
ചേലേമ്പ്ര : പന്തീരാങ്കാവിൽ
ബൈക്കിടിച്ച് കാൽനടയാത്രക്കാരനായ കാക്കഞ്ചേരി സ്വദേശി മരിച്ചു. പള്ളിയാളി വേളേരി മാനാടംകണ്ടി വേലായുധന്റെ മകൻ നാരായണൻ (47) ആണ് മരിച്ചത്. ജോലി ചെയ്യുന്ന മിനാസ് ചെരുപ്പ് കമ്പനിയിലേക്ക് നടന്നു പോകുമ്പോൾ ബൈക്ക് ഇടിക്കുകയായിരുന്നു.
അപകടത്തെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.
അമ്മ ശാന്ത. ഭാര്യ, സുനിത.
മക്കൾ: ആരോമൽ, ആര്യ, ആരതി.
സഹോദരങ്ങൾ; പത്മാവതി, സതീഷ്.
സംസ്കാരം ബുധനാഴ്ച വീട്ടുവളപ്പിൽ.