യു പി യിൽ ചിറമംഗലം, എൽപിയിൽ വെളിമുക്ക് സ്കൂൾ ചാമ്പ്യന്മാരായി
തിരൂരങ്ങാടി : നാലു ദിനങ്ങളിലായി തിരൂരങ്ങാടി ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന പരപ്പനങ്ങാടി ഉപജില്ല കലോത്സവത്തിന് പരിസമാപ്തിയായി.
ജനറൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ എസ്.എൻ. എം. എച്ച്. എസ്. എസ് പരപ്പനങ്ങാടിയും ഹൈസ്കൂൾ വിഭാഗത്തിൽ സി.ബി.എച്ച്. എസ്. എസ് വള്ളിക്കുന്നും യു.പി വിഭാഗത്തിൽ എ. യു. പി. എസ് ചെറമംഗലവും എൽ പി വിഭാഗത്തിൽ എ യു പി എസ് വെളിമുക്കും ജേതാക്കളായി.
അറബിക് കലോത്സവത്തിലെ ഹൈസ്കൂൾ വിഭാഗത്തിൽ സി.ബി.എച്ച്. എസ്. എസ് വള്ളിക്കുന്നും യു.പി വിഭാഗത്തിൽ ഒ. യു. പി എസ് തിരൂരങ്ങാടിയും എൽ പി വിഭാഗത്തിൽ എ. എം. എൽ. പി എസ് പെരുന്തൊടിപ്പാടവും വിജയികളായി.
സംസ്കൃതോത്സവത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ സി.ബി.എച്ച്. എസ്. എസ് വള്ളിക്കുന്നും യു.പി വിഭാഗത്തിൽ ജി. യു.പി. എസ് അരിയല്ലൂരുമാണ് ജേതാക്കൾ.
സമാപന സമ്മേളനത്തിൽ തിരൂരങ്ങാടി നഗരസഭ ചെയർമാൻ കെ പി മുഹമ്മദ് കുട്ടി വിജയികൾക്ക് ട്രോഫികൾ വിതരണം ചെയ്തു. പി.ടി. എ പ്രസിഡണ്ട് പി.എം അബ്ദുൽ ഹഖ് അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ഇ.പി.എസ് ബാവ, സി.പി സുഹറാബി, സോനാ രതീഷ്, കൗൺസിലർമാരായ മുഹമ്മദലി അരിമ്പ്ര, സി.എച്ച് അജാസ്, ആബിദ റബിയത്ത്, എസ്. എം. സി ചെയർമാൻ അബ്ദുറഹീം പൂക്കത്ത്, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എം കെ സക്കീന, ഒ എച്ച് എസ് എസ് പ്രിൻസിപ്പൽ ഒ ഷൗക്കത്തലി, ഹെഡ്മാസ്റ്റേഴ്സ് ഫോറം കൺവീനർ കദിയാമു ടീച്ചർ, കെ കെ സുധീർ, പി.കെ മനോജ്, ഡോ. മുജീബ് റഹ്മാൻ, പി.വി ഹുസൈൻ, ഇർഷാദ് ഓടക്കൽ, ഹരീഷ് പി നായർ, അബ്ദുൽ ഗഫൂർ ലവ, കെ.മൊയ്തീൻ കോയ, കുഞ്ഞാവാസ് അഷ്റഫ് എന്നിവർ പങ്കെടുത്തു. ജനറൽ കൺവീനർ നെച്ചിക്കാട്ട് മുഹമ്മദലി സ്വാഗതവും സ്വീകരണ കമ്മിറ്റി കൺവീനർ കെ പി അനസ് നന്ദിയും പറഞ്ഞു.