Monday, October 13

മൂന്നിയൂർ പാറക്കാവ് റോഡിൽ വാഴ വെച്ച് പ്രതിഷേധിച്ചു

മൂന്നിയൂർ പാറേക്കാവ്  അങ്ങാടിയിൽ റോഡിലെ ശോചനീയാവസ്ഥ പരിഹരിക്കാത്തതിൽ യുവാക്കൾ റോഡിൽ വാഴ നട്ട് പ്രതിഷേധിച്ചു.

വലിയ വലിയ കുഴികൾ കാരണം ദിവസവും ഒരുപാട്  അപകടങ്ങൾ ആണ് നടന്നുകൊണ്ടിരിക്കുന്നത്.  അധികാരികൾ ഇതിനെതിരെ ഒരു നടപടിയും എടുക്കാത്തതിൽ  പ്രതിഷേധിച്ചു നാട്ടുകാർ വാഴ വെച്ച് പ്രതിഷേധിച്ചു. അധികാരികൾ ഇതിനൊരു പരിഹാരം കാണുന്നതുവരെ പ്രതിഷേധം തുടർന്നുകൊണ്ടിരിക്കുമെന്നും അറിയിച്ചു. നാട്ടുകാരായ സമീർ ചോനാരി, ഷാഫി പറമ്പിൽ, നൗഷാദ്, അനീസ്, സൈദലവി, മുസമ്മിൽ, ഷെരീഫ്, വൈശാഖ്, സഫവാൻ, റിയാസ് എന്നിവർ നേതൃത്വം നൽകി.

error: Content is protected !!