കോട്ടയം : കേരളാ കോണ്‍ഗ്രസ് ചെയര്മാന് പി ജെ ജോസഫിന്റെ ഭാര്യ ഡോ. ശാന്ത ജോസഫ് (77) അന്തരിച്ചു. ഉച്ചക്ക് രണ്ടോടെയായിരുന്നു അന്ത്യം. രോഗബാധയെ തുടര്‍ന്ന് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. നേരത്തെ ആരോഗ്യവകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ആയിരുന്നു ശാന്ത ജോസഫ്.
മക്കള്‍ : അപു (കേരള കോണ്‍ഗ്രസ് സംസ്ഥാന സ്റ്റിയറിങ് കമ്മിറ്റിയംഗം), യമുന, ആന്റണി, പരേതനായ ജോമോന് ജോസഫ്.
മരുമക്കള്‍ : അനു (അസോസിയേറ്റ് പ്രൊഫസര്‍, വിശ്വ ജ്യോതി എന്‍ജിനീയറിങ് കോളജ്, വാഴക്കുളം), ഡോ. ജോ, ഉഷ.