Sunday, November 16

ഒഴൂർ പഞ്ചായത്തിലെ കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരം

താനൂർ മണ്ഡലത്തിൽ നടപ്പിലാക്കുന്ന സമ്പൂർണ്ണ കുടിവെള്ള പദ്ധതിയിൽ ഉൾപ്പെടുത്തി ഒഴൂർ ഗ്രാമ പഞ്ചായത്തിലെ കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരം. ഫീഷറിസ്, കായിക വകുപ്പ് മന്ത്രിയുമായ വി.അബ്ദുറഹിമാൻ വിളിച്ചു ചേർത്ത ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ്

തീരുമാനം.ഇതിന്റെ ഭാഗമായി കേരള വാട്ടർ അതോറിറ്റി, ജലനിധി, ജലജിവൻ മിഷൻ തുടങ്ങിയ സർക്കാർ വകുപ്പുകളും ഏജൻസികളും ഏകോപിപ്പിച്ച്

പ്രവർത്തിക്കും. യോഗത്തിൽ മന്ത്രിക്കു പുറമേ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. യുസഫ് ,സ്ഥിരം സമിതി അധ്യക്ഷൻ അഷ്ക്കർ കോറാട്, കേരള വാട്ടർ അതോറിറ്റി എക്സിക്യൂട്ടിവ് എഞ്ചിനീയർ രേഖ പി.നായർ , അസി. എക്സിക്യുട്ടീവ് എഞ്ചിനീയർ കെ.എസ്.ജയകുമാർ ,

വി.മുരളിധരൻ നായർ,അലി പട്ടാക്കൽ, മണ്ണിൽ സൈതലവി, കെ.പി. ജിജേഷ്, എ.നസീം എന്നിവർ സംസാരിച്ചു.

error: Content is protected !!