Tuesday, August 19

പത്മശ്രീ കെ.വി. റാബിയയെ ജനാധിപത്യ മഹിള അസോസിയേഷൻ ആദരിച്ചു

തിരൂരങ്ങാടി: പത്മശ്രീ കെ വി റാബിയക്ക് അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ്റെ ആദരം. അസോസിയേഷൻ അഖിലേന്ത്യ വൈസ് പ്രസിഡണ്ടും മുൻ മന്ത്രിയുമായ പി കെ ശ്രീമതി ടീച്ചറും സംസ്ഥാന സെക്രട്ടറിയും മുൻ എം പിയുമായ സി എസ് സുജാതയുമാണ് തിരൂരങ്ങാടി വെള്ളിലക്കാട്ടെ വസതിയിലെത്തി റാബിയയെ പൊന്നാടയണിയിച്ച് ആദരിച്ചത്. അസോസിയേഷൻ്റെ ഉപഹാരവും കൈമാറി.ആഗസ്ത് 14ന് തിരൂർ വാഗൺ ട്രാജഡി ഹാളിൽ നടന്ന സ്വാതന്ത്ര്യ ദിനത്തിൽ വിവിധ മേഖലകളിൽ പ്രശസ്തരായവരെ മഹിള അസോസിയേഷൻ ആദരിച്ചിരുന്നു.ആരോഗ്യപരമായ കാരണങ്ങളാൽ റാബിയ എത്തിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് നേതാക്കൾ വെള്ളിലക്കാട്ടെ വസതിയിലെത്തി ആദരിച്ചത്.അസോസിയേഷൻ കേന്ദ്ര കമ്മിറ്റിയംഗം അഡ്വ. കെ പി സുമതി, ജില്ല സെക്രട്ടറി വി ടി സോഫിയ
ജില്ല കമ്മറ്റിയംഗം അഡ്വ. ഒ കൃപാലിനി, ജില്ലാ എക്സിക്യൂട്ടീവ് അംഗം പി ഗീത
സിപിഐ എം തിരൂരങ്ങാടി ലോക്കൽ കമ്മറ്റി സെക്രട്ടറി കെ രാമദാസ്, ലോക്കൽ കമ്മറ്റിയംഗം എ ടി മാജിദ, മുൻസിപ്പൽ കൗൺസിലർമാരായ നദീറ കുന്നത്തേരി, ഉഷ തയ്യിൽ, വി പി ഷൈലജ കർഷക സംഘം ഏരിയ കമ്മിറ്റിയംഗം കെ എം ഗഫൂർ എന്നിവർ ഒപ്പമുണ്ടായിരുന്നു.

error: Content is protected !!