റേഷൻ കടയിൽ വിതരണത്തിന് നൽകിയ അരിയും ഗോതമ്പും താനൂരിലെ പലചരക്ക് കടയിൽ

താനൂർ: റേഷൻകടയിൽ വിതരണത്തിനായി നൽകിയ 350 കിലോഗ്രാം അരിയും 500 കിലോഗ്രാം ഗോതമ്പും പലചരക്ക് കടയിൽ നിന്ന് പിടിച്ചെടുത്തു. താനൂർ നഗരത്തിലെ പലചരക്ക് കടയിൽ നിന്നാണ് റേഷൻ കട വഴി വിതരണം ചെയ്യേണ്ട മട്ട അരിയും ഗോതമ്പും പിടിച്ചെടുത്തത്.

രഹസ്യവിവരത്തെ തുടർന്ന് തിരൂർ താലൂക്ക് സപ്ലൈ ഓഫിസർ ജോർജ്.കെ.സാമുവൽ, റേഷനിങ് ഇൻസ്പെക്ടർമാരായ കെ.സി.രാജൻ, എ.എം.ബിന്ദു, എസ്.സി.ബിബിൽ എന്നിവർ നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്. തുടർ നടപടികൾക്കായി ജില്ലാ സപ്ലൈ ഓഫിസർക്ക് ഉടൻ റിപ്പോർട്ട് കൈമാറും. ഏത് കടയിലേക്ക് നൽകിയ സാധനങ്ങളാണ് ഇവയെന്നും മറ്റും തുടരന്വേഷണത്തിൽ കണ്ടെത്തി നടപടി സ്വീകരിക്കും.

error: Content is protected !!