തിരൂരങ്ങാടി സ്വദേശികൾ സഞ്ചരിച്ച ബസ് കാഞ്ഞങ്ങാട് അപകടത്തിൽ പെട്ട് നിരവധിപേർക്ക് പരിക്ക്

തിരൂരങ്ങാടി : തിരൂരങ്ങാടി സ്വദേശികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് അപകടത്തിൽ പെട്ട് നിരവധി പേർക്ക് പരിക്കേറ്റു. തിരൂരങ്ങാടി കെ.സി.റോഡിലെ ഷൈജലിന്റെ ഐഡിഷ് കാറ്ററിംഗ് സർവീസിലെ ജീവനക്കാർ സഞ്ചരിച്ച ബസാണ് കാഞ്ഞങ്ങാട് അപകടത്തിൽ പെട്ടത്. നിയന്ത്രണം വിട്ട ബസ് മതിലിൽ ഇടിക്കുകയായിരുന്നു. കർണാടകയിലെ ഷിമോഗ റിപ്പൻ പേട്ട യിലേക്ക് കാറ്ററിങ് സർവീസിന് പോകുകയായിരുന്നു ബസിൽ ഉണ്ടായിരുന്നവർ. അപകടത്തിൽ ഡ്രൈവർക്ക് ഗുരുതരമായ പരിക്കേറ്റു. ബാക്കിയുള്ളവർക്കും പരിക്കുണ്ട്. ഇവരെ വിവിധ ആശുപത്രികളിൽ പ്രവശിപ്പിച്ചു. തിരൂരങ്ങാടി ടുഡേ. തിരൂരങ്ങാടി, തിരൂർ, പരപ്പനങ്ങാടി തുടങ്ങിയ സ്ഥലങ്ങളിൽ ഉള്ളവരാണ് ബസിലു ണ്ടായിരുന്നത്. ഉടമ ഷൈജൽ ഉൾപ്പെടെ 18 പേർ ബസിൽ ഉണ്ടായിരുന്നു.

error: Content is protected !!