തിരൂരങ്ങാടി : മംഗളുരു ഇടപ്പള്ളി ആറുവരിപ്പാതയുടെ ജില്ലയിലെ ടോൾ പിരിവുകേന്ദ്രം വളാഞ്ചേരിക്കു സമീപത്തെ വെട്ടിച്ചിറയിൽ സ്ഥാപിക്കും. ഇക്കാര്യത്തിൽ അന്തിമ തീരുമാനമായതായി കെഎൻആർസിഎൽ പ്രോജക്ട് വൈസ് പ്രസിഡന്റ് മുരളീധര റെഡി പറഞ്ഞു. ജില്ലയിലൂടെ കടന്നുപോകുന്ന 75 കിലോമീറ്റർ ആറുവരിപ്പാതയിൽ ആകെ ഒരു ടോൾ ബൂത്താണ് ഉണ്ടാവുക. രാമനാട്ടുകരയ്ക്കും വളാഞ്ചേരിക്കുമിടയിൽ വെട്ടിച്ചിറ ഭാഗത്താണ് ടോൾ പിരിവുകേന്ദ്രം സ്ഥാപിക്കുന്നത്. തിരൂരങ്ങാടി ടുഡേ. വളാഞ്ചേരി ബൈപാസിലെ വയഡക്ട് പാലം കയറിക്കഴിഞ്ഞാൽ ചെന്നെത്തുക ടോൾ ബൂത്തിലേക്കാകും.
വളാഞ്ചേരി മുതൽ തൃശൂർ ജില്ലാ അതിർത്തിയായ കാപ്പിരിക്കാട് വരെയുള്ള റീച്ചിൽ ടോൾ ബൂത്ത് ഉണ്ടാവില്ല. 60 കിലോമീറ്റർ അകലത്തിലാണ് ടോൾ ബൂത്ത് സ്ഥാപിക്കുന്നത്. ഇതുകൊണ്ടു ത ന്നെ തൃശൂർ, കോഴിക്കോട് ജില്ലകളിലാണ് മറ്റു ടോൾ പിരിവുകേന്ദ്രങ്ങൾ ഉണ്ടാവുക. ട്രാഫിക് സിഗ്നലുകളും യു ടേണുമില്ലാത്ത അതിവേഗ പാതയിലൂടെ വാഹന ങ്ങൾക്ക് ജില്ല കടക്കാൻ വേണ്ടിവരിക 50 മിനിറ്റാണ്.
2024 ഓഗസ്റ്റിൽ പുതിയ ആറു വരിപ്പാത തുറക്കാനാവുമെന്നാണു കരുതുന്നത്. ആറുവരി പാതയുടെ നിർമ്മാണം ദ്രുതഗതിയിൽ നടക്കുന്നുണ്ട്.