Tuesday, July 15

Tag: School student

ബസ് കാത്തുനില്‍ക്കുന്നതിനിടെ റോഡില്‍ തളര്‍ന്നു വീണ വിദ്യാര്‍ത്ഥി ചികിത്സയിലിരിക്കെ മരിച്ചു
Kerala

ബസ് കാത്തുനില്‍ക്കുന്നതിനിടെ റോഡില്‍ തളര്‍ന്നു വീണ വിദ്യാര്‍ത്ഥി ചികിത്സയിലിരിക്കെ മരിച്ചു

പാലക്കാട് : ബസ് കാത്തുനില്‍ക്കുന്നതിനിടെ കൂറ്റനാട് റോഡില്‍ തളര്‍ന്നു വീണ വിദ്യാര്‍ത്ഥി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചു. കറുകപുത്തൂര്‍ ഇഞ്ചീരിവളപ്പില്‍ ലത്തീഫിന്റെയും റെജിലയുടെയും മകനായ മുഹമ്മദ് സിയാന്‍(15) ആണ് മരിച്ചത്. കൂറ്റനാട് അല്‍ അമീന്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ്. വെള്ളിയാഴ്ച വൈകിട്ട് നാലു മണിയ്ക്കായിരുന്നു സിയാന്‍ കുഴഞ്ഞു വീണത്. കൂടെയുണ്ടായിരുന്ന സഹപാഠിയും അധ്യാപികയും മറ്റുള്ളവരും ചേര്‍ന്ന് ഉടന്‍തന്നെ വിദ്യാര്‍ത്ഥിയെ പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. പിന്നീട് വിദഗ്ധ ചികിത്സക്കായി തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഞായറാഴ്ച രാവിലെ 10 മണിയോടെ മരിക്കുകയായിരുന്നു. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി. കബറടക്കം ഇന്ന് രാവിലെ കറുകപുത്തൂര്‍ ജുമാ മസ്ജിദില്‍ നടന്നു. സഹോ...
Crime, Information

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ഹോട്ടലില്‍ എത്തിച്ച് പീഡിപ്പിച്ചു ; കാമുകനും രണ്ട് യുവതികളുമടക്കം 5 പേര്‍ പിടിയില്‍

തിരുവനന്തപുരം : ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ വിവാഹ വാഗ്ദാനം നല്‍കി ഹോട്ടലില്‍ എത്തിച്ച് പീഡിപ്പിച്ച കേസില്‍ കാമുകനും രണ്ട് യുവതികളുമടക്കം അഞ്ചുപേര്‍ അറസ്റ്റില്‍. തിരുവനന്തപുരം പാറശാലയിലാണ് സംഭവം. എറണാകുളം കാലടി സ്വദേശികളായ അഖിലേഷ് സാബു, അജിന്‍സാം, ജിതിന്‍ വര്‍ഗീസ്, ശ്രുതി സിദ്ധാര്‍ത്ഥ്, പൂര്‍ണ്ണിമ ദിനേഷ് എന്നിവരെയാണ് പാറശാല പൊലീസ് അറസ്റ്റു ചെയ്തത്. ഈ മാസം 17 ന് രാത്രിയിലായിരുന്നു കേസിന് ആസ്പദമായ സംഭവം. കളിയിക്കാവിളയില്‍ എത്തിയ കാമുകനും സുഹൃത്തുക്കളും ചേര്‍ന്ന് പെണ്‍കുട്ടിയെ നെയ്യാറ്റിന്‍കരയിലെ ഒരു ഹോട്ടലില്‍ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. ഇതിന് ശേഷം കാമുകന്റെ ഫോണ്‍ ഓഫ് ആയതിനാല്‍ സംശയം തോന്നിയ പെണ്‍കുട്ടി വീട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് വീട്ടുകാര്‍ പാറശാല പൊലീസില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാമത്തില്‍ നടത്തിയ അന്വേഷണത്തിലാണ് കാമു...
Local news

“സ്നേഹ പൂർവ്വം ബാപ്പുജിക്ക്”: ചിത്ര പ്രദർശനം നടത്തി

തിരൂരങ്ങാടി: ഗാന്ധി ജയന്തി വാരാഘോഷത്തോടനുബന്ധിച്ച് പുകയൂർ ഗവൺമെൻറ് എൽ പി സ്കൂൾ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി 'സൃമ്തി പഥം' എന്നപേരിൽ ചിത്ര പ്രദർശനം നടത്തി. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ .. https://chat.whatsapp.com/FYvO97IDbE76AuHNrNyVqHമഹാത്മാഗാന്ധിയുടെ അപൂർവ്വങ്ങളായ നൂറിൽ പരം ചിത്രങ്ങളും, ഗാന്ധി സൂക്തങ്ങളും പ്രദർശിപ്പിച്ചു. ഗാന്ധിജിയുടെ ശൈശവ കാല ചിത്രങ്ങളും, അദ്ദേഹം വധിക്കപ്പെടുന്നതിന് രണ്ടു മണിക്കൂർ മുമ്പ് എടുത്ത ചിത്രവും പ്രദർശനത്തിനുണ്ടായിരുന്നു. ഗാന്ധി ജയന്തി വാരാഘോഷത്തോടനുബന്ധിച്ച് രക്ഷിതാക്കൾക്കായി ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസും ,കുട്ടികൾക്കായി ഗാന്ധി ക്വിസും സംഘടിപ്പിക്കും.പ്രഥമധ്യാപിക പി.ഷീജ, അധ്യാപകരായ കെ.സഹല,ഇ.രാധിക,മുനീറ,രജിത,ശാരി എന്നിവർ നേതൃത്വം നൽകി....
Crime

കഞ്ചാവ് വില്പനക്കാരും ഉപയോഗിച്ചവരും ഉൾപ്പെടെ 12 പേർ പിടിയിൽ

പരപ്പനങ്ങാടി : പരപ്പനങ്ങാടിയിലെ പൊതുസ്ഥലങ്ങളിലും ബീച്ചുകളും കേന്ദ്രീകരിച്ച് കഞ്ചാവിന്റെ വിൽപനയും ഉപയോഗവും നടക്കുന്നതായുള്ള വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ റെയ്ഡിൽ 12 പേർ പിടിയിലായി. ഇതിൽ 2 പേർ കഞ്ചാവ് കച്ചവടക്കാരും 10 പേർ ഉപയോഗിച്ചവരുമാണ്. ഒരാൾ പ്രായപൂർത്തിയാകാത്ത സ്കൂൾ കുട്ടിയാണ്. വള്ളിക്കുന്ന് നോർത്ത് പ്രിയദർശിനി ഹൗസ് ജോഷി (48), വള്ളിക്കുന്ന് ആനങ്ങാടി ഹരിജൻ കോളനി വടക്കിൽ ഹൗസ് ഷെഫീഖ് (35), എന്നിവരെയാണ് NC ഗാർഡന് പുറകു വശം ബീച്ചിലും താലപ്പൊലിപ്പറമ്പിന് സമീപത്ത് വച്ചും കഞ്ചാവ് കച്ചവടം നടത്തിയതിന് പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്. ഷെഫീഖിന്റെ പേരിൽ നിലവിൽ  3 കേസുകൾ നിലവിലുണ്ട്. താലപ്പൊലിപ്പറമ്പിന് സമീപമായുള്ള വീട്ടിൽ വച്ചാണ് ജോഷി കഞ്ചാവ് കച്ചവടം നടത്തിയിരുന്നത്. പൊതി ഒന്നിന് 500 രൂപ മുതൽ മുകളിലേക്കാണ് വില. താലെപ്പൊലിപ്പറമ്പിൽ വൈകിട്ട് വരുന്ന സ്കൂൾ കുട്ടികൾ അടക്കമുള്ള ചെറുപ്പക്കാർക്കാണ...
Crime

പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച വയോധികർ ഉൾപ്പെടെ 3 പേർ പിടിയിൽ

കോട്ടക്കൽ: പന്ത്രണ്ടു വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ വയോധികർ ഉൾപ്പെടെ മൂന്നുപേർ കോട്ടക്കൽ പോലീസിന്റെ പിടിയിൽ. കോട്ടക്കൽ കുറ്റിപ്പുറം സ്വദേശികളായ കരിമ്പനക്കൽ മമ്മിക്കുട്ടി (75), പൂളക്കൽ സൈതലവി (60), പുതുക്കുടി മുഹമ്മദ് സക്കീർ (32) എന്നിവരെയാണ് സ്റ്റേഷൻ ഇൻസ്പെക്ടർ എം.കെ. ഷാജി, എസ്.ഐ കെ.എസ്. പ്രിയൻ എന്നിവർ അറസ്റ്റ് ചെയ്തത്. 2020, 22 കാലഘട്ടത്തിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവിധയിടങ്ങളിൽ വെച്ച് പീഡിപ്പിച്ചെന്ന പരാതിയിൽ ഇവർക്കെതിരെ പോക്സോ കേസാണ് ചുമത്തിയിരിക്കുന്നത്. സ്കൂളിൽ പെൺകുട്ടിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയതിനെ തുടർന്ന് വിവരം ലഭിച്ച ചൈൽഡ്ലൈൻ നടത്തിയ അന്വേഷണത്തിലാണ് വിവരങ്ങൾ പുറത്തായത്. മൂന്നു വ്യത്യസ്ത കേസുകളിലാണ് അറസ്റ്റ്. പ്രതികളെ കോടതിയിൽ ഹാജറാക്കി....
Other

സ്കൂൾ വളപ്പിൽ കുട്ടിയെ കടിച്ച നായ ചത്തു വീണു, പേ ബാധ സ്ഥിരീകരിച്ചു

തേഞ്ഞിപ്പലം : സ്കൂൾ വളപ്പിൽ വെച്ച് വിദ്യാർത്ഥി യെ കടിച്ച ശേഷം പരാക്രമം കാണിച്ച നായ ചത്തു വീണു. പോസ്റ്റുമോർട്ടത്തിൽ നായക്ക് പേ ബാധയുള്ളതായി സ്ഥിരീകരിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ക്യാമ്പസ് ജി എൽ പി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥി യെയാണ് നായ കടിച്ചത്. ഇന്നലെ രാവിലെയാണ് സംഭവം. സ്കൂളിലേക്ക് വരുമ്പോൾ സ്കൂൾ മുറ്റത്ത് വെച്ച് നായ കടിക്കുകയായിരുന്നു. തുടർന്ന് ക്ലാസ് മുറിയിലേക്ക് ഓടിക്കയറിയ നായ നിലത്തുരുണ്ട ശേഷം പുറത്തേക്കോടി സ്കൂൾ വളപ്പിൽ തന്നെ ചത്തു വീണു. പരിക്കേറ്റ വിദ്യാർത്ഥി യെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. നായയുടെ ജഡം വയനാട് പൂക്കോട് വെറ്റിനറി കോളേജിൽ എത്തിച്ച് നടത്തിയ പോസ്റ്മോർട്ടത്തിൽ പേ വിഷബാധ സ്ഥിരീകരിച്ചു. പേ ബാധയുണ്ടായിരുന്ന നായക്ക് മറ്റു നായകളുമയി സമ്പർക്കം ഉണ്ടാക്കാമെന്നും അതിനാൽ പേ ലക്ഷണമുള്ളവ ഉണ്ടോയെന്ന് നിരീക്ഷിക്കണമെന്നും അധികൃതർ നിർദേശിച്ചു...
Obituary

പ്ലസ് വൺ വിദ്യാർത്ഥിനിയെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കാളികാവ്: പ്ലസ് വൺ വിദ്യാർത്ഥിനി കിടപ്പ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ. രാത്രി ഉറങ്ങാൻ കിടന്ന കാളികാവ് പള്ളിശ്ശേരി കരുമാരോട്ട് വീട്ടിൽ മുനീറിന്റെ മകൾ അൻഷിദ (16) ആണ് മരിച്ചത്.വാണിയമ്പലം ഗവ.ഹയർസെക്കന്ററി സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥിനിയാണ്. രാത്രിയിൽ ഉറങ്ങാൻ കിടന്നതായിരുന്നു. ഇന്നു പുലർച്ചെയാണ് വീട്ടുകാർ അൻഷിദയെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. പരേതയായ സീനത്താണ് മാതാവ്. സഹോദരി : ഷാനിദ. കാളികാവ് എസ്.ഐ ടി.പി മുസ്തഫ ഇൻക്വസ്റ്റ് ചെയ്ത മൃതദേഹം മഞ്ചേരി ഗവൺമെന്റ് മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾ ഏറ്റുവാങ്ങി പള്ളിശ്ശേരി ജുമാമസ്ജിദിൽ കബറടക്കി....
Crime

സ്കൂൾ വിദ്യാർഥിനിയെ കാറിൽ കൊണ്ടുപോയി ലൈംഗിക അതിക്രമം; രണ്ട് പേർ പിടിയിൽ

തേഞ്ഞിപ്പലം : പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കുനേരേ ലൈംഗികാതിക്രമം നടത്തിയെന്ന കേസിൽ രണ്ടുപേരെ തേഞ്ഞിപ്പലം പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് സ്വദേശികളായ അകത്തെതറ അഭിലാഷ് (24), മലമ്പുഴ സ്വദേശി വരുൺകുമാർ (21) എന്നിവരെയാണ് സി.ഐ. എൻ.ബി. ഷൈജു, എസ്.ഐ. ഷാഹുൽ ഹമീദ് എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ആറു മാസം മുമ്പാണ് സ്‌കൂൾ വിദ്യാർഥിനിയുമായി അഭിലാഷ് ഇൻസ്റ്റാഗ്രാമിലൂടെ പരിചയത്തിലായത്. കഴിഞ്ഞ ദിവസം കാലിക്കറ്റ് സർവകലാശാലാ ബസ് സ്റ്റോപ്പ് പരിസരത്ത് വെച്ച്‌ പ്രതികൾ പെൺകുട്ടിയെ കാറിൽ കയറ്റി പരപ്പനങ്ങാടി കെട്ടുങ്ങൽ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ എത്തിച്ച് ലൈംഗികാതിക്രമം നടത്തിയെന്നാണ് കേസ്. ഇവർ സഞ്ചരിച്ച കാറും പോലീസ് കസ്റ്റഡിയിലെടുത്തു. അറസ്റ്റിലായ രണ്ടുപേരെയും കോടതിയിൽ ഹാജരാക്കി....
Other

നാലാം ക്‌ളാസ് വിദ്യാർത്ഥിക്ക് പാമ്പ് കടിയേറ്റു

തൃശൂർ വടക്കാഞ്ചേരിയിൽ ആനപ്പറമ്പ് സ്കൂൾ വിദ്യാർത്ഥിക്ക് പാമ്പ് കടിയേറ്റു. നാലാം ക്ലാസ് വിദ്യാർത്ഥിക്കാണ് സ്ക്കൂൾ ബസ് ഇറങ്ങുന്നതിനിടെ കടിയേറ്റത്. അണലിയുടെ കടിയേറ്റ കുമരനെല്ലൂർ സ്വദേശി ആദേശിനെ(9) മെഡിക്കൽ കോളജിലേക്ക് മാറ്റി. വടക്കാഞ്ചേരി ഗവ.ബോയ്സ് എൽപി സ്കൂളിലെ വിദ്യാർത്ഥിയാണ് ആദർശ്. ഇവിടെ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ വിദ്യാർത്ഥികളെ ആനപ്പറമ്പ് സ്കൂളിലേക്ക് മാറ്റുകയായിരുന്നു. ഇതിനിടെ രാവിലെ സ്കൂൾ വളപ്പിൽവച്ചാണ് ആദേശിന് പാമ്പുകടിയേറ്റത്. കുട്ടിയുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു....
Local news

ബൈക്കുമായി പോകുന്ന വിദ്യാർത്ഥികൾക്കെതിരെ നടപടിയുമായി പോലീസ്; ഉടമകൾക്കെതിരെ കേസ്.

വിദ്യാർഥികളുടെ ബൈക്ക് ഉപയോഗത്തി നെതിരെ കർശന നടപടിയുമായി തിരൂരങ്ങാടി പോലീസ്. ഇന്നലെ ചെണ്ടപ്പുറയ സ്കൂൾ പരിസരത്ത് നടത്തിയ പരിശോധനയിൽ പത്ത് ബൈക്കുകൾ പിടികൂടി. പരിസരത്തെ വീടുകളിൽ പാർക്ക് ചെയ്ത നിലയിലായിരുന്നു. ബൈക്കുകൾ മുഴുവൻ മൂന്ന് മിനി ലോറികളിൽ കയറ്റി തിരൂരങ്ങാടി പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവന്നു. പ്രായപൂർത്തി ആകാത്ത കുട്ടികൾക്ക് വാഹനം ഓടിക്കാൻ കൊടുത്തതിന് വാഹന ഉടമകൾക്കെതിരെ കേസ് എടുത്തതായി എസ് ഐ മുഹമ്മദ് റഫീഖ് പറഞ്ഞു. പാർക്ക് ചെയ്യാൻ അനുവാദം കൊടുക്കുന്ന വീട്ടുകർക്കെതിരെയും നടപടി സ്വീകരിക്കുമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി. പ്രദേശത്ത് ലഹരി മാഫിയയും കുട്ടികൾ ബൈക്കിൽ കറങ്ങുന്നത് വ്യാപകമായതിനെ തുടർന്നാണ് പോലീസ് പരിശോധന നടത്തിയത്. മറ്റു സ്കൂളുകൾ കേന്ദ്രീകരിച്ചും പരിശോധന നടത്തുമെന്ന് എസ്ഐ പറഞ്ഞു. എസ് ഐ മുഹമ്മദ് റഫീഖ്, SCPO അനിൽകുമാർ , CP0 മാരായ ശിവൻ , ലക്ഷ്മണൻ എന്നിവരടങ്ങുന്ന സംഘമാണ...
Crime

ബസിൽ വിദ്യാർത്ഥിനിയെ ശല്യം ചെയ്ത യുവാവ് അറസ്റ്റിൽ

തിരൂരങ്ങാടി : സ്കൂൾ വിട്ടു പോകുകയായിരുന്ന വിദ്യാർത്ഥിനിയെ ബസിൽ ശല്യം ചെയ്ത യുവാവിനെ പോക്‌സോ കേസിൽ അറസ്റ്റ് ചെയ്തു. വണ്ടൂർ പോരൂർ സ്വദേശി കുന്നുമ്മൽ സമീറിനെ (36) യാണ് അറസ്റ്റ് ചെയ്തത്. വാളക്കുളത്ത് നിന്ന് കക്കാട്ടേക്ക് വരുന്ന ബസിൽ വെച്ചാണ് സംഭവം.
Crime

5 പേർ ചേർന്ന് പീഡിപ്പിച്ചെന്നത് വിദ്യാർത്ഥിനിയുടെ കെട്ടുകഥ, സ്കൂളിൽ പോകാനുള്ള മടിയാണ് കഥയുണ്ടാക്കാൻ കാരണം

എടത്വാ: സ്‌കൂളിൽനിന്നു മടങ്ങവേ അഞ്ചു പേർ ചേർന്നു പീഡിപ്പിച്ചെന്ന് പ്ലസ്ടു വിദ്യാർഥിനിയുടെ പരാതി സ്‌കൂളിൽ പോകാനുള്ള മടികാരണം പറഞ്ഞതാണെന്നു സൂചന. നിരന്തരമായ സ്മാർട്ട് ഫോൺ ഉപയോഗത്തിലൂടെ പെൺകുട്ടി മൊബൈൽ ഗെയ്‌മുകൾക്ക് അടിമയായിട്ടുണ്ടെന്നാണ് പോലീസ് നൽകുന്ന സൂചന. ക്ലാസ് തുടങ്ങുന്ന വാർത്ത അറിഞ്ഞപ്പോൾ തന്നെ ഇനി സ്‌കൂളിൽ പോകുന്നില്ലെന്നു കുട്ടി വീട്ടിൽ പറഞ്ഞു. എന്നാൽ, മൊബൈൽ തിരികെ നൽകി സ്‌കൂളിലേക്കു പോകണമെന്നു വീട്ടുകാർ ആവശ്യപ്പെടുകയായിരുന്നു. രണ്ടുവർഷമായി കുട്ടിയുടെ കൈയിൽ എപ്പോഴും മൊബൈൽ ഉണ്ടായിരുന്നു. ഭക്ഷണം കഴിക്കുമ്പോഴും കിടക്കുമ്പോഴുമെല്ലാം മൊബൈൽ ഒപ്പം കാണും. സ്‌കൂൾ തുറന്നതോടെ മൊബൈൽ കൈയിൽനിന്നു പോകുമെന്ന ചിന്ത കുട്ടിയെ അലട്ടിയിരുന്നെന്നാണു കരുതുന്നത്. ഇതു വലിയ മാനസിക ആഘാതത്തിനു കാരണമായിട്ടുണ്ടാകാം. ഇതിൻറെ ഫലമായി പീഡനകഥ കുട്ടി മെനഞ്ഞതെന്നാണു കരുതുന്നത്. സ്കൂൾ തുറന്ന ദിവസം വീട്ടിലേക്കു മടങ്ങ...
Malappuram, Obituary

തിരൂരങ്ങാടി റബീഹാ ഹുസ്ന (15) അന്തരിച്ചു.

തിരൂരങ്ങാടി താഴെ ചിന യിൽ താമസിക്കുന്ന ചെമ്മാട് ഇല്ലിക്കൽ താജുദ്ദീന്റെ മകൾ റബീഹ ഹുസ്ന(15) നിര്യാതയായി.തിരൂരങ്ങാടി ഓറിയന്റൽ ഹയർ സെക്കന്ററി സ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ്. മാതാവ്: അസ്മാബി (അൽ ഫിത്വ് റ പ്രീ സ്കൂൾ , തിരൂരങ്ങാടി) സഹോദരങ്ങൾ: ഷമീല ഹുസ്ന , ഷബീബ ഹുസ്ന , നബീല ഹുസ്ന , ലബീബ ഹുസ്ന
error: Content is protected !!