പരപ്പനങ്ങാടി കോടതി സമുച്ചയ നിർമാണ അവലോകനം നടത്തി

പരപ്പനങ്ങാടി : 25 കോടി രൂപ ചിലവഴിച്ചുകൊണ്ട് നിർമ്മിക്കുന്ന പരപ്പനങ്ങാടി കോടതി സമുച്ചയത്തിന്റെ നിർമ്മാണ അവലോകനം സ്ഥലം സന്ദർശിച്ചുകൊണ്ട് നിയോജകമണ്ഡലം എംഎൽഎ കെപിഎ മജീദ് നടത്തി. പൊതുമരാമത്ത് വകുപ്പിലെ ബന്ധപ്പെട്ട എൻജിനീയർമാരോടൊപ്പം സ്ഥലം സന്ദർശിച്ചു കൊണ്ടാണ് നിർമ്മാണത്തിലെ സാങ്കേതിക വശങ്ങൾ ചർച്ച ചെയ്തത്. പരപ്പനങ്ങാടി കോടതിയിലെ മുനിസിഫും, മജിസ്ട്രേറ്റും, ബാർ അസോസിയേഷനിലെ വക്കീലന്മാരും പ്രസ്തുത യോഗത്തിൽ പങ്കെടുത്തു.
പ്രകൃതിക്ക് ദോഷം വരാത്ത രൂപത്തിൽ രൂപകല്പന നടത്തി കോടതിയുടെ എല്ലാ ആവശ്യങ്ങളും പരിഹരിക്കുന്ന രൂപത്തിലാണ് പരപ്പനങ്ങാടി കോടതി സമചയത്തിന്റെ നിർമ്മാണം ആരംഭിക്കുന്നത്.
ഇത് സംബന്ധിച്ച എല്ലാ നടപടികളും അവസാനഘട്ടത്തിൽ ആയിരുന്നെങ്കിലും ഭരണാനുമതി ഇറക്കാതെ സർക്കാർ അനാവശ്യ സാങ്കേതിക കാരണങ്ങൾ പറഞ്ഞുകൊണ്ട് ഈ പ്രവർത്തി നീട്ടി കൊണ്ടുപോയതിനാൽ കെ പി എ മജീദ് അടിയന്തരമായി ഈ പ്രവർത്തി ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ബഹു കേരള ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. അവസാനം ബഹു കേരള ഹൈക്കോടതി സർക്കാറിന് അന്ത്യശാസനം നൽകിയതോടെയാണ് ഈ പ്രവർത്തിയുടെ നിർമ്മാണം ആരംഭിക്കാനുള്ള വഴിയൊരുങ്ങിയത്. മലപ്പുറം ജില്ലയിൽ തന്നെ ഏറ്റവും കൂടുതൽ സ്ഥലസൗകര്യങ്ങളുള്ള കോടതിയാണ് പരപ്പനങ്ങാടി കോടതി. ഈ കോടതിയിൽ മുനിസിപ്പായിരിക്കുന്ന സമയത്ത് ആയിരുന്നു ഓ ചന്തുമേനോൻ ഇന്ദുലേഖ എന്ന നോവൽ രചിച്ചത്. മാത്രവുമല്ല പ്രകൃതി സൗഹൃദ അന്തരീക്ഷം കൂടിയാണ് ഈ കോടതിക്കുള്ളത്.

വീഡിയോ

പരപ്പനങ്ങാടി മുൻസി ഫ് ഇ.എൻ ഹരിദാസൻ, ജുഡീഷ്യൽ മജിസ്ട്രറ്റ് എം.വിപിൽദാസ് ,പരപ്പനങ്ങാടി ബാർ അസോസിയേഷൻ പ്രസി. അഡ്വക്കറ്റ് വനജ വള്ളിയിൽ, അഭിഭാഷകരായ അഡ്വ. ഒ.മോഹൻദാസ് , പി.എൻ വാസുദേവൻ, കുഞ്ഞാലികുട്ടി കടകുളത്ത്, ടി.കുഞ്ഞമ്മദ്, പി.പി ഹാരിഫ്, കെ .പി സൈതലവി, കെ.ട്ടി ബാലകൃഷണൻ, കെ.കെ സുനിൽ കുമാർ, ഒ. ക്രിപാലിനി, കെ. കെ സൈതലവി, സി പി മുസ്തഫ, പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗത്തിലെ വിവിധ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

error: Content is protected !!