എസ് കെ എസ് ബി വി പറവകൾക്കൊരു തണ്ണീർകുടം ഒരുക്കി

ചെമ്മാട് : എസ്. കെ. എസ്. ബി. വി സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം ലോകജലദിനത്തോടനുബന്ധിച്ച് നടത്തുന്ന ജലസംരക്ഷണ ക്യാമ്പയിനിന്റെ ഭാഗമായി ഖിദ്മത്തുൽ ഇസ്ലാം ബി ബ്രാഞ്ച് മദ്രസ വിദ്യാർഥികൾ പറവകൾക്കൊരു തണ്ണീർ കുടവും, ജലദിന പോസ്റ്റർ പ്രദർശനവും സംഘടിപ്പിച്ചു.
പരിപാടി എസ്. കെ. എസ്. ബി. വി യൂണിറ്റ് സെക്രട്ടറി അബൂബക്കർ സിദ്ദീഖ് ഉദ്ഘാടനം ചെയ്തു. ‘ ഇന്ന് നാം നേരിടുന്ന വലിയൊരു ഭീഷണിയാണ് ശുദ്ധജലക്ഷാമമെന്നും , അതിനുവേണ്ട മുൻകരുതലുകൾ ഓരോരുത്തരുടെ വീട്ടിലും കണ്ടെത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യൂണിറ്റ് പ്രസിഡന്റ് മുഹമ്മദ് സിദാദ് അധ്യക്ഷത വഹിച്ചു. മുഹമ്മദ് ഫർഹാൻ, ഹനാൻ എന്നിവർ സംസാരിച്ചു.

error: Content is protected !!