Monday, August 18

അമിതമായി ഫോൺ ഉപയോഗിക്കുന്നതിന് ശകാരിച്ചു; ഏഴാം ക്ലാസ് വിദ്യാർഥി തൂങ്ങിമരിച്ച നിലയിൽ

തിരൂരങ്ങാടി: മൂന്നിയൂര്‍ ചേളാരി പാണക്കാട് മലയിൽ വീട്ടിൽ ചാത്തന്‍കുളങ്ങര സുബൈര്‍-ജുബൈരിയ ദമ്പതികളുടെ മകന്‍ മുഹമ്മദ് നിഹാല്‍(13) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം 4 ന് വീട്ടിൽ വെച്ചാണ് സംഭവം. മൊബൈൽ അമിതമായി ഉപയോഗിക്കുന്നത് കണ്ട് ശകാരിച്ചിരുന്നു. ഫോൺ എടുത്തു വെച്ച് ഫുട്‌ബോൾ കളിക്കാൻ പോകാൻ രക്ഷിതാവ് ആവശ്യപ്പെട്ടിരുന്നു. ഇതേ തുടർന്ന് മുറിക്കുള്ളിലേക്ക് പോയ നിഹാൽ തോർത്ത് ജനൽ കമ്പിയിൽ കെട്ടി തൂങ്ങുകയായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മയ്യിത്ത് പോസ്റ്റുമോർട്ടത്തിന് ശേഷം തയ്യിലക്കടവ് ജുമാ മസ്ജിദിൽ ഖബറടക്കും. കൊടക്കാട് എം.എം.യുപി സ്‌കൂളിലെ ഏഴാം തരം വിദ്യാര്‍ത്ഥിയാണ് നിഹാല്‍. സഹോദരങ്ങള്‍: നാജിയ, നിദാന്‍, നൈസ.

error: Content is protected !!