
കുഞ്ഞിനെ വിറ്റ് സമ്പത്തിക ബാധ്യത തീർക്കാനായിരുന്നു ഉദ്യേശമെന്ന് യുവതി
കോട്ടയം മെഡിക്കൽ കോളേജിൽ നിന്ന് നവജാത ശിശുവിനെ തട്ടിക്കൊണ്ടുപൊയ കേസിൽ കളമശേരി സ്വദേശിനി നീതു പിടിയിൽ. കുഞ്ഞിനെ വിറ്റ് സാമ്പത്തിക ബാധ്യത തീർക്കുകയായിരുന്നു ലക്ഷ്യമെന്നു നീതു പൊലീസിനു മൊഴി നൽകി. പ്രതി കുറ്റം ചെയ്തത് തനിയെയെന്ന് കോട്ടയം ജില്ലാ പൊലീസ് മേധാവി ഡി .ശിൽപ്പ വ്യക്തിപരമായ ചില കാര്യങ്ങൾക്ക് വേണ്ടിയാണ് കുഞ്ഞിനെ തട്ടിയെടുത്തത്. എട്ടുവയസുള്ള മകനുമായി ബാർ ഹോട്ടലിൽ നീതു റൂമെടുത്തത് നാലാം തീയതിയാണ്. ഇന്നലെയും മെഡിക്കൽ കോളജിലെത്തി. പ്രതിക്ക് കുട്ടി കടത്ത് റാക്കറ്റുമായി ബന്ധമില്ലെന്നും പൊലീസ് പറഞ്ഞു. വണ്ടിപ്പെരിയാർ സ്വദേശിനി അശ്വതിയുടെ രണ്ടു ദിവസം പ്രായമുള്ള മകളെയാണ് കോട്ടയം മെഡിക്കൽ കോളജിൽനിന്നു നീതു തട്ടിക്കൊണ്ടു പോയത്. കുഞ്ഞിനെ പരിശോധിക്കാനെന്നു പറഞ്ഞാണ് വാങ്ങിയത്. ആശുപത്രിക്ക് സമീപമുള്ള ഹോട്ടലിൽ നടത്തിയ തിരച്ചിലിലാണ് നീതുവിന്റെ പക്കൽനിന്നും കുട്ടിയെ കണ്ടെത്തിയത്. ഗാന്ധിനഗർ പൊലീസ് കുഞ്ഞിനെ അമ്മയ്ക്ക് കൈമാറി. ഡൻറൽ കോളജിൽ നഴ്‌സിന്റെ വേഷത്തിലെത്തിയതും ഇതേ സ്ത്രീയെന്ന് സംശയമുയർന്നിട്ടുണ്ട്.
അതേ സമയം യുവതിക്ക് പിറകിൽ റാക്കറ്റ് ഉണ്ടോ എന്ന് സംശയിക്കുന്നതായി മന്ത്രി വി എൻ വാസവൻ പറഞ്ഞു.