പി എസ് എം ഒ കോളേജിൽ വിദ്യാർത്ഥികൾക്ക് പ്രാഥമിക ജീവൻ രക്ഷാ പരിശീലനം നൽകി

തിരുരങ്ങാടി: പി.എസ്.എം.ഒ കോളേജ് അലുംനി അസോസിയേഷൻ്റെ നേതൃത്വത്തിൽ ലയൺസ് ക്ലബ് ഓഫ് തിരുരങ്ങാടി, എയ്ഞ്ചൽസ് മലപ്പുറം, ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ, പി എസ് എം ഒ എൻ.എസ്.എസ് യൂണിറ്റ്, എന്നിവരുടെ സഹകരണത്തോടെ കോളേജ് വിദ്യാർത്ഥികൾക്ക് പ്രാഥമിക ജീവൻ രക്ഷാ ട്രൈനിങ്ങ് ക്യാമ്പ് സംഘടിപ്പിച്ചു.

വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/C7irCKdijZW4DwQkQX1cSM


കോളേജ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങ് താനൂർ ഡി.വൈ.എസ്.പി മൂസ വള്ളിക്കാടൻ ഉൽഘാടനം ചെയ്തു.
എയ്ഞ്ചൽസ് ട്രൈനർമാരായ ഡോ. ശ്രീബിജു. എം.കെ, അബുബക്കർ എം.കെ.എച്ച്, നൗഷാദ് കൽപ്പകഞ്ചേരി എന്നിവരുടെ നേതൃത്വത്തിൽ അടിയന്തിര സാഹചര്യങ്ങളിൽ പ്രഥമ സുശ്രൂഷ നടത്തി ജീവൻ രക്ഷിക്കാനുള്ള പ്രായോഗിക പരിശീലന ക്ലാസ് വിദ്യാർത്ഥികൾക്ക് നൽകി.
ചടങ്ങിൽ അലുംനി സെക്രട്ടറി ഷാജു കെ.ടി, ഡോ. ഷിബ്നു, അഡ്വ. കെ.പി സൈതലവി, ഐ.എം.എ പ്രസിഡൻ്റ് ഡോ. സജീവൻ, ലയൺസ് ക്ലബ് ഭാരവാഹികളായ സിദ്ധീഖ് പനക്കൽ, എം അബ്ദുൽ അമർ, സിദ്ധീഖ് എം.പി, ജഹാംഗീർ എം.സി, കോളേജ് എൻ.എസ്.എസ് കോർഡിനേറ്റർ ഡോ. വി.പി. ഷബീർ, ഡോ. മുനവ്വർ അസീം എന്നിവർ സംസാരിച്ചു.

error: Content is protected !!