തിരുരങ്ങാടി താലൂക്കിലെ ബസ് ഉടമ സംയുക്ത സമര സമിതിയുടെ നേതൃത്വത്തിൽ സമര പ്രഖ്യാപനം നടത്തി. ഇന്ധന വിലക്കയറ്റവും കോവിഡ് മഹാമാരി മൂലം യാത്രക്കാരുടെ ഗണ്യമായ കുറവും ബസ്സുകളുടെ മുമ്പിൽ നടത്തുന്ന സമാന്തര സർവീസും കാരണം വളരെയധികം സാമ്പത്തിക പ്രധിസന്ധി നേരിടുന്ന ഈ സാഹചര്യത്തിൽ വിദ്യാർത്ഥികളുടെ യാത്ര നിരക്കു വർദ്ധിപ്പിക്കുക, ബസ് ചാർജ് വർദ്ധിപ്പിക്കുക, കോവിഡ് തീരുന്നതു വരേക്കും Road Tax പൂർണ്ണമായും ഒഴിവാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു ഈ മാസം 6ന് നടത്തുന്ന മലപ്പുറം കളക്ടറേറ്റ് ധർണയും 9ന് നടക്കുന്ന അനിശ്‌ചിതകാല സമരം നടത്താനും തീരുമാനിച്ചു. ജില്ലാ കമ്മറ്റി മെമ്പർ പക്കീസ കുഞ്ഞിപ്പ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി റഫീഖ് പടിക്കൽ,സലേഷ് VP, മലയിൽ നാസർ എന്നിവർ സംസാരിച്ചു