ആശ്വാസ വചനങ്ങളുമായി സാദിഖലി തങ്ങൾ പരപ്പനങ്ങാടി കടപ്പുറത്ത്.
പരപ്പനങ്ങാടി മത്സ്യതൊഴിലാളികളുടെ വേദനകൾനേരിൽ കാണുവാനും കടലാക്രമണ പ്രദേശങ്ങൾ സന്ദർശിക്കുവാനും പ്രാർഥന നടത്തുന്നതിനുമായി പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ അരയൻകടപ്പുറം മഹല്ലിലെ ചാപ്പപ്പടി കടപ്പുറത്തെത്തി. ആശ്വാസ വചനങ്ങളുമായെത്തിയ തങ്ങളെ മഹല്ല് കമ്മിറ്റി ഭാരവാഹികൾ ഖത്തീബ് മുദരിസുമാർ കാരണവന്മാർ ഉസ്താദുമാർ ദർസ് വിദ്യാർഥികൾ നാട്ടുകാർ എന്നിവർ ചേർന്ന് സ്വീകരിച്ചു. ചാപ്പപ്പടി ഫിഷ്‌ലാന്റിംഗ് സെന്റർ പരിസരത്ത് പ്രത്യേകം സജ്ജമാക്കിയ സദസ്സിൽ നടന്ന കൂട്ട പ്രാർത്ഥനക്ക് തങ്ങൾ നേതൃത്വം നൽകി. അരയൻകടപ്പുറം മഹല്ല് നിവാസികൾക്ക് പാണക്കാട് കുടുംബവുമായുള്ള ആത്മീയ ബന്ധത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. മഹാനായ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ വർഷങ്ങൾക്ക് മുൻപ് തുടങ്ങി വെച്ച പ്രാർത്ഥന തങ്ങളുടെ വിയോഗത്തെ തുടർന്ന് ഹൈദരലി തങ്ങളാണ് എത്തിയിരുന്നത്. ഹൈദരലി തങ്ങളുടെ വിയോഗത്തെ തുടർന്ന് ഇനി സാദിഖലി തങ്ങളാണ് പ്രാർത്ഥനക്കെത്തുക. പരപ്പനങ്ങാടി ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ പനയത്തിൽ, സയ്യിദ് പി.എസ്.എച്ച് തങ്ങൾ, മഹല്ല് മുദർരിസ് യൂസുഫ് ഫൈസി ചാവക്കാട്, മുൻ മന്ത്രി പി.കെ അബ്ദുറബ്ബ്, നഗരസഭ ചെയർമാൻ എ ഉസ്മാൻ, പി. പി ഇബ്രാഹിം, കെ .എസ് സൈതലവി, പി .എസ് സൈതലവി, സി.പി ചെറിയബാവ, എം.പി ഹുസൈൻ, എ.പി ഇബ്രാഹിം, കെ.പി നാസർ സദ്ദാംബീച്ച്, സി.പി ബശീർ, മുനിസിപ്പൽ കൗൺസിലർമാരായ പി.പി ഷാഹുൽഹമീദ്, പി.വി മുസ്തഫ, സി നിസാർ അഹമ്മദ്, ടി.ആർ റസാഖ്, അസീസ് കൂളത്ത്, തലക്കലകത്ത് റസാഖ്, ചാപ്പപ്പടി ഖത്തീബ് അബൂബക്കർ മാഹിരി കാളികാവ്, മുഹ്‌സിൻ ഫൈസി കൂട്ടിലങ്ങാടി, ശറഫുദ്ധീൻ ഫൈസി കോട്ടുമല, സക്കരിയ ഫൈസി, റാജിബ് ഫൈസി, യാസർ ഫൈസി, ശബീർ അശ്അരി, പി കെ അബ്ദുറസാഖ് എന്ന കോയ, കെ.പി നൗഷാദ്, മജീദ് കുഞ്ഞിക്കമ്മാലി തുടങ്ങിയവർ പങ്കെടുത്തു.