
പരപ്പനങ്ങാടി : താനൂര്‍ ബോട്ടപകടത്തില്‍ മരണപ്പെട്ട പോലീസ് ഉദ്യോഗസ്ഥന്‍ ചിറമംഗലം സ്വദേശി സബ്റുദ്ദീന്റെ മക്കള്‍ക്ക് പെംസ് സിബിഎസ്ഇ സ്‌കൂളിലും ഇസ്ലാഹിയ സിഐഇആര്‍ മദ്രസയിലും സൗജന്യ വിദ്യാഭ്യാസം നല്‍കുമെന്ന് പരപ്പനങ്ങാടി എജ്യുക്കേഷണല്‍ കോംപ്‌ളക്‌സ് ആന്റ് ചാരിറ്റി സെന്റര്‍ (ഇ.സി.സി.സി) ഭാരവാഹികള്‍ അറിയിച്ചു.
ഇസിസിസിക്ക് കീഴിലുള്ള ഇഷാഅത്തുല്‍ ഇസ്ലാം അറബിക് കോളേജിലെ പൂര്‍വ വിദ്യാര്‍ത്ഥി കൂടിയാണ് സ്വബ്‌റുദ്ദീന്‍. നാടിനും സമൂഹത്തിനും വേണ്ടിയുള്ള സേവനവഴിയില്‍ കര്‍മ്മ നിരതനായിരുന്ന സബ്‌റുദ്ദീന്‍ യുവ തലമുറക്ക് മാതൃകയാണെന്നും ജനങ്ങള്‍ അദ്ദേഹത്തെ എന്നും പ്രാര്‍ത്ഥനാപൂര്‍വ്വം ഓര്‍ക്കുമെന്നും ഇ സി സി സി വര്‍ക്കിങ്ങ് പ്രസിഡണ്ട് എം ടി മനാഫ് മാസ്റ്റര്‍, ജന.സെക്രട്ടറി ഇ. ഒ ഹമീദ്, ട്രഷറര്‍ എം ടി അയ്യൂബ് മാസ്റ്റര്‍ എന്നിവര്‍ പറഞ്ഞു.