
പെരുവള്ളൂർ: സംസ്ഥാനത്തെ 140 നിയോജക മണ്ഡലങ്ങളിലും ഓരോ സ്കൂൾ വീതം ആദ്യ ഘട്ടത്തിൽ അന്താരാഷ്ട്ര നിലവാരത്തിലേക്കുയർത്തുക എന്ന ഒന്നാം പിണറായി സർക്കാറിന്റെ നയത്തിന്റെ ഫലമായി പെരുവള്ളൂർ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്‌കൂളിന് അഞ്ചു കോടി ചിലവിൽ നിർമ്മിച്ച പുതിയ സ്കൂൾ കെട്ടിടം മെയ്
30ന് തിങ്കളാഴ്ച മൂന്നു മണിക്ക് ബഹു. മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവ്വഹിക്കും. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അദ്ധ്യക്ഷനാകും. ധന കാര്യ വകുപ്പ് മന്ത്രി ശ്രീ കെ എൻ ബാല ഗോപാലൻ മുഖ്യ പ്രഭാഷണം നടത്തും. അതേ സമയത്ത് തന്നെ
ഓഫ് ലൈൻ ആയി പെരുവള്ളൂർ സ്കൂൾ പരിസരത്ത് നടക്കുന്ന പരിപാടിയിൽ സ്ഥലം എം എൽ എ പി അബ്ദുൽ ഹമീദ് മാസ്റ്റർ ശിലാ ഫലകം അനാച്ഛാദനം ചെയ്യും. ഡോ. അബ്ദുസ്സമദ് സമദാനി എം പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം കെ റഫീഖ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ടി സാജിത, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ കലാം മാസ്റ്റർ, ജന പ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടികളെ പ്രതിനിധീകരിച്ചു എം സുരേന്ദ്രൻ, എ സി അബ്ദുറഹിമാൻ ഹാജി, ഇരുമ്പൻ സൈദലവി, കാവുങ്ങൽ ഇസ്മായിൽ, ബഷീർ കൂർമ്മത്ത് ,എഞ്ചിനിയർ ടി മൊയ്തീൻകുട്ടി, ഡോ. കെ മുഹമ്മദ് മേമൻ, പാമങ്ങാടൻ അബ്ദുറഹിമാൻ ഹാജി, കല്ലുങ്ങൽ മുഹമ്മദ് കുട്ടി വിജേഷ് എന്നിവരും പി ടി എ ഭാരവാഹികളും കിഫ്‌ബി, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുക്കും.
രണ്ട് മണിക്ക് വിശിഷ്ടാതിഥികളെ കാടപ്പടിയിൽ നിന്ന് ഘോഷ യാത്രയായി സ്കൂൾ പരിസരത്തേക്ക് എസ് പി സി, സ്‌കൗട്ട്, എൻ എസ് എസ് വളണ്ടിയർമാരുടെ അകമ്പടിയോടെ സ്വീകരിച്ചാനയിക്കും.