ഇത് ചരിത്രം ; നാലാം യൂറോകപ്പില്‍ മുത്തമിട്ട് സ്‌പെയിന്‍

ഇംഗ്ലണ്ടിനെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് തകര്‍ത്തെറിഞ്ഞ് സ്‌പെയിന് യൂറോ കപ്പില്‍ നാലാം കിരീടം. നിക്കോ വില്യംസ് (47), മികേല്‍ ഒയര്‍സബാല്‍ (86) എന്നിവരാണ് സ്‌പെയിനിന്റെ സ്‌കോറര്‍മാര്‍. തുടര്‍ച്ചയായ രണ്ടാം തവണയാണ് ഇംഗ്ലണ്ട് യൂറോ കപ്പ് ഫൈനലില്‍ തോല്‍ക്കുന്നത്. കഴിഞ്ഞ തവണ ഇറ്റലിയോട് ഷൂട്ടൗട്ടില്‍ ഇംഗ്ലണ്ട് വീണിരുന്നു.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ലീഡെടുത്ത സ്‌പെയിനെ കോള്‍ പാമറുടെ മറുപടി ഗോളിലൂടെ ഇംഗ്ലണ്ട് ഞെട്ടിച്ചിരുന്നു. എന്നാല്‍ 86-ാം മിനിറ്റില്‍ ഒയര്‍സബാല്‍ സ്‌പെയിനിന്റെ രക്ഷയ്‌ക്കെത്തുകയായിരുന്നു. 89-ാം മിനിറ്റില്‍ ഇംഗ്ലണ്ടിന്റെ കോര്‍ണറില്‍ നിന്നുള്ള ഗോള്‍ ശ്രമങ്ങള്‍ സ്‌പെയിന്‍ ഗോളി ഉനായ് സിമോണും ഡാനി ഒല്‍മോയും തടഞ്ഞത് മത്സരത്തില്‍ നിര്‍ണായകമായി.

error: Content is protected !!