സിഎഎ ഭേദഗതി : പരപ്പനങ്ങാടി കോടതി പരിസരത്ത് പ്രതിഷേധ കൂട്ടായ്മ നടത്തി അഭിഭാഷകര്‍

പരപ്പനങ്ങാടി : സിഎഎക്കെതിരെ ഓള്‍ ഇന്ത്യ ലോയേഴ്സ് യൂണിയന്റെ (എഐഎല്‍യു) നേതൃത്വത്തില്‍ പരപ്പനങ്ങാടി കോടതി പരിസരത്ത് അഭിഭാഷകര്‍ പ്രതിഷേധ കൂട്ടായ്മ നടത്തി. അഭിഭാഷകര്‍ പൗരത്വ ഭേദഗതി നിയമത്തിന്റെ പകര്‍പ്പ് കത്തിച്ചു പ്രതിഷേധിച്ചു. പരിപാടി എഐഎല്‍യു മലപ്പുറം ജില്ലാ ട്രഷറര്‍ അഡ്വക്കേറ്റ് കെ.സുല്‍ഫിക്കര്‍ ഉദ്ഘാടനം ചെയ്തു.

അഡ്വക്കേറ്റ് ഒ.കൃപാലിനി അധ്യക്ഷയായി. പരിപാടിയില്‍ അഡ്വക്കേറ്റ് സി പി.മുസ്തഫ, അഡ്വക്കേറ്റ് സി.ഇബ്രാഹിംകുട്ടി എന്നിവര്‍ സംസാരിച്ചു.

error: Content is protected !!