ഇദ്ദേഹം മുമ്പ് നെടുവ സ്കൂളിലെ കുട്ടികളെ പീഡിപ്പിച്ച കേസിൽ പിടിയിലായിരുന്നു.
താനൂർ: പോക്സോ കേസിൽ അധ്യാപകൻ വീണ്ടും അറസ്റ്റിൽ. വള്ളിക്കുന്നിലെ പുളിക്കത്തൊടിതാഴം എ. കെ. അഷ്റഫാണ് (53) പിടിയിലായത്. നഗരസഭയിലെ പ്രൈമറി വിദ്യാലയത്തിലെ അധ്യാപകനാണ്.
പരപ്പനങ്ങാടി നെടുവ ജി യു.പി സ്കൂളിലെ വിദ്യാർത്ഥികളെ മുൻപ് പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന രക്ഷിതാവിൻ്റെ പരാതിയിൽ അധ്യാപകനെ അറസ്റ്റ് ചെയ്തിരുന്നു.
താനൂർ സ്കൂളിലെ കുട്ടിയുടെ ബന്ധുവിന്റെ പരാതിയിൽ താനൂർ പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Related Posts
പെരിന്തൽമണ്ണ ഗവ. പോളിയിൽ നിയമനംപെരിന്തൽമണ്ണ ഗവ. പോളിടെക്നിക് കോളേജിൽ ഇലക്ട്രോണിക്സ് വിഭാഗത്തിൽ ഒഴിവുള്ള ലക്ചറർ, ഡമോൺസ്ട്രേറ്റർ എന്നീ തസ്തികകളിലേക്ക് താത്കാലികാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഇലക്ട്രോണിക്സ്…
പൂരപ്പുഴയിൽ വീണ്ടും ബോട്ടപകടംപരപ്പനങ്ങാടി : കഴിഞ്ഞ ദിവസം ബോട്ടപകടമുണ്ടായ പൂരപ്പുഴയിൽ വീണ്ടും ബോട്ടപകടം. പൂരപ്പുഴയിൽ നിർത്തിയിട്ട ബോട്ട് മുങ്ങി. ബോട്ടിൽ ആരും ഉണ്ടായിരുന്നില്ല.…
കോട്ടയ്ക്കല്‍ ഗവ: പോളിടെക്നിക്കില്‍ നിയമനംകോട്ടക്കല് ഗവണ്മെന്റ് വനിതാ പോളിടെക്നിക്ക് കോളേജില്‍ ഗസ്റ്റ് ഡെമോണ്‍സ്ട്രേറ്റര്‍ ഇന്‍ കമ്പ്യൂട്ടര്‍, ഗസ്റ്റ് ട്രേഡ്സ്മാന് ഇന്‍ കമ്പ്യൂട്ടര്‍ തസ്തികയിലേക്ക് ഉദ്യോഗാര്‍ത്ഥികളെ…
-
-