വാർഡിനോട് അവഗണനയെന്ന്; പ്രതിപക്ഷ അംഗം പഞ്ചായത്ത് ഓഫീസിനു മുമ്പിൽ കുത്തിയിരിപ്പ് നടത്തി

നന്നമ്പ്ര: പഞ്ചായത്ത് പതിനഞ്ചാം വാർഡിനോടുള്ള യുഡിഎഫ് ഭരണസമിതിയുടെ അവഗണനയിലും, പഞ്ചായത്ത് ഭരണസമിതിയുടെ ഭരണ സ്തംഭനത്തിനുമെതിരെ പ്രതിപക്ഷ അംഗത്തിന്റെ പ്രതിഷേധം. ചൊവ്വാഴ്ച നടന്ന ഭരണസമിതി യോഗത്തിൽ നിന്നും ഇറങ്ങിപ്പോയാണ് സിപിഎം അംഗം പി പി ഷാഹുൽ ഹമീദ് പ്രതിഷേധിച്ചത്. തുടർന്ന് പഞ്ചായത്ത് ഓഫീസിന് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തി.
നന്നമ്പ്ര പഞ്ചായത്തിലെ പകുതിയിലേറെ അങ്കണവാടികൾക്കും സ്വന്തമായി ഭൂമിയോ കെട്ടിടമോ ഒരുക്കാൻ ഭരണ സമിതിക്ക് കഴിഞ്ഞിട്ടില്ലെന്നും, പതിനഞ്ചാം വാർഡിലെ അങ്കണവാടിക്കായി മൂന്ന് സെന്റ് ഭൂമി ഏറ്റെടുത്ത് നൽകിയിട്ടും അതിന് മതിയായ ഫണ്ടനുവദിക്കാൻ ഭരണസമിതി തയ്യാറായില്ലെന്നും പി ഷാഹുൽ ഹമീദ് പറഞ്ഞു. അങ്കണവാടികൾക്ക് കെട്ടിടം നിർമിക്കാൻ ഫണ്ട് നിലനിൽക്കെ വകമാറ്റി ചെലവഴിക്കുകയാണ് ഭരണ സമിതി ചെയ്യുന്നതെന്ന് പി പി ഷാഹുൽ ഹമീദ് ആരോപിച്ചു.14, 17 , 18 വാർഡിലെ കുട്ടികൾക്ക് കൂടി ഉപകരപ്പെടുന്നതാണ് ഈ അംഗണവാടി.

മുസ്ലിംലീഗിലെ പടലപ്പിണക്കം പഞ്ചായത്തിലെ വികസന പ്രവർത്തനങ്ങളെ സാരമായി ബാധിച്ചിട്ടുണ്ടെന്നും, ജനങ്ങളെ ദ്രോഹിക്കുന്ന നിലപാടിൽ നിന്നും ഭരണസമിതി പിന്തിരിയണമെന്നും പി പി ഷാഹുൽ ഹമീദ് ആവശ്യപ്പെട്ടു. മൂന്നു മാസം മുമ്പ് കത്ത് നൽകിയിട്ടും അത് അജണ്ട വെക്കാൻ തയ്യാറായില്ലെന്നും മുസ്ലിം ലീഗിൽ തന്നെ ഭരണസമിതിയുടെ നിലപാടുകൾക്കെതിരെ പ്രതിഷേ ധം ഉണ്ടെന്നും ഇദ്ദേഹം ആരോപിച്ചു. പഞ്ചായത്തിലെ എൽഡിഎഫിന്റെ ഏക അംഗമാണ് ശാഹുൽ ഹമീദ്.

error: Content is protected !!