പരപ്പനങ്ങാടി മുൻസിപ്പാലിറ്റിയിൽ 2022 ജൂൺ 13 മുതൽ 18 വരെ കോവിഡ് വാക്സിനേഷൻ ക്യാമ്പയിൻ സ്കൂളുകളിൽ നടത്തുന്നു.
പ്രസ്തുത പരിപാടിയുടെ കർമ്മസമിതി യോഗം പരപ്പനങ്ങാടി മുൻസിപ്പൽ ഹാളിൽ ബഹുമാനപ്പെട്ട ഡപ്യൂട്ടി ചെയർപേഴ്സൺ ഷഹർബാനുവിന്റെ അദ്ധ്യക്ഷതയിൽ മുൻസിപ്പൽ ചെയർമാൻ എ.ഉസ്മാൻ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി പി ഷാഹുൽഹമീദ് മുഖ്യാതിഥിയായിരുന്നു.
ഹെൽത്ത് സൂപ്പർവൈസർ എ.കെ.ഹരിദാസ് മുഖ്യപ്രഭാഷണം നടത്തി.
വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി.നിസാർ അഹമ്മദ്, എ.ഇ.ഒ. പുരുഷോത്തമൻ, എസ്.എൻ.എം. ഹയർ സെക്കന്ററി സ്കൂളിലെ ഹെഡ്മിസ്ട്രസ് ബെല്ല ടീച്ചർ, ഐ.സി.ഡി.എസ്. സൂപ്പർവൈസർ റജീന, നഗരസഭയിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ബൈജു ആശംസകൾ അർപ്പിച്ചു.
നെടുവ സാമൂഹ്യാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ പി.സുധീഷ് സ്വാഗതവും പരപ്പനങ്ങാടി കുടുംബാരോഗ്യകേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ പി.ഹരികൃഷ്ണൻ നന്ദിയും പറഞ്ഞു
ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ പ്രദീപ്, ജോയ്, ദിലീപ് കുമാർ കെ കെ തുടങ്ങിയവർ നേതൃത്വം നൽകി.
ജൂൺ 13 മുതൽ ആരംഭിക്കുന്ന കോവിഡ് വാക്സിനേഷൻ ക്യാമ്പയിൻ പരപ്പനങ്ങാടി മുനിസിപ്പാലിറ്റി ചെയർമാൻ, ഡെപ്യൂട്ടി ചെയർപേഴ്സൺ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ, കൗൺസിലർമാർ, മെഡിക്കൽ ഓഫീസർമാർ, ഹെൽത്ത് ഇൻസ്പെക്ടർമാർ, പബ്ലിക് ഹെൽത്ത് നഴ്സുമാർ, സ്കൂൾ പ്രിൻസിപ്പൽമാർ, ഹെഡ്മാസ്റ്റർമാർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാർ , ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സുമാർ, ആശാവർക്കർമാർ ഐസിഡിഎസ് സൂപ്പർവൈസർ, സിഡിഎസ് ചെയർപേഴ്സൺ, എം.എൽ.എസ്.പി നഴ്സുമാർ, അംഗൻവാടി ടീച്ചർമാർ, കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവരുടെ നേതൃത്വത്തിൽ വിപുലമായ പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്.
പതിമൂന്നാം തീയതി എല്ലാ സ്കൂളുകളിലും വാർഡ് കൗൺസിലർ മാരുടെ നേതൃത്വത്തിൽ സ്കൂൾ പിടിഎയും പ്രിൻസിപ്പാൾ & ഹെഡ്മാസ്റ്ററുടെ നേതൃത്വത്തിൽ കുട്ടികളുടെ സാന്നിധ്യത്തിൽ വിപുലമായ ആരോഗ്യ ബോധവൽക്കരണ പരിപാടി ആസൂത്രണം ചെയ്തിട്ടുണ്ട്. പ്രസ്തുത പരിപാടിയിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ/ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സുമാർ ബോധവൽക്കരണ ക്ലാസ് എടുക്കും.
രജിസ്ട്രേഷൻ, വാക്സിനേഷൻ & ഒബ്സർവേഷൻ തുടങ്ങി കാര്യങ്ങൾക്കായി 3 വൃത്തിയുള്ള ഏറ്റവും ഹൈജീനിക്കായ ക്ലാസ് മുറികളാണ് സ്കൂളുകളിൽ ഒരുക്കിയിട്ടുള്ളത്.
രണ്ടു വാഹനങ്ങളിലായി രണ്ടു വാക്സിനേഷൻ ടീമിനെയും സജ്ജമാക്കിയിട്ടുണ്ട്.
12 മുതൽ 14 വയസ്സു വരെയും, 15 മുതൽ 17 വയസ്സുവരെയുമുള്ള വിദ്യാർഥികളിൽ ഒരാൾ ൾ പോലും വിട്ടുപോകാതെ മുഴുവൻ കുട്ടികൾക്കും കോവിഡ് വാക്സിനേഷൻ ലഭ്യമാകുന്ന രീതിയിലുള്ള പ്ലാനാണ് രൂപീകരിച്ചിട്ടുള്ളത്