
വിദ്യാർഥികളുടെ ബൈക്ക് ഉപയോഗത്തി നെതിരെ കർശന നടപടിയുമായി തിരൂരങ്ങാടി പോലീസ്. ഇന്നലെ ചെണ്ടപ്പുറയ സ്കൂൾ പരിസരത്ത് നടത്തിയ പരിശോധനയിൽ പത്ത് ബൈക്കുകൾ പിടികൂടി. പരിസരത്തെ വീടുകളിൽ പാർക്ക് ചെയ്ത നിലയിലായിരുന്നു. ബൈക്കുകൾ മുഴുവൻ മൂന്ന് മിനി ലോറികളിൽ കയറ്റി തിരൂരങ്ങാടി പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവന്നു. പ്രായപൂർത്തി ആകാത്ത കുട്ടികൾക്ക് വാഹനം ഓടിക്കാൻ കൊടുത്തതിന് വാഹന ഉടമകൾക്കെതിരെ കേസ് എടുത്തതായി എസ് ഐ മുഹമ്മദ് റഫീഖ് പറഞ്ഞു. പാർക്ക് ചെയ്യാൻ അനുവാദം കൊടുക്കുന്ന വീട്ടുകർക്കെതിരെയും നടപടി സ്വീകരിക്കുമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി. പ്രദേശത്ത് ലഹരി മാഫിയയും കുട്ടികൾ ബൈക്കിൽ കറങ്ങുന്നത് വ്യാപകമായതിനെ തുടർന്നാണ് പോലീസ് പരിശോധന നടത്തിയത്. മറ്റു സ്കൂളുകൾ കേന്ദ്രീകരിച്ചും പരിശോധന നടത്തുമെന്ന് എസ്ഐ പറഞ്ഞു.
എസ് ഐ മുഹമ്മദ് റഫീഖ്, SCPO അനിൽകുമാർ , CP0 മാരായ ശിവൻ , ലക്ഷ്മണൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രദേശത്ത് സർപ്രൈസ് പരിശോധന നടത്തിയത്.