ഊർപ്പായി ചിറ കെട്ടി സംരക്ഷിക്കുക; പി ഡി എഫ് പ്രതിഷേധ മാർച്ച് നടത്തി

പരപ്പനങ്ങാടി – നഗരസഭയിലെ പുരാതന ജലസ്രോതസ്സുകളിലൊന്നായ മാലിന്യങ്ങൾ നിറഞ്ഞ് മലീമസമായ ഊർപ്പായി ചിറ കയ്യേറ്റം ഒഴിവാക്കി കെട്ടി സംരക്ഷിച്ച് ജനങ്ങൾക്ക് ഉപകാരപ്രദമാക്കണമെന്നാവശ്യപ്പെട്ട് പരപ്പനാട് ഡവലപ്പ്മെൻ്റ് ഫോറം (പി ഡി എഫ്) നഗരസഭ ഓഫീസിലേക്ക് മാർച്ച് നടത്തി. കഴിഞ്ഞ ഭരണ സമിതിയിലും ചിറകെട്ടി സംരക്ഷിക്കുമെന്നൊക്കെയുള്ള പ്രഖ്യാപനങ്ങളുണ്ടായിരുന്നെങ്കിലും ചെറിയ ചെറിയ സാങ്കേതികത്വം പറഞ്ഞ് ഇതുവരെയായിട്ടും ഒരു നടപടിയും എടുത്തിട്ടില്ല. സ്വകാര്യ സ്ഥാപനങ്ങളിലെയും മറ്റും അജൈവ മാലിന്യങ്ങളും ഭക്ഷണാവശിഷ്ടങ്ങളും നിരന്തരം ചിറയിൽ തള്ളുന്നതിനാൽ തൊട്ടടുത്ത വീടുകളിലെ കിണറുകളിലെ വെള്ളം മലിനമായതിനാൽ കടുത്ത ആരോഗ്യ പ്രശ്നങ്ങളുണ്ടാവുമെന്ന ഭീതിയിലാണ് പ്രദേശവാസി കൾ.നിലവിൽ നഗരസഭയിലെ മുഴുവൻ പൊതു ജലാശയങ്ങൾ കൈയ്യേറ്റം ഒഴിപ്പിച്ച് കെട്ടി സംരക്ഷിക്കുന്നതിനുള്ള നടപടികൾ അടുത്ത ദിവസങ്ങളിലായി ഉണ്ടാകുമെന്ന് പി ഡി എഫിൻ്റെനിവേദകസംഘത്തോട് നഗരസഭാ സെക്രട്ടറി ഉറപ്പുനൽകി. അല്ലാത്തപക്ഷം വരും ദിവസങ്ങളിൽ ശക്തമായ ജനകീയ സമരപരിപാടികൾ ആവിഷ്ക്കരിക്കുമെന്നും പി ഡി എഫ് നേതാക്കൾ പറഞ്ഞു. മാർച്ചിൽ യു.ഷാജി മുങ്ങാത്തം തറ ആധ്യക്ഷ്യം വഹിച്ചു. മനാഫ് താനൂർ മാർച്ച് ഉദ്ഘാടനം ചെയ്തു.പി.പി.അബൂബക്കർ ,പി.രാമാനുജൻ, വി.അസീസ് എന്നിവർ പ്രസംഗിച്ചു. മേൽപ്പാലം ജംഗ്ഷനിൽ നിന്നാരംഭിച്ച മാർച്ചിന്പി.ഹുസൈൻ, സി. യഹ് യ, ഏനു കായൽ മoത്തിൽ, പി.ഉമ്മർ ,അബ്ദുൽ ഹക്കീം, മുഹമ്മദാലി, പി.സിദ്ധീഖ്, ഷെബീർ എന്നിവർ നേതൃത്വം നൽകി.

error: Content is protected !!