പഞ്ചായത്ത് പ്രസിഡന്റും എസ് ഐയും കയ്യാങ്കളി, തിരൂർ സ്റ്റേഷനിൽ സിപിഎം പ്രതിഷേധം

തിരൂർ : പഞ്ചായത്ത് പ്രസിഡൻ്റും എസ്ഐയും തമ്മിൽ തിരുർ പോലീസ് സ്റ്റേഷനിൽ അടിപിടി. വെട്ടം പഞ്ചായത്ത് പ്രസിഡൻ്റ് നൗഷാദ് നെല്ലാഞ്ചേരിയും തിരൂർ പോലീസ് സ്റ്റേഷനിലെ അഡീഷനൽ എസ് ഐയും തമ്മിൽ സ്റ്റേഷനിൽ വാക്കുതർക്കവും കയ്യാങ്കളിയും. സ്റ്റേഷനിലേക്ക് വാഹനം കയറ്റിയ പഞ്ചായത്ത് പ്രസിഡൻ്റുമായുള്ള തർക്കമാണ് അടിപിടിയിൽ കലാശിച്ചത്. ഇരുവരും തമ്മിൽ ഫോൺ വഴി നടന്ന തർക്കമാണ് സംഘർഷത്തിലെത്തിച്ചത്. എസ് ഐ ക്കെതിരെ നടപടി ആവശ്യപ്പെട്ട് സി പി എം ജില്ല സെക്രട്ടറിയേറ്റ് അംഗം ഇ. ജയന്റെ നേതൃത്വത്തിൽ സിപിഎം നേതാക്കൾ സ്റ്റേഷനിൽ എത്തിയിട്ടുണ്ട്.

error: Content is protected !!