യുനെസ്കോയ്ക്ക് അറബിയിലൊരു കൊച്ചു കത്തുമായി പുകയൂർ സ്കൂൾ വിദ്യാർഥികൾ

തിരൂരങ്ങാടി: ലോക അറബി ഭാഷാ ദിനത്തോടനുബന്ധിച്ച് യുനെസ്കോയ്ക്ക് അറബി ഭാഷയിൽ കത്തെഴുതി പുകയൂർ ഗവൺമെൻറ് എൽ.പി സ്കൂൾ വിദ്യാർത്ഥികൾ വൃത്യസ്ത കാഴ്ചയായി. അറബി ഭാഷയെ പ്രകീർത്തിച്ച് കുരുന്നുകൾ തയ്യാറാക്കിയ കത്ത് യുനെസ്കോ ഡയറക്ടർ ജനറലുടെ മേൽവിലാസത്തിലാണ് അയക്കുക.അറബി ഭാഷയുടെ പ്രാധാന്യം, ലാളിത്യം എന്നിവയെ കുറിച്ച് കത്തിൽ പ്രതിപാദിക്കുന്നു.
ലോകത്ത് 422 മില്യൺ ജനങ്ങളുടെ
സംസാര ഭാഷയും 24 രാഷ്ട്രങ്ങളുടെ
മാതൃഭാഷയുമായ അറബിയുടെ
സമകാലിക പ്രാധാന്യം
കണക്കിലെടുത്താണ് 1973 ഡിസംബർ
18 ന് അറബിയെ ഐക്യ രാഷ്ട്ര സഭ
ഔദ്യോഗിക ഭാഷയായി പരിഗണിച്ചത്. 2010 മുതൽ
ഈ ദിവസം യു എൻ പബ്ളിക് ഇൻഫർമേഷൻ വിഭാഗത്തിന്റെ
തീരുമാന പ്രകാരം അന്താരാഷ്ട്ര
അറബിക് ഭാഷാ ദിനമായി ആചരിച്ചു
വരികയാണ്.

വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/JiMuBy6ymkSL6D4i2wJyA8


ഭാഷാ ദിനാചരണത്തിന്റെ ഭാഗമായി കുട്ടികൾക്കായി പോസ്റ്റർ നിർമ്മാണം, ക്വിസ്, അറബി ഗാനാലാപനം എന്നിവയും സംഘടിപ്പിച്ചു. പ്രഥമാധ്യാപകൻ സി.മൊയ്ദീൻ കുട്ടി , കെ.സഹല, ടി.അംബിക , രാഗിന എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

error: Content is protected !!