മലപ്പുറം : മുസ്ലിംയൂത്ത്ലീഗ് മലപ്പുറം ജില്ല കമ്മിറ്റിയുടെ റമദാന്‍ ക്യാമ്പയിന്‍ ഇത്തിഹാദെ ഉമ്മത്ത് – റംസാന്‍ അസംബ്ലിയുടെ ജില്ലതല ഉദ്ഘാടനം പാണക്കാട് കൊടപ്പനക്കല്‍ തറവാടില്‍ മുസ്ലിംലീഗ് സംസ്ഥാന അദ്ധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു. തറാവീഹിന് ശേഷം നടന്ന പരിപാടി ആളുകളുടെ പങ്കാളിത്തം കൊണ്ട് പ്രൗഢമായി.
ചടങ്ങിൽ ജില്ല യൂത്ത്ലീഗ് പ്രസിഡന്റ് ശരീഫ് കുറ്റൂര്‍ അദ്ധ്യക്ഷത വഹിച്ചു. മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ , പ്രൊഫ ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ,
മുസ്ലിംയൂത്ത്ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മുസ്ലീം യൂത്ത്ലീഗ് ദേശീയ വൈസ്പ്രസിഡന്റ് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍, സംസ്ഥാന യൂത്ത്ലീഗ് വൈസ്പ്രസിഡന്റുമാരായ മുജീബ് കാടേരി , ഫൈസല്‍ ബാഫഖി തങ്ങള്‍ ,
മുസ്ലിംലീഗ് ജില്ലാ സെക്രട്ടറി നൗഷാദ് മണ്ണിശ്ശേരി, യൂത്ത് ലീഗ് ജില്ല ജനറൽ സെക്രട്ടറി മുസ്തഫ അബ്ദുൽ ലത്തീഫ്, ട്രഷറർ ബാവ വിസപ്പടി, എം.എസ്.എഫ് ദേശീയ സംസ്ഥാന ഭാരവാഹികളായ ടി.പി അഷ്റഫലി, പി.കെ നവാസ്, അഡ്വ.എൻ.എ കരീം, സയ്യിദ് ഹാഷിറലി ശിഹാബ് തങ്ങള്‍ (SKSSF), മുജീബ് മാസ്റ്റര്‍ ( SSF), ജാസിര്‍ രണ്ടത്താണി ( ISM ), ശിഹാബ് പൂക്കോട്ടൂർ ( ജമാഅത്തെ ഇസ്ലാമി ), മുജീബ് ഒട്ടുമ്മല്‍ ( വിസ്ഡം യൂത്ത് ), അബ്ദുല്‍ ലത്തീഫ് മംഗലശ്ശേരി ( മർക്കസ്സുദ്ദഅവ ), തുടങ്ങിയവര്‍ പ്രസംഗിച്ചു. പാണക്കാട് സയ്യിദ് സ്വിദ്ഖലി ശിഹാബ് തങ്ങൾ ഖിറാഅത്ത് നടത്തി.
യൂത്ത് ലീഗ് ജില്ല ഭാരവാഹികളായ സീനിയര്‍ വൈസ്പ്രസിഡന്റ് ഗുലാം ഹസ്സന്‍ ആലംഗീര്‍ ,
എന്‍.കെ അഫ്സല്‍ റഹ്മാന്‍ , സലാം ആതവനാട് , കുരിക്കള്‍ മുനീര്‍, കെ.എം അലി,
ഷരീഫ് വടക്കയില്‍, ടി.പി ഹാരിസ് , സി അസീസ്, കെ.സി ഷിഹാബ് , ടി.വി അബ്ദുറഹിമാന്‍ , യൂസുഫ് വല്ലാഞ്ചിറ , ഐ.പി ജലീല്‍ ,
നിഷാജ് എടപ്പറ്റ , വി.കെ.എം ഷാഫി, സിറാജുന്നദ്‌വി ,കബീർ മുതുപറമ്പ, വി.എ വഹാബ് , നിയോജക മണ്ഡലം , മുനിസിപ്പൽ പ്രസിഡണ്ട് സെക്രട്ടറിമാർ, പാണക്കാട് യൂണിറ്റ് യൂത്ത് ലീഗ് ഭാരവാഹികളായ മൻസൂർ,ഷരീഫ് തുടങ്ങിയവര്‍ സംബന്ധിച്ചു.
ഇത്തിഹാദെ ഉമ്മത്ത് ” എന്ന പ്രമേയത്തിൽ ‘റംസാൻ അസംബ്ലി’ എന്ന പേരിലുള്ള ക്യാമ്പയിൻ ഏപ്രിൽ 10 മുതൽ 30 വരെയുള്ള റമളാൻ ദിനങ്ങളിൽ
യൂണിറ്റ് കമ്മറ്റികളുടെ നേതൃത്വത്തിൽ തറാവീഹിന് ശേഷം മഹല്ല് തലങ്ങളിലാണ് സംഘടിപ്പിക്കുന്നത്.
ധാർമ്മിക ബോധം വളർത്തുക, ഒരുമയുടെയും ഐക്യത്തിന്റെയും സന്ദേശം വിളംബരം ചെയ്യുക, ഉലമാ ഉമറാ ബന്ധത്തിന്റെ പ്രസക്തി അതുണ്ടാക്കിയ ഗുണഫലങ്ങൾ, ഐക്യത്തെ സംബന്ധിച്ചും ഭിന്നിച്ചാലുണ്ടാകുന്ന വിപത്തിനെ വിവരിച്ചും വിശുദ്ധ ഖുർആനിലും ഹദീസിലും പ്രതിബാധിച്ച വചനങ്ങളെ സംബന്ധിച്ച പ്രഭാഷണവും ക്യാമ്പയിന്റെ ഭാഗമായി സദസ്സിൽ നടക്കും.