നിയന്ത്രണം വിട്ട കാറിടിച്ച് കാൽനട യാത്രക്കാരന് പരിക്ക്

വെന്നിയൂർ മില്ലിന് സമീപം കാര്‍ ഇടിച്ച് കാൽനടയാത്രക്കാരന് പരിക്കേറ്റു

വെന്നിയൂർ മില്ലിന് സമീപം കാൽനട യാത്രക്കാരനെ ഇടിച്ചു നിയന്ത്രണം വിട്ട കാർ മറ്റൊരു വാഹനത്തിൽ ഇടിച്ചു . ഞായറാഴ്ച രാത്രി 8 മണിയോടെയാണ് അപകടം നടന്നത്. വാഹനാപകടത്തിൽ കാൽ നടയാത്രക്കാരന് പരിക്കേറ്റു. വെന്നിയുർ സ്വദേശി മുഹമ്മദ് കുട്ടി മുസ്ലിയാർക്ക് ആണ് പരിക്കേറ്റത്. ഇയാളെ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

error: Content is protected !!