കൊച്ചി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനം കേന്ദ്രം കേരളത്തെ അവഗണിക്കുന്ന എന്ന വാദത്തിന്റെ പൊളത്തരം വ്യക്തമാക്കിയെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. പ്രധാനമന്ത്രി കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി സംസ്ഥാനത്ത് നടത്തിയ സന്ദര്‍ശനം- കൊച്ചിയില്‍ യുവം- 2023, ക്രൈസ്തവ മത മേലദ്ധ്യക്ഷന്‍ മാരുമായുള്ള കൂടികാഴ്ച്ച, തിരുവനന്തപുരത്തെ കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകളുടെ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും, വന്ദേ ഭാരതിന്റെ ഫ്‌ലാഗ് ഓഫ്, എന്നിവ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തെ അവഗണിക്കുന്നു എന്ന വാദത്തിന്റെ പൊളത്തരം കണക്കുകള്‍ സഹിതം വ്യക്തമായതായി സുരേന്ദ്രന്‍ അവകാശപ്പെട്ടു. ബി.ജെ.പി എറണാകുളം ജില്ലാ ഓഫീസില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രധാനമന്ത്രി പ്രഖ്യാപിച്ച 3600 കോടിയോളം രൂപയുടെ പദ്ധതികള്‍ സംസ്ഥാനത്തിന്റെ വികസനത്തിന് ഗതിവേഗം വര്‍ദ്ധിപ്പിക്കും. കേരളം വികസനത്തിന്റെ കാര്യത്തില്‍ കിതക്കുകയാണ്. തൊഴിലില്ലായമ രൂക്ഷമാണ്. നിക്ഷേപ സൗഹാര്‍ദ്ദ അന്തരീക്ഷമല്ല സംസ്ഥാനത്തുള്ളത്. ഉന്നത വിദ്യാഭ്യാസ രംഗത്തെ നിലവാര തകര്‍ച്ച എന്നീ വിഷയങ്ങള്‍ വരുന്ന ദിവസങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന വിധം സംസ്ഥാന വ്യാപകമായി പരിപാടികള്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.
തൊഴിലിലായ്മ പരിഹരിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ കാര്യമായി ഇടപ്പെടുന്നില്ല. പി എസ് സി യെ നോക്കുകുത്തിയാക്കി സര്‍ക്കാര്‍ / പൊതുമേഖല സ്ഥാപനങ്ങളില്‍ കരാറടിസ്ഥാനത്തിലും പിന്‍വാതിലുടെയും സി.പി.എം. പ്രവര്‍ത്തകരെ കുത്തി നിറക്കുകയാണ്. ഈ വിഷയത്തില്‍ സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനുമായി സംവാദത്തിന് തയ്യാറാണെന്ന് അദ്ദേഹം സൂചിപ്പിച്ചു.
ആരോഗ്യ / വിദ്യാഭ്യാസ മേഖലകളിലെ വികസനത്തിനായി മുഴുവന്‍ ധനസഹായം ചെയ്യുന്നത് കേന്ദ്ര സര്‍ക്കാരാണ്. പ്രതിവര്‍ഷം 800 – 900 കോടിയോളം രൂപയാണ് മെഡിക്കല്‍ കോളേജുകളുടെ വികസനത്തിനായി മാത്രം നല്‍ക്കുന്നത് നിയമനം നടത്തുന്നത് സംസ്ഥാന സര്‍ക്കാരും കരാര്‍ /പിന്‍വാതില്‍ നിയമനങ്ങളിലൂടെ സി.പി.എം പ്രവര്‍ത്തിക്കരെ പ്രധാനപ്പെട്ട സ്ഥാനങ്ങളില്‍ അവരോധിക്കുവാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു
പ്രധാനമന്ത്രിയുടെ സന്ദര്‍ശനം ബിജെപിയുടെ ബഹുജന അടിത്തറ വിപുലമാക്കുന്നതിന് ഊര്‍ജം പകരും. സംസ്ഥാനത്തെ ക്രൈസ്തവ മത മേലാധ്യക്ഷന്‍മാര്‍ക്കുള്‍പ്പടെ എല്ലാവര്‍ക്കും വികസനത്തിന് മോഡിയോടൊപ്പം സഞ്ചരിക്കാനാണ് താല്പര്യം. അവര്‍ക്കെതിരെ പ്രചാരണവും ഭീഷണിയും ഉണ്ടായിരുന്നു. ഒന്നും വിലപ്പോയില്ല. സ്‌നേഹയാത്രകള്‍ വ്യാപിപ്പിക്കാനും ബിജെപി തീരുമാനിച്ചതായി അദ്ദേഹം അറിയിച്ചു.
അടിസ്ഥാന ജനവിഭാഗത്തിന്റെ പ്രശ്‌നങ്ങള്‍ പരിചരിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടു. കഴിഞ്ഞ മൂന്നു ദിവസമായി റേഷന്‍ വിതരണം മുടങ്ങിയിരിക്കുകയാണ്. അത് പരിഹരിക്കാന്‍ പോലും സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു. കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന പണം കൊള്ളയടിക്കുകയാണ്. ജലജീവന്‍ മിഷനില്‍ പോലും അഴിമതി, എ ഐ ക്യാമറയില്‍ കൊള്ള.. ഉരാളുങ്കല്‍ സൊസൈറ്റി സി പി എം ന്റെ അഴിമതി മറക്കാനുള്ള സംവിധാനമായി മാറി. ഇത്തരം അഴിമതിക്കെതിരെ ബിജെപി ശക്തമായ ബഹുജന പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു
വാര്‍ത്താ സമ്മേളനത്തില്‍ ബിജെപി സംസ്ഥാന ജന സെക്രട്ടറി സി കൃഷ്ണകുമാര്‍ ജില്ലാ പ്രസിഡന്റ് അഡ്വ. കെ എസ് ഷൈജു, യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പ്രൊഫുല്‍ കൃഷ്ണ തുടങ്ങിയവരും പങ്കെടുത്തു