പരപ്പനങ്ങാടി:എസ്.കെ.എസ്.എസ്.എഫ് പരപ്പനങ്ങാടി മേഖല കമ്മിറ്റി ‘പ്രകാശം തേടി മഹാന്മാരുടെ ചാരത്തേക്ക്’ സമസ്തയുടെ മഹാത്മാക്കളുടെ മഖ്‌ബറകളിലേക്ക് അനുഗ്രഹ സഞ്ചാരം നടത്തി. മമ്പുറം മഖാം സിയാറത്തോടെ ആരംഭിച്ച യാത്ര എസ്.കെ.എസ്.എസ്.എഫ് ജില്ല ജനറൽ സെക്രട്ടറി നൗഷാദ് ചെട്ടിപ്പടി യാത്ര അമീറും മേഖല പ്രസിഡന്റുമായ ബദറുദ്ധീൻ ചുഴലിക്ക് പതാക കൈമാറി ഉദ്‌ഘാടനം ചെയ്തു.
വിവിധ മഖ്‌ബറ സിയാറത്തുകൾക്ക് ശേഷം കോഴിക്കോട് വരക്കൽ മഖാമിൽ സമാപിച്ചു.
ജില്ല സെക്രട്ടറി സയ്യിദ് ശിയാസ് ജിഫ്രി തങ്ങൾ, മേഖല സെക്രട്ടറി ശബീർ അശ്അരി, ട്രഷറർ കോയമോൻ ആനങ്ങാടി, സമീർ ലോഗോസ്, റാജിബ് ഫൈസി, സൈതലവി ഫൈസി, ശമീം ദാരിമി, സവാദ് ദാരിമി, കെ.പി അഷ്റഫ് ബാബു, ജുനൈസ് കൊടക്കാട്, അനസ് ഉള്ളണം എന്നിവർ യാത്രക്ക് നേതൃത്വം നൽകി. മേഖല എക്സിക്യൂട്ടീവ് അംഗങ്ങൾ പങ്കെടുത്തു