ഓപ്പറേഷൻ റൈസ്: ഫ്രീക്കൻ ജീപ്പിന് പിഴ ചുമത്തി

ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു

ഇഷ്ടത്തിനനുസരിച്ച് വാഹനത്തിന് മോടി കൂട്ടി നിരത്തിൽ റൈസിങിനെത്തിയ ജീപ്പ് ഡ്രൈവർക്ക് കിട്ടിയത് എട്ടിന്റെ പണി. രൂപ മാറ്റം വരുത്തി മറ്റ് യാത്രക്കാർക്ക് അപകടകരമായ രീതിയിയിൽ റൈസിങ് നടത്തിയ ജീപ്പാണ് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം കസ്റ്റഡിയിൽ എടുത്തത്. വാഹനത്തിന്റെ ബോഡികളിലും, ടയറുകളിലും, സീറ്റുകളിലും, തുടങ്ങി വിവിധതരത്തിലുള്ള രൂപ മാറ്റങ്ങൾ വരുത്തിയും, കണ്ണഞ്ചിപ്പിക്കുന്ന കളർ ലൈറ്റുകൾ സ്ഥാപിച്ചും റൈസിങ് നടത്തിയ ജീപ്പ് ആണ് കോട്ടക്കൽ പുത്തൂർ ബൈപ്പാസിൽ കസ്റ്റഡിയിലെടുത്തത്. വിവിധ നിയമ ലംഘനങ്ങൾക്ക് 33000 രൂപ പിഴ ചുമത്തുകയും ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുകയും ചെയ്തു.

 ജില്ല എൻഫോഴ്സ്മെന്റ് ആർടിഒ കെ.കെ സുരേഷ് കുമാറിന്റെ നിർദ്ദേശപ്രകാരം എ. എം.വി ഐമാരായ എബിൻ ചാക്കോ,വിജീഷ് വാലേരി, പി

ബോണി എന്നിവരുടെ നേതൃത്വത്തിലാണ് വാഹനം കസ്റ്റഡിയിലെടുത്തത്.

വരും ദിവസങ്ങളിൽ ദേശീയ-സംസ്ഥാന പാതകൾ കേന്ദ്രീകരിച്ച് കർശനമായ പരിശോധന തുടരുമെന്ന് ജില്ലാ എൻഫോഴ്സ്മെന്റ് ആർ.ടി.ഒ കെ.കെ സുരേഷ് കുമാർ പറഞ്ഞു

error: Content is protected !!