Friday, August 15

ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം മറിഞ്ഞു; 15 പേര്‍ക്ക് പരിക്ക്

ഇടുക്കി: ഇടുക്കി കുട്ടിക്കാനത്ത് സമീപം ശബരിമല തീര്‍ത്ഥാടകരുടെ വാഹനം മറിഞ്ഞ് 15 പേര്‍ക്ക് പരിക്കേറ്റു. തിരുവണ്ണാമലയില്‍ നിന്ന് ശബരിമലക്ക് പോയ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. വാഹനം റോഡരുകില്‍ തന്നെ മറിയുകയായിരുന്നു. ഡ്രൈവര്‍ ഉള്‍പ്പെടെ 24 പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്.

അപകടത്തില്‍ പരിക്കേറ്റ നാല് പേരെ പീരുമേട് താലൂക്കാശുപത്രിയിലേക്ക് മാറ്റി. മറ്റെല്ലാവരെയും സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ചികിത്സകള്‍ നല്‍കി. ആരുടെയും നില ഗുരുതരമല്ല എന്നാണ് ലഭിക്കുന്ന വിവരം.

error: Content is protected !!