കോഴിക്കോട്ന്മ പൂതന പരാമര്‍ശം സ്ത്രീവിരുദ്ധതയല്ലെന്നും അതൊരു രാഷ്ട്രീയ പ്രസ്താവനയാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. പരാമര്‍ശം ഒറു വ്യക്തിയെ ഉദ്ദേശിച്ചല്ലെന്നും ഒരാള്‍ക്കും മാനഹാനി വരുത്തണമെന്ന് ഉദ്ദേശിച്ചല്ലെന്നും അദ്ദേഹം പറഞ്ഞു
സ്ത്രീ ശാക്തീകരണത്തിന്റെ പേരില്‍ അധികാരത്തിലേറിയ ശേഷം അഴിമതി നടത്തുന്ന സിപിഎമ്മിന്റെ വനിതാ നേതാക്കള്‍ക്കെതിരെയുള്ള ഒരു ജനറല്‍ സ്റ്റേറ്റ്‌മെന്റ് മാത്രമാണത്. കോണ്‍ഗ്രസിലെ വനിതകളെ സി.പി.എം നേതാക്കള്‍ മോശക്കാരായി ചിത്രീകരിക്കുന്ന സമയത്ത് ഒരു വാക്കുപോലും എതിര്‍ത്ത് പറയാത്ത വി.ഡി സതീശനെ പോലെയുള്ളവരാണ് കേസെടുക്കണമെന്ന് വലിയ ഒച്ചപ്പാടുണ്ടാക്കുന്നതെന്നും വി.ഡി. സതീശന് സിപിഎമ്മുമായി അടുക്കാനുള്ള ഒരു വഴിമാത്രമാണിതെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.
റിയാസിന്റേത് വിവാഹം അല്ല, അത് വ്യഭിചാരം ആണെന്ന് മുസ്‌ലിം ലീഗ് നേതാവ് പറഞ്ഞപ്പോ ഒരു സിപിഎം നേതാവും കേസ് കൊടുത്തില്ല. എ.വിജയരാഘവന്‍ രമ്യ ഹരിദാസ് -കുഞ്ഞാലിക്കുട്ടി കൂടിക്കാഴ്ചയെ പറ്റി അശ്‌ളീലം പറഞ്ഞപ്പോള്‍ വി.ഡി. സതീശന്‍ ഉള്‍പ്പെടെയുള്ള ഒരു കോണ്‍ഗ്രസ് നേതാവും മിണ്ടിയില്ല. ജി.സുധാകരന്‍, ഷാനിമോള്‍ ഉസ്മാനെ പൂതന എന്ന് വിളിച്ചപ്പോള്‍ ഒരു കേസും എടുത്തില്ല. എംഎം മണിയുടെയും വിഎസിന്റെയും പ്രസ്താവനകള്‍ക്കെതിരെയും കേസെടുത്തില്ലെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.
ഒരു വനിതാ നേതാവിന്റെയും പേര് പറഞ്ഞിട്ടില്ല. അഴിമതിക്കാരെക്കുറിച്ചുള്ള പൊതുവായ പരാമര്‍ശമായിരുന്നു തന്റേതെന്നും അദ്ദേഹം വ്യക്തമാക്കി. പരാമര്‍ശത്തെ പര്‍വതീകരിച്ചത് രാഷ്ട്രീയ അജണ്ടയുള്ളതിനാലാണ്. ഒന്നും മിണ്ടാതിരുന്ന സി.പി.എമ്മിനെ കോണ്‍ഗ്രസ് പ്രകോപിപ്പിച്ച് കേസ് കൊടുപ്പിക്കുകയായിരുന്നുവെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.