തിരുരങ്ങാടി: മാർച്ച് 8 വനിതാ ദിനത്തോടനുബന്ധിച്ചു തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജ് എന്‍.എസ്.എസ് യൂണിറ്റ് പത്മശ്രീ അവാര്‍ഡ് ജേതാവും കോളേജ് അലുംനിയുമായ കെ.വി. റാബിയയെ ആദരിച്ചു. എന്‍.എസ്.എസ് വളണ്ടിയര്‍മാരുമായി അല്‍പസമയം സംവദിച്ച കെ.വി. റാബിയ താന്‍ കടന്നുവന്ന പ്രതിസന്ധി കാലഘട്ടങ്ങളെക്കുറിച്ചും, തന്റെ പ്രയാസങ്ങള്‍ക്കിടയിലും താന്‍ കണ്ട സ്വപ്‌നങ്ങളെക്കുറിച്ചും, തന്റെ ജീവിതകഥയായ “സ്വപ്‌നങ്ങള്‍ക്ക് ചിറകുകളുണ്ട് “എന്ന പുസ്തകത്തെക്കുറിച്ചും വാചാലയായി. തനിക്കീ പ്രവര്‍ത്തനങ്ങളെല്ലാം ചെയ്യാനും ഈ അവാര്‍ഡൊക്കെ കരസ്ഥമാക്കാനും സാധിച്ചുവെങ്കില്‍ ആരോഗ്യമുള്ള ശരീരവും മനസ്സുമുള്ള നിങ്ങള്‍ക്കോരോരുത്തര്‍ക്കും ആയിരം റാബിയമാരാകാമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. പ്രസ്തുത പരിപാടിയില്‍ എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ ഡോ. ഷബീര്‍ സര്‍, എന്‍.എസ്.എസ് വളണ്ടിയര്‍ അഫ്ര ഹന എന്നിവര്‍ സംസാരിച്ചു.