Tuesday, August 19

വിജയ് യേശുദാസിന്റെ വീട്ടില്‍ കവര്‍ച്ച ; 60 പവന്‍ സ്വര്‍ണം നഷ്ടപ്പെട്ടു

ചെന്നൈ: ഗായകനും നടനുമായ വിജയ് യേശുദാസിന്റെ ചെന്നൈയിലെ വീട്ടില്‍ കവര്‍ച്ച. ഭാര്യ ദര്‍ശന ബാലയുടെ 60 പവന്‍ സ്വര്‍ണവും വജ്രാഭരണങ്ങളും നഷ്ടപ്പെട്ടതായി ചെന്നൈയിലെ അഭിരാമപുരം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. വിജയ് യേശുദാസ് ഭാര്യ ദര്‍ശന ബാലയ്ക്കൊപ്പം ബ്രഹ്‌മപുരത്താണ് താമസിക്കുന്നത്. മോഷണത്തിനു പിന്നില്‍ വീട്ടിലെ ജോലിക്കാരെ സംശയിക്കുന്നതായി വിജയ് യേശുദാസിന്റെ കുടുംബം അറിയിച്ചു.

നേരത്തെ രജനികാന്തിന്റെ മകള്‍ ഐശ്വര്യ രജനിയുടെ വീട്ടില്‍ നിന്ന് സ്വര്‍ണവും വജ്രവും മോഷണം പോയിരുന്നു. വീട്ടിലെ ജോലിക്കാരെ സംശയിക്കുന്നതായും സംവിധായികയുടെ പരാതിയില്‍ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് കേസില്‍ വേലക്കാരിയായ ഈശ്വരിയും ഭര്‍ത്താവും പൊലീസ് പിടിയിലാകുന്നത്.

error: Content is protected !!