Health,

നിങ്ങള്‍ നിന്ന് കൊണ്ടാണോ വെള്ളം കുടിക്കുന്നത് ? എങ്കില്‍ ഇത് കൂടി അറിഞ്ഞിരുന്നോളൂ
Health,, Other

നിങ്ങള്‍ നിന്ന് കൊണ്ടാണോ വെള്ളം കുടിക്കുന്നത് ? എങ്കില്‍ ഇത് കൂടി അറിഞ്ഞിരുന്നോളൂ

ദാഹിക്കുമ്പോള്‍ നമ്മള്‍ ആദ്യം ചെയ്യുന്നത് വെള്ളം കുടിയ്ക്കുകയാണ്. അപ്പോള്‍ നമ്മള്‍ നിന്നുകൊണ്ടാണോ ഇരുന്നുകൊണ്ടാണോ വെള്ളം കുടിയ്ക്കുക എന്ന് ആരും ശ്രദ്ധിക്കാറില്ല. എന്നാല്‍ ഇനിമുതല്‍ അതുംകൂടി ശ്രദ്ധിച്ചിട്ടു വേണം വെള്ളം കുടിയ്ക്കാന്‍. കാരണം പുതിയ പഠനങ്ങള്‍ പറയുന്നത് നിന്നുകൊണ്ട് വെള്ളം കുടിയ്ക്കരുത് എന്നാണ്. നിന്നു കൊണ്ട് വെള്ളം കുടിക്കുമ്പോള്‍ അത് ശ്വാസനാളത്തെയും അന്നനാളത്തെയും അപകടത്തിലാക്കും. ഇവിടേക്കുള്ള ഓക്സിജന്‍ വിതരണത്തെ സമ്മര്‍ദത്തിലാക്കുകയാണ് ഈ വെള്ളം കുടി ചെയ്യുന്നത്. സ്ഥിരമായി ഈ പ്രവര്‍ത്തി തുടര്‍ന്നാല്‍ വൈകാതെ അത് ഹൃദയത്തിനും സമ്മര്‍ദം നല്‍കും. അതിനാല്‍ ഇരുന്നു കൊണ്ട് സാവധാനം മാത്രമാണ് വെള്ളം കുടിക്കേണ്ടതെന്ന് വിദഗ്ദര്‍ മുന്നറിയിപ്പ് നല്‍കുന്നു. ശരീരത്തിന് സമ്മര്‍ദം നല്‍കാതെ പതിയെ വേണം വെള്ളം കുടിക്കാന്‍. ഇല്ലെങ്കില്‍ ലഭിക്കുക വിപരീതഫലമാകും. അതുകൊണ്ട് ഇനിമുതല്‍ പരമാവധി നിന്നു...
Health,

നിപ പരിശോധന ഫലം: മലപ്പുറം ജില്ലയ്ക്ക് ആശ്വാസം. ആറു പേരുടെ പരിശോധന ഫലം നെഗറ്റീവ്; സമ്പർക്ക പട്ടികയിൽ 12 പേർ കൂടി

മലപ്പുറം ജില്ലയിൽ നിപ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട ആറ് പേരുടെ കൂടി നിപ പരിശോധന ഫലം നെഗറ്റീവ് ആയതായി ജില്ല മെഡിക്കൽ ഓഫീസർ ഡോ. ആർ. രേണുക അറിയിച്ചു. ഇവരുടെ സ്രവ സാമ്പിളുകൾ പരിശോധനയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലെ വൈറോളജി ലാബിലേക്ക് അയച്ചതായിരുന്നു. ഞായറാഴചയാണ് ഫലം ലഭിച്ചത്. 11 പേരുടെ സ്രവ സാമ്പിളുകൾ കൂടി ശേഖരിച്ച് കോഴിക്കോട് ലാബിലേക്ക് അയച്ചിട്ടുണ്ട്. ഇവ പരിശോധിച്ചുവരികയാണ്. ആദ്യ ദിവസത്തെ 23 പേരെ കൂടാതെ ജില്ലയിൽ നിന്നുള്ള 12 പേർ കൂടി ഇന്ന് സമ്പർക്ക പട്ടികയിലുൾപ്പെട്ടിട്ടുണ്ട് . ഇതോടെ ജില്ലയിലെ നിപ സമ്പർക്ക പട്ടികയിൽ 35 പേരായി. കൊണ്ടോട്ടി ആരോഗ്യ ബ്ലോക്കിൽ 11 പേരും ഓമാനൂർ ആരോഗ്യ ബ്ലോക്കിൽ 15 പേരും നെടുവ ആരോഗ്യ ബ്ലോക്കിൽ അഞ്ച് പേരും തവനൂർ ആരോഗ്യ ബ്ലോക്കിൽ രണ്ടുപേരും മങ്കട ആരോഗ്യ ബ്ലോക്കിൽ ഒരാളുമാണുള്ളത്. ഇവരെ ആരോഗ്യ പ്രവർത്തകർ നിരീക്ഷിച്ച് വരികയാണ്. ഒരാളുടെ വാസസ്ഥലം കൺട്രോൾ സെൽ അന്വേഷിച്...
Breaking news, Health,

വീണ്ടും നിപയെന്ന് സംശയം, ജാഗ്രത നിർദേശം നൽകി; ഫലം ഇന്ന് ലഭിക്കും

ചികിത്സയിലുള്ള ഒരു കുട്ടി ഗുരുതരാവസ്ഥയിൽ കോഴിക്കോട് നിപ സംശയത്തോടെ രണ്ടു പേർ മരിച്ചതിനെ തുടർന്ന് ആരോഗ്യ വകുപ്പ് ജാഗ്രത നിർദേശം പുറപ്പെടുവിച്ചു. നേരത്തെ നിപ സ്ഥിരീകരിച്ച സ്ഥലത്ത് നിന്നും 15 കിലോമീറ്റർ ചുറ്റളവിലാണ് ജാഗ്രത നിർദേശം പുറപ്പെടുവിച്ചത്. കുറ്റ്യാടി, നാദാപുരം മണ്ഡലങ്ങളിൽ ഉൾപ്പെട്ട പ്രദേശങ്ങളാണ് ഇവ. ആരോ​ഗ്യ വകുപ്പ് ഇന്ന് കോഴിക്കോട് ഉന്നത തല യോഗം ചേരും. സ്വകാര്യ ആശുപത്രികളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട രണ്ട് മരണങ്ങളിലും നിപ ലക്ഷണങ്ങൾ കണ്ടതോടെ മരിച്ച ഒരാളുമായി സമ്പർക്കം പുലർത്തിയ നാലു പേർ സമാന ലക്ഷണങ്ങളോടെ ചികിത്സയിലുണ്ട്. പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള പരിശോധനാ ഫലം ഇന്ന് ഉച്ചയോടെ ലഭിച്ചേക്കും. അതേസമയം രോഗബാധ സംശയിക്കുന്നവരുമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്താനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്. പരിശോധന ഫലത്തിൽ രോഗം സ്ഥിരീകരിച്ചാൽ, നിപ പ്രോട്ടോകോൾ നടപടികളിലേക്ക് ആരോഗ്യവകു...
Health,, Life Style

തിരൂരങ്ങാടി ജി എച്ച് എസ് എസില്‍ സ്‌കൂള്‍ പച്ചക്കറിത്തോട്ടം പദ്ധതി ആരംഭിച്ചു

തിരൂരങ്ങാടി : തിരൂരങ്ങാടി ഗവണ്‍മെന്റ് എച്ച് എസ് എസില്‍ സ്‌കൂള്‍ പച്ചക്കറിത്തോട്ടം പദ്ധതി ആരംഭിച്ചു. കൃഷി ഓഫീസര്‍ പി എസ് ആരുണി ആദ്യ തൈ നട്ടു. സ്‌കൂള്‍ കെട്ടിടത്തിന്റെ മട്ടുപ്പാവിലാണ് പച്ചക്കറി കൃഷിത്തോട്ടം പദ്ധതി നടപ്പിലാക്കുന്നത്. കൃഷിവകുപ്പിന്റെ ധനസഹായത്തിനായി അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. സ്‌കൂളിലെ വിവിധ ക്ലബ്ബുകള്‍, കൃഷിയില്‍ താല്‍പര്യമുള്ള മറ്റ് വിദ്യാര്‍ത്ഥികള്‍ എന്നിവരാണ് പച്ചക്കറി കൃഷിത്തോട്ടം പരിപാലിക്കുന്നത്. വെണ്ട, പയര്‍, വഴുതന, മുളക്, എന്നീ വിളകളാണ് പ്രധാനമായും കൃഷി ചെയ്യാന്‍ ഉദ്ദേശിക്കുന്നത്. ' പൂക്കാലം വരവായി ' എന്ന പദ്ധതിയില്‍ ഓണോഘോഷത്തിന്റെ പൂക്കള മത്സരത്തിനായി ചെണ്ടുമല്ലി കൃഷിയും സ്‌കൂളില്‍ ആരംഭിച്ചിട്ടുണ്ട് . സ്‌കൂള്‍ പച്ചക്കറിത്തോട്ടം കോ ഓര്‍ഡിനേറ്റര്‍ അബ്ദുള്‍ ഗഫൂര്‍ ലവ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ എന്‍ എസ് എസ് കോ ഓര്‍ഡിനേറ്റര്‍ ഷിബ്ലുറഹ്‌മാന്‍ ,ദേശീയ ഹരിത സേന...
Health,

അംഗീകാര മികവിൽ തിരൂരങ്ങാടി താലൂക്ക് ആശുപത്രി; മാതൃ -ശിശു -സൗഹൃദ സ്ഥാപനത്തിനുള്ള അവാർഡ് തിരൂരങ്ങാടിക്ക്

തിരൂരങ്ങാടി : തിരൂരങ്ങാടി താലൂക്ക് ആശുപത്രിക്ക് വീണ്ടും അംഗീകാരം.  ലോകാരോഗ്യ സംഘടന നിർദേശങ്ങൾ പൂർണ്ണമായും പാലിച്ച് ഗർഭിണികൾക്ക് പൂർണ്ണ സംരക്ഷണവും പരിഗണനയും നൽകി പ്രസവ സംബന്ധമായ കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന മാതൃ -ശിശു സൗഹൃദ സ്ഥാപനങ്ങൾക്ക് നൽകുന്ന അവാർഡിനാണ് തിരൂരങ്ങാടി താലൂക്ക് ആശുപത്രി തെരഞ്ഞെടുക്കപ്പെട്ടത്. സംസ്ഥാനത്ത് മൊത്തം പതിനേഴ് ഗവ: ആശുപത്രികളെയും ഇരുപത്തിയേഴ് സ്വകാര്യ ആശുപത്രികളെയുമാണ് പരിഗണിച്ചത്. ഇതിൽ ഗവൺമെന്റ് സ്ഥാപനങ്ങളിൽ താലൂക്ക് ആശുപത്രി വിഭാഗത്തിൽ 95 പോയിന്റ് തിരൂരങ്ങാടി താലൂക്ക് ആശുപത്രിക്ക് ലഭിച്ചാണ് അംഗീകാരം നേടിയത്.  ലോക മുലയൂട്ടൽ വാരാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജിൽ നിന്നും  താലൂക്ക് ആശുപത്രി സുപ്രണ്ട് ഡോ: പ്രഭുദാസിന്റെ നേതൃത്വത്തിൽ ആശുപത്രി പി.ആർ. ഒ. ജിനിഷ, ഹെഡ് നഴ...
Health,

തൊഴുത്ത് ആശുപത്രി വാർഡായി, ‘ഡയാലിസിസ്’ വിജയകരം; പശു സുഖം പ്രാപിക്കുന്നു

വേങ്ങര : എആർ നഗർ ചെണ്ടപ്പുറായ ചാലിലകത്ത് സുബൈറിന്റെ വീട്ടിലെ തൊഴുത്ത് കഴിഞ്ഞ ദിവസം ആശുപത്രി വാർഡായി മാറി. രണ്ടു യുവ വെറ്ററിനറി ഡോക്ടർമാരുടെ നേതൃത്വത്തിൽ മൂന്നു മണിക്കൂർ നീണ്ട പരിശ്രമങ്ങൾക്കൊടുവിൽ, ചെള്ളുപനി ബാധിച്ച് അവശനിലയിലായ പശുവിന്റെ ദേഹത്തു 2 ലീറ്റർ രക്തം കയറ്റി. അവശനിലയിലായിരുന്ന പശു ഇപ്പോൾ ആരോഗ്യം വീണ്ടെടുക്കുന്നു. കുറച്ചു ദിവസങ്ങൾ കൂടി നിരീക്ഷണം വേണ്ടിവരുമെന്നു രക്തം കയറ്റൽ ചികിത്സയ്ക്കു നേതൃത്വം നൽകിയവരിലൊരാളായ തിരൂരങ്ങാടി ബ്ലോക്കിലെ ഡോ. മെൽവിൻ പറഞ്ഞു. മൂന്നു മാസം തമിഴ്നാട് കൃഷ്ണഗിരി മാർക്കറ്റിൽനിന്നാണു സുബൈർ പശുവിനെ വാങ്ങിയത്. ചെള്ളുപനി ബാധിച്ചതോടെ കുറച്ചു ദിവസങ്ങളിലായി പശു അവശനിലയിലാണ്. അങ്ങനെയാണു ഡോക്ടർമാരെ വിവരമറിയിക്കുന്നത്. ഡോ.മെൽവിനും വേങ്ങര ബ്ലോക്കിലെ ഡോ. കെ.പി.സുധീഷാമോളുമെത്തുമ്പോൾ പശു തീർത്തും അവശയാണ്. ശരീരത്തിൽ രക്തത്തിന്റെ അളവ് കുറഞ്ഞു വിളർച്ച ബാധിച്ചിരുന്നു. ശ...
Health,

മലപ്പുറം ഗവ. ആശുപത്രിയില്‍ ആദ്യമായി ഇടുപ്പ് മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തി

മലപ്പുറം : മലപ്പുറം ഗവ: ആശുപത്രിയില്‍ ചരിത്രത്തിലാദ്യമായി ഇടുപ്പ് മാറ്റി വെക്കല്‍ ശസ്ത്രക്രിയ വിജയകരമായി നടത്തി. നടക്കുകയും ഇരിക്കുകയും കിടക്കുകയുംചെയ്യുന്ന സമയങ്ങളിലെല്ലാം അസഹ്യമായ ഇടുപ്പ് വേദനകൊണ്ട് ബുദ്ധിമുട്ടിയിരുന്ന കുറുവ വറ്റലൂര്‍ സ്വദേശിക്കാണ് മലപ്പുറം ഗവ:ആശുപത്രിയിലെ അസ്ഥി,സന്ധിവാത രോഗവിദഗ്ദനായ ഡോക്ടര്‍ മുഹമ്മദ്‌നിഷാദ്, ഡോക്ടര്‍ മുഹമ്മദ്ബഷീര്‍ എന്നവരുടെ നേതൃത്വത്തിലുള്ള സംഘം വിജയകരമായി ശസ്ത്രകിയ നടത്തിയത്. മണിക്കൂറുകള്‍ നീണ്ടു നിന്ന ശസ്ത്രക്രിയയില്‍ അജ്മല്‍, നഴ്സിങ് സ്റ്റാഫ് ഷാജി, മുഹ്‌സിന, രഞ്ജിത് , നഴ്‌സിംഗ് അസിസ്റ്റന്റ് സജി, ഗ്രേഡ് 2 വിജയകുമാരി എന്നിവരും സഹായികളായി. മലപ്പുറം ഗവ: ആശുപത്രിയില്‍ ഡോക്ടര്‍ മുഹമ്മദ് നിഷാദ് ഇതിനോടകം തന്നെ നൂറോളം ലിഗമെന്റ് ഇന്‍ ജൂറികള്‍ക്കുള്ള താക്കോല്‍ ദ്വാര ശസ്ത്രക്രിയകളും, നിരവധി മുട്ട് മാറ്റി വെക്കല്‍ ശസ്ത്രക്രിയകളും നടത്തിയിട്ടുണ്ട്. ഇത് നിര്‍ദ്ധന...
Health,

പരപ്പനാട് വാക്കേസ് ക്ലബ്ബും സ്റ്റുഡന്റ് പോലീസ് കേഡറ്റ്‌സും അന്താരാഷ്ട്ര യോഗദിനം ആചരിച്ചു

പരപ്പനങ്ങാടി : ചുടലപ്പറമ്പ് മൈതാനിയിലെ കായിക കൂട്ടായ്മയായ പരപ്പനാട് വാക്കേസ് ക്ലബ്ബും പരപ്പനങ്ങാടി ബി ഇ എം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ്‌സും സംയുക്തമായി അന്താരാഷ്ട്ര യോഗദിനം ആചരിച്ചു. യോഗാചാര്യന്‍ സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ നൂറോളം പേര്‍ സൗജന്യ യോഗ പരിശീലനത്തില്‍ പങ്കെടുത്തു. ചടങ്ങില്‍ ഇന്‍ഡോ അറബ് എക്‌സലന്‍സ് അവാര്‍ഡ് നേടിയ ഡോ. എം എ കബീറിനെയും, വാക്കേഴ്‌സ് ക്ലബ്ബിലൂടെ കായിക പരിശീലനം പൂര്‍ത്തിയാക്കി ഗവണ്‍മെന്റ് യൂണിഫോം സര്‍വീസില്‍ പ്രവേശിച്ച സജിത സിപി, വിജി.പി.പി , ഹരിത.ടി.പി എന്നിവരെയും കൂടാതെ നാഷണല്‍ യോഗാസന ജഡ്ജായി തെരഞ്ഞെടുത്ത ധന്യ പി പി യെയും, സി കെ നായിഡു ട്രോഫി 25 കേരള ടീമിനെ പ്രതിനിധീകരിച്ച മുഹമ്മദ് ഇസ്ഹാക്കിനെയും ആദരിച്ചു. കണ്‍വീനര്‍ കെ ടി വിനോദ് സ്വാഗതം പറഞ്ഞ ചടങ്ങ് വിശിഷ്ടാതിഥി ഡോ.കബീര്‍ മഞ്ചേരി ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് കെ ഉണ്ണികൃഷ്ണന്‍ ...
Health,, Information

ഹാജിമാർക്ക് ആശ്വാസമായി ഹോമിയോപ്പതി മെഡിക്കൽ ക്യാമ്പ്

കരിപ്പൂർ ഹജ്ജ് ഹൗസിൽ തുടങ്ങിയ ഹജ്ജ് ക്യാമ്പിനോടാനുബന്ധിച്ച് ജില്ലാ ആയുഷ് ഹോമിയോപ്പതി വകുപ്പ് ആരംഭിച്ച മെഡിക്കൽ ക്യാമ്പ് ഹാജിമാർക്ക് ആശ്വാസമാകുന്നു. ഇതുവരെ അഞ്ഞൂറോളം പേർ ഇവിടെ ചികിത്സ തേടിയെത്തി. ഹജ്ജ് യാത്രവേളകളിൽ പെട്ടെന്നുണ്ടാകുന്ന അസുഖങ്ങൾക്കുള്ള മരുന്ന് കിറ്റ് 'ഹജ്ജ് ഷിഫാ കിറ്റ്' ഇവിടെ വിതരണം ചെയ്യുന്നുണ്ട്. ജില്ലയിലെ മുഴുവൻ മെഡിക്കൽ ഓഫീസർമാരും പാരാ മെഡിക്കൽ സ്റ്റാഫും ഷിഫ്റ്റ് അടിസ്ഥാനത്തിൽ 24 മണിക്കൂറും സേവനം നടത്തുന്നുണ്ട്. ഹജ്ജ് ക്യാമ്പിന്റെ അവസാന ദിവസം വരെ മെഡിക്കൽ ക്യാമ്പ് തുടരും. ജില്ലാ ഹോമിയോ മെഡിക്കൽ ഓഫീസർ ഡോ. ഹന്ന യാസ്മിൻ വയലിൽ, മെഡിക്കൽ ക്യാമ്പ് നോഡൽ ഓഫീസർ ഡോ. മുഹമ്മദ് മുനീർ, അസി. നോഡൽ ഓഫീസർമാരായ ഡോ. സുനന്ദകുമാർ, ഡോ. അൻവർ റഹ്‌മാൻ എന്നിവരുടെ നേതൃത്വത്തിലാണ് ക്യാമ്പ് നടക്കുന്നത്. ...
Health,

വണ്ടൂർ മണ്ഡലത്തിൽ പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനം ഊർജിതമാക്കാൻ തീരുമാനം

വണ്ടൂർ : വണ്ടൂർ മണ്ഡലത്തിൽ പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ വണ്ടൂർ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു. എ പി അനിൽകുമാർ എം എൽ എ യോഗം ഉദ്ഘാടനം ചെയ്തു. വണ്ടൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ എ മുബാറക് അധ്യക്ഷത വഹിച്ചു. ഡെങ്കിപ്പനി, എലിപ്പനി പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്താനും ബോധവത്കരണം നൽകാനും യോഗത്തിൽ തീരുമാനിച്ചു. മലയോര പഞ്ചായത്തുകളിൽ ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് പ്രത്യേക യോഗം ചേർന്നത്. കരുവാരക്കുണ്ട്, കാളികാവ്, ചോക്കാട് പഞ്ചായത്തുകളിലാണ് ഡെങ്കിപ്പനി കൂടുതലായി റിപ്പോർട്ട് ചെയ്തത്. കരുവാരക്കുണ്ട് പഞ്ചായത്തിൽ 52ഉം കാളികാവ് പഞ്ചായത്തിൽ 29ഉം ചോക്കാട് പഞ്ചായത്തിൽ 10 എന്നിങ്ങനെയാണ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ വർഷം ഇത് യഥാക്രമം എട്ട്, അഞ്ച്, 12 എന്നിങ്ങനെയായിരുന്നു. വെള്ളം കെട്ടി നിൽക്കുന്ന സ്ഥലങ്ങൾ കണ്ടെത്തി കൊതുകിന്റെ ഉറവിട നശ...
Health,, Information

ജൂൺ 14, ലോക രക്തദാന ദിനത്തിൻറെ ഭാഗമായി ജെ സി ഐ തിരൂരങ്ങാടി റോയൽസ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

കോട്ടക്കൽ അൽമാസ് ഹോസ്പിറ്റലിൽ വെച്ച് നടത്തിയ രക്തദാന ക്യാമ്പിൽ ജെ സി ഐ തിരൂരങ്ങാടി റോയൽസ് ൻ്റെ മുപ്പതോളം മെമ്പർമാർ ആണ് രക്തം ദാനം ചെയ്ത് മാതൃകയായത്, ക്യാമ്പിൽ ലോമിൻ്റെ പ്രസിഡൻ്റ് ജെ സി സൈദലവി, IPP ജെ സി മുനീർ പാഗോണി, മുൻ പ്രസിഡൻ്റ് ജെ സി സന്തോഷ് വെളിമുക്ക്, ലൊമിൻ്റെ മെൻ്റർ ജെ സി ഐ സെനറ്റർ ഷബീർ അലി സഫ, സെക്രട്ടറി ജെ സി ഷാഹുൽ ഹമീദ് കറുത്തെടത്, പ്രോഗ്രാം വൈസ് പ്രസിഡൻ്റ് ജെസി ഇസ്ഹാഖ് ലോജിക്, ട്രഷറർ ജെ സി ജസിയ മറിയം, ഡോക്ടർ ജെ സി ഷബീർ അലി അടക്കമുള്ളവർ ക്യാമ്പിന് നേതൃത്വം നൽകി. ...
Health,, Information

ഹജ്ജ് ഹെൽത്ത് ഡസ്കിലേക്ക് മരുന്ന് കിറ്റുകൾ വിതരണം ചെയ്തു

സ്നേഹസ്പർശം പദ്ധതിയിലൂടെ ഹജ്ജ് ഹെൽത്ത് ഡസ്കിലേക്ക് ഔഷധി നൽകുന്ന മരുന്നുകൾ അടങ്ങിയ കിറ്റിന്റെ വിതരണോദ്ഘാടനം കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ നിർവഹിച്ചു. കൊടക്കലിൽ നടന്ന പരിപാടിയിൽ റവന്യു വകുപ്പ് മന്ത്രി കെ. രാജൻ അധ്യക്ഷത വഹിച്ചു. ഔഷധി ചെയർപേഴ്സൺ ശോഭനാ ജോർജ്, ഡയറക്ടർ ഡോ. കെ എസ് പ്രിയ, ബി എസ് പ്രീത, കെ പത്മനാഭൻ ,കെ എ ഫ് ഡേവിസ്, ടി വി ബാലൻ, കുര്യാക്കോസ് പ്ലാപ്പറമ്പിൽ, ഡോ. കെ ആശ, ടി കെ ഹൃദിക് എന്നിവർ സംസാരിച്ചു. ...
Feature, Health,

ഡയാലിസിസ് സെന്ററിന് പറപ്പൂര്‍ 19-ാം വാര്‍ഡ് മുസ്ലിം ലീഗ് കമ്മറ്റി ഫണ്ട് കൈമാറി

വേങ്ങര : പറപ്പൂര്‍ ഹോപ്പ് ഫൗണ്ടേഷന് കീഴില്‍ നിര്‍മ്മിക്കുന്ന ഡയാലിസിസ് സെന്ററിന് പറപ്പൂര്‍ 19-ാം വാര്‍ഡ് മുസ്ലിം ലീഗ് കമ്മറ്റി സ്വരൂപിച്ച ഫണ്ട് കൈമാറി. വാര്‍ഡ് ലീഗ് പ്രസിഡന്റ് മുഹമ്മദ് ഷറഫുദ്ദീന്‍ ഹുദവി, സെക്രട്ടറി പി കെ അഷ്‌റഫ് മാസ്റ്റര്‍, മെമ്പര്‍ ടി അബ്ദുറസാഖ്, ജഹ്ഫര്‍ തോട്ടുങ്ങല്‍, ലീഗ് സെക്രട്ടറി എം.കെ കുഞ്ഞിമൊയ്തീന്‍, ഹോപ്പ് ഫൗണ്ടേഷന്‍ ഭാരവാഹികളായ സി.അയമുതു മാസ്റ്റര്‍, വി.എസ് മുഹമ്മദലി, എന്‍.മജീദ് മാസ്റ്റര്‍, എ എ മുഹമ്മദ് കുട്ടി, എ.പി മൊയ്തുട്ടി ഹാജി എന്നിവര്‍ സംബന്ധിച്ചു. ...
Health,, Information

പെരുമ്പടപ്പിൽ വിവാഹത്തിൽ പങ്കെടുത്ത നിരവധി പേർക്ക് ഭക്ഷ്യവിഷബബാധ

പൊന്നാനി:പെരുമ്പടപ്പിൽ ഭക്ഷ്യവിഷബാധയേറ്റ് നരവധി പേർ ചികിത്സ തേടി.കഴിഞ്ഞ ദിവസം എരമംഗലത്ത് സ്വകാര്യ ഓഡിറ്റോറിയത്തിൽ വച്ച് നടന്നഅയിരൂർ സ്വദേശിയുടെ വിവാഹത്തിൽ പങ്കെടുത്തവർക്കാണ് വിഷബാധയേറ്റത്. പനിയും ചർദ്ദിയും ശാരീരിക അസ്വസ്ഥതയും അനുഭവപ്പെട്ടതിനെ തുടർന്നാണ് പലരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.പുത്തൻപള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ മാത്രം 40 ഓളം പേർ ചികിത്സ തേടിയെന്നാണ് വിവരം.ആശുപത്രിയിൽ പ്രവേശിപ്പിച്ചതിൽ കുട്ടികളും മുതിർന്നവരും ഉണ്ട്.കൂടുതൽ പേർ വിവിധ ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ടെന്നാണ് വിവരം.ആരോഗ്യവകുപ്പ് അന്വേഷണം തുടങ്ങിയിട്ടുണ്ട് ...
Feature, Health,

മഴക്കാല മുന്നൊരുക്കം ; ട്രോമാ കെയര്‍ തിരൂരങ്ങാടി സ്റ്റേഷന്‍ യൂണിറ്റിന് റെസ്‌ക്യു ഉപകരണങ്ങള്‍ കൈമാറി

തിരൂരങ്ങാടി : മഴക്കാല മുന്നൊരുക്കത്തിന്റെ ഭാഗമായി മലപ്പുറം ജില്ലാ ട്രോമാ കെയര്‍ തിരൂരങ്ങാടി സ്റ്റേഷന്‍ യൂണിറ്റിന് ഗോള്‍ഡ് മര്‍ച്ചന്റ് അസോസിയേഷന്‍ ചെമ്മാട് യൂണിറ്റ് റെസ്‌ക്യു ഉപകരണങ്ങള്‍ കൈമാറി രാവിലെ 10 മണിക്ക് തിരുരങ്ങാടി പോലിസ് സ്റ്റേഷന്‍ പരിസരത്ത് നടന്ന ചടങ്ങില്‍ ഗോള്‍ഡ് മര്‍ച്ചന്റ് അസോസിയേഷന്‍ ചെമ്മാട് യൂണിറ്റ് പ്രധിനിധികളുടെ സാനിധ്യത്തില്‍ തിരുരങ്ങാടി പോലിസ് സ്റ്റേഷനിലെ എസ്എച്ച്ഒ കെ.ടി. ശ്രീനിവാസന്‍ തിരുരങ്ങാടി യൂണിറ്റിന് ഉപകരണങ്ങള്‍ കൈമാറി ഗോള്‍ഡ് മര്‍ച്ചന്റ് അസോസിയേഷന്‍ ചെമ്മാട് യൂണിറ്റ് പ്രധിനിധികളായ സിഎച്ച് ഇസ്മായില്‍, പനക്കല്‍ സിദ്ധീഖ്, വ്യാപാരി വ്യവസായി പ്രതിനിധികളായ നൗഷാദ് സിറ്റി പാര്‍ക്ക്, സൈനു ഉള്ളാട്ട്, ട്രോമാ കെയർ ഭാരവാഹികളായറാഫി കുന്നുംപുറം,റഫീഖ് വള്ളിയേങ്ങൽ, അസൈനാർ തിരൂരങ്ങാടി, റംസിയ, തുടങ്ങിയവരുംമർച്ചൻ്റ അസോസിയേഷൻ പ്രതിനിധികളായ അയൂബ് ഒള്ളക്കൻ, ഹനീഫ പനക്കൽ, എകെസി ...
Health,, Information, Politics

യു.ഡി.എഫിന്റെ സെക്രട്ടേറിയറ്റ് വളയല്‍ പ്രതിഷേധം ; പ്രസംഗത്തിനിടെ എം.കെ മുനീര്‍ കുഴഞ്ഞുവീണു

തിരുവനന്തപുരം : രണ്ടാം പിണറായി സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികത്തില്‍ യു.ഡി.എഫിന്റെ സെക്രട്ടേറിയറ്റ് വളയല്‍ പ്രതിഷേധത്തിനിടെ മുസ്ലിം ലീഗ് നേതാവ് എം.കെ. മുനീര്‍ എം.എല്‍.എ കുഴഞ്ഞുവീണു. വേദിയില്‍ പ്രസംഗിക്കുന്നതിനിടെയാണ് കുഴഞ്ഞുവീണത്. മൈക്കിനു മുന്നില്‍ ഒന്ന് രണ്ടു വാക്കുകള്‍ പറഞ്ഞതിനു പിന്നാലെ അദ്ദേഹം കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍തന്നെ വേദിയിലുണ്ടായിരുന്ന നേതാക്കള്‍ അദ്ദേഹത്തെ താങ്ങിയെടുത്ത് കസേരയില്‍ ഇരുത്തി. അല്‍പസമയത്തിനു ശേഷം മുനീര്‍ തിരിച്ചെത്തി പ്രസംഗം തുടര്‍ന്നു. മുനീറിന്റെ ആരോഗ്യനിലയില്‍ ആശങ്കയില്ലെന്നാണ് റിപ്പോര്‍ട്ട്. അതിനിടെ, മുഖ്യമന്ത്രി അടക്കം മന്ത്രിമാര്‍ സെക്രട്ടേറിയറ്റിലേക്ക് എത്തുന്ന കണ്‍ഡോണ്‍മെന്റ് ഗേറ്റ് പരിസരത്ത് പൊലീസ് പ്രത്യേക സുരക്ഷയൊരുക്കി. യുഡിഎഫ് നേതാക്കളും ഘടകകക്ഷി പ്രവര്‍ത്തകരും ഒറ്റക്കെട്ടായാണ് പ്രതിഷേധത്തിലണിനിരന്നത്. പ്രതിപക്ഷ സമരങ്ങള്‍ക്ക് വീര്യം പോരെന്...
Health,

മലപ്പുറത്ത് വിവാഹ സല്‍ക്കാരത്തിലെ ഭക്ഷണം കഴിച്ച് 80 ഓളം പേര്‍ക്ക് ഭക്ഷ്യവിഷബാധ

മലപ്പുറം: വിവാഹ സല്‍ക്കാരത്തിലെ ഭക്ഷണം കഴിച്ച് 80 ഓളം പേര്‍ക്ക് ഭക്ഷ്യവിഷബാധ. മലപ്പുറം മാറഞ്ചേരി പഞ്ചായത്തിലെ തുറുവാണം ദ്വീപിലെ വധുവിന്റെ വീട്ടില്‍ നിന്ന് എടപ്പാള്‍ കാലടിയിലെ വരന്റെ വീട്ടിലെത്തി ഭക്ഷണം കഴിച്ചവര്‍ക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. ആരുടേയും സ്ഥിതി ഗുരുതരമല്ല മെയ് 17നായിരുന്നു വിവാഹം. ഇന്നലെ വൈകിട്ട് മുതലാണ് ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങള്‍ കണ്ടത്. ഛര്‍ദിയും വയറളിക്കവുമുള്ളവരെ പൊന്നാനി താലൂക്ക് ആശുപത്രി, മാറഞ്ചേരി, എടപ്പാള്‍ ആശുപത്രി തുടങ്ങിയ സ്ഥലങ്ങളില്‍ ചികില്‍സയിലാണ്. ...
Feature, Health,

ഡയാലിസിസ് സെൻ്റർ നിർമ്മാണത്തിന് വിരമിച്ച അധ്യാപകൻ്റെ കൈത്താങ്ങ്

പറപ്പൂർ ഹോപ്പ് ഫൗണ്ടേഷന് കീഴിൽ നാലരക്കോടി രൂപ ചെലവിൽ തുടങ്ങുന്ന ഡയാലിസിസ് സെൻറർ പ്രൊജക്ടിന് വിരമിച്ച അധ്യാപകൻ്റെ കൈത്താങ്ങ്. പറപ്പൂർ ഐ.യു ഹയർ സെക്കണ്ടറി സ്കൂളിൽ നിന്ന് ഈ വർഷം വിരമിച്ച സി.കെ അഹമ്മദ് കുട്ടി മാസ്റ്ററാണ് തൻ്റെ റിട്ടയർമെൻ്റ് ആനുകൂല്യങ്ങളിൽ നിന്ന് ഒരു വിഹിതം ജീവകാരുണ്യ പ്രവർത്തനത്തിന് നൽകിയത്. ഹോപ്പ് ഫൗണ്ടേഷൻ പ്രസിഡൻ്റ് സി. അയമുതു മാസ്റ്റർ ചെക്ക് ഏറ്റുവാങ്ങി. ഭാരവാഹികൾ സംബന്ധിച്ചു. ...
Health,

പെരിന്തല്‍മണ്ണ താലൂക്ക്തല അദാലത്ത് 18 ന്, തിരൂരങ്ങാടിയില്‍ 25 ന്

തിരൂരങ്ങാടി : സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷിക പരിപാടികളുടെ ഭാഗമായി സംഘടിപ്പിക്കുന്ന 'കരുതലും കൈത്താങ്ങും' താലൂക്ക്തല അദാലത്ത് നാളെ (മെയ് 18) പെരിന്തല്‍മണ്ണയില്‍ നടക്കും. വിവിധ സര്‍ക്കാര്‍ വകുപ്പുകളുമായി ബന്ധപ്പെട്ട പരാതികള്‍ തീര്‍പ്പാക്കുന്നതിന് മന്ത്രിമാരും മറ്റ് ജനപ്രതിനിധികളും പങ്കെടുക്കുന്ന അദാലത്ത് അങ്ങാടിപ്പുറം കല്യാണി കല്യാണ മണ്ഡപത്തിലാണ് നടക്കുക. തിരൂരില്‍ 22ന് വാഗണ്‍ ട്രാജഡി ടൗണ്‍ ഹാളിലും പൊന്നാനിയില്‍ 23ന് എം.ഇ.എസ് കോളജ് ഓഡിറ്റോറിയത്തിലും തിരൂരങ്ങാടിയില്‍ 25ന് തൃക്കുളം ഗവ. ഹൈസ്‌കൂളിലും കൊണ്ടോട്ടിയില്‍ 26ന് മോയിന്‍കുട്ടി വൈദ്യര്‍ സ്മാരകത്തിലുമാണ് താലൂക്ക് തല അദാലത്തുകള്‍ നടത്തുന്നത്. ...
Feature, Health,

കാടമ്പുഴ ദേവസ്വം ഡയാലിസിസ് കേന്ദ്രം മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു

മലപ്പുറം : കാടാമ്പുഴ ഭഗവതി ദേവസ്വം നേതൃത്വത്തില്‍ ആരംഭിക്കുന്ന സൗജന്യ ഡയാലിസിസ് സെന്റര്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചു. കായികമന്ത്രി വി അബ്ദുറഹ്‌മാന്‍ അധ്യക്ഷനായി. പ്രൊഫ. കെ.കെ ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ മുഖ്യാതിഥിയായി. ഡയാലിസിസ് കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ച മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസറും മലബാര്‍ ദേവസ്വം ബോര്‍ഡ് അസിസ്റ്റന്റ് കമ്മീഷണറുമായ എ.എസ് അജയകുമാറിനെ മുഖ്യമന്ത്രി ഉപഹാരം നല്‍കി ആദരിച്ചു. കാടാമ്പുഴ ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസര്‍ ടി. ബിനേഷ്‌കുമാര്‍ പദ്ധതി വിശദീകരിച്ചു. മിലിന ജല ശുദ്ധീകരണ പ്ലാന്റ് ഉദ്ഘാടനം മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം.ആര്‍ മുരളി നിര്‍വഹിച്ചു. മലബാര്‍ ദേവസ്വം ബോര്‍ഡ് കമ്മിഷണര്‍ പി. നന്ദകുമാര്‍, മാറാക്കര പഞ്ചായത്ത് പ്രസിഡന്റ് സജിത നന്നേങ്ങാടന്‍, ഡോ. പീയൂസ് നമ്പൂതിരിപ്പാട് , കാടാമ്പുഴ ദേവസ്വം മാനേജര്‍ എന്‍...
Feature, Health,

പറപ്പൂരില്‍ സൗജന്യ ബ്രൂസെല്ലോസിസ് പ്രതിരോധ കുത്തിവയ്പ്പിന് തുടക്കമായി

വേങ്ങര : പറപ്പൂര്‍ വെറ്ററിനറി ഡിസ്പെന്‍സറിയില്‍ ബ്രൂസെല്ലോസിസ് പ്രതിരോധ കുത്തിവയ്പ്പിന് തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സലീമ ടീച്ചര്‍ നിര്‍വഹിച്ചു. കേരള സര്‍ക്കാര്‍ മൃഗസംരക്ഷണ വകുപ്പിന്റെ ദേശീയ ജന്തു രോഗ നിയന്ത്രണ പദ്ധതിയായ സൗജന്യ ബ്രൂസെല്ലോസിസ് പ്രതിരോധ കുത്തിവെപ്പിന്റെ ഒന്നാം ഘട്ടത്തിനാണ് തുടക്കം കുറിച്ചത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി ടി റസിയ, സ്റ്റാന്‍ഡിങ് കമ്മറ്റിചെയര്‍മാന്‍ സൈദുബിന്‍, മെമ്പര്‍മാരായ വേലായുധന്‍, ഉമൈബ ഉര്‍ഷണ്ണില്‍, അബിദ എന്നിവര്‍ പങ്കെടുത്തു. വെറ്ററിനറി സര്‍ജന്‍ ഡോ. സനൂദ് മുഹമ്മദ് മാരകമായ ബ്രൂസെല്ലോസിസ് രോഗത്തിനെക്കുറിച്ചും പ്രതിരോധ കുത്തിവെപ്പിന്റെ ആവശ്യകതയെക്കുറിച്ചും വിശദീകരിച്ചു. ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടര്‍ രാജി വി. ആര്‍ പശുകുട്ടികള്‍ക്ക് വാക്സിന്‍ നല്‍കി. ...
Health,

അസം സ്വദേശിനിക്ക് ഓട്ടോയിൽ സുഖപ്രസവം

തിരൂരങ്ങാടി  : അസം സ്വദേശിനിയായ യുവതി താലൂക്ക് ആശുപത്രിയിലേക്കുള്ള വഴിമധ്യേ ഓട്ടോയിൽ ആൺകുഞ്ഞിനെ പ്രസവിച്ചു. തെന്നല അറക്കൽ ക്വാർട്ടേഴ്സിൽ താമസിക്കുന്ന അസം സ്വദേശി സാഗർ തലാലിന്റെ ഭാര്യ കൊറിയ യാസ്മിൻ (21) ആണ് പ്രസവിച്ചത്. ഇന്നലെ പുലർച്ചെ 3.30 ന് പ്രസവ വേദനയെ തുടർന്ന് ഓട്ടോയിൽ താലൂക്ക് ആശുപത്രിയിലേക്ക് പോകുകയായിരുന്നു.  ആശുപത്രിയിലെത്തിച്ചപ്പോഴേക്കും യുവതി പ്രസവിച്ചിരുന്നു. ആശുപത്രിയിലെ നഴ്സുമാരും മറ്റു ജീവനക്കാരും ചേർന്ന് യുവതിയെയും കുഞ്ഞിനെയും ലേബർ റൂമിലെത്തിച്ചു തുടർ പരിചരണങ്ങൾ നൽകി. യുവതിയും കുഞ്ഞും സുഖമായിരിക്കുന്നു. ഗർഭിണിയായിരുന്നെങ്കിലും ഇതുവരെ ഇവർ ഡോക്ടറെ കാണിച്ചിരുന്നില്ല. പ്രസവത്തിനായാണ് ഇന്നലെ ആദ്യമായി ആശുപത്രിയിൽ വരുന്നത്. യുവതിയുടെ രണ്ടാമത്തെ പ്രസവമാണ്. ആദ്യത്തെ പ്രസവം നാട്ടിൽ വീട്ടിൽ വച്ചായിരുന്നു. മൂത്തത് പെണ്കുട്ടിയാണ്. സെന്ററിങ് ജോലിക്കാരനാണ് ഭർത്താവ് സാഗർ. ഇവർ കേരളത്തിലെ...
Health,, Information

വാര്‍ഡ്തല ആരോഗ്യ കേന്ദ്രങ്ങളെ ജനകീയ ആരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുമെന്ന് മന്ത്രി വീണ ജോര്‍ജ്ജ്

പൊന്നാനി : വാര്‍ഡ്തല ആരോഗ്യ കേന്ദ്രങ്ങളെ ജനകീയ ആരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുമെന്ന് മന്ത്രി വീണ ജോര്‍ജ്ജ്.പൊന്നാനി മാതൃ ശിശു ആശുപത്രിയിലെ മദര്‍ ന്യൂബോണ്‍ കെയര്‍ യൂണിറ്റിന്റെയും മറ്റു പദ്ധതികളുടെയും ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി . സംസ്ഥാനത്തെ 451 സബ് സെന്ററുകളെയാണ് തദ്ദേശ സ്ഥാപനങ്ങളിലെ നാല് വാര്‍ഡുകളുടെ ജനകീയ ആരോഗ്യ കേന്ദ്രമായി മാറ്റുക. ഇവിടെ ഹെല്‍ത്ത് ക്ലബ്ബ്, അനുബന്ധ സൗകര്യങ്ങള്‍ എന്നിവ ഒരുക്കും. ഒരു പ്രദേശത്തിന്റെ ആരോഗ്യ കാര്യങ്ങള്‍ ജനകീയ പങ്കാളിത്തത്തോടെ നടപ്പിലാക്കുകയെന്നതാണ് സര്‍ക്കാര്‍ കാഴ്ചപ്പാട്. അതത് ജനകീയ കേന്ദ്രങ്ങള്‍ ഇത്തരം ജനകീയ ആരോഗ്യ പരിപാലന ഇടങ്ങളായി മാറ്റുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. പ്രസവ സമയത്തും, തുടര്‍ന്നും അമ്മക്കൊപ്പം മറ്റൊരു കെയര്‍ ടേക്കറെക്കൂടി അനുവദിക്കുന്നതിനായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ആരംഭിച്ച സഖി പദ്ധതി എല്ലാ ആശുപത്രികളിലേക്കും വ്യാപി...
Health,

എആർ നഗറിൽ ബ്രോസ്റ്റ് കഴിച്ചവർക്ക് അസ്വസ്ഥത, ചികിത്സ തേടി

തിരൂരങ്ങാടി : ബ്രോസ്റ്റഡ് ചിക്കൻ കഴിച്ച 25 പേർക്ക് അസ്വസ്ഥത. എ ആർ നഗർ ഇരുമ്പു ചോലയിലെ കടയിൽ നിന്ന് ബ്രോസ്റ്റ് കഴിച്ചവർക്കാണ് അസ്വസ്ഥത ഉണ്ടായത്. അരീത്തോട് സ്വദേശികളായ 9 പേർ ഇന്നലെ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. കഴിഞ്ഞ ഞായറാഴ്ച ഭക്ഷണം കഴിച്ചവർക്കാണ് അസ്വസ്ഥത ഉണ്ടായത്. രാത്രി 11.30 നാണ് ഇവർ ഭക്ഷണം കഴിച്ചത്. പിറ്റേ ദിവസം ക്ഷീണവും പിന്നീട് ഛർദിയും വയറിളക്കവും ഉണ്ടായതായി ചികിത്സയിലുള്ളവർ പറഞ്ഞു. ഇതോടെ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. എ ആർ നഗർ പുതിയങ്ങാടി സ്വദേശികളായ 3 കുടുംബങ്ങളിൽ പെട്ട 15 പേർക്കും ഇത്തരത്തിൽ അസ്വസ്ഥത ഉണ്ടായി ചികിത്സ തേടിയതായി ഇവർ പറഞ്ഞു. അതേസമയം, സംഭവം പഞ്ചായത്ത് ആരോഗ്യവകുപ്പ് ഗൗരവത്തിൽ എടുത്തില്ലെന്ന് ആക്ഷേപമുണ്ട്. കടയിൽ പരിശോധന നടത്തിയിരുന്നു. ഒന്നോ രണ്ടോ പേർക്ക് അസ്വസ്ഥത ഉണ്ടായെന്നും എന്നാൽ ഇവിടെ നിന്ന് ഭക്ഷണം കഴിച്ചിട്ടാണെന്ന് പറയാനാകില്ലെന്നും എന്ന നി...
Health,, Information

പ്രായഭേദമില്ലാതെ എല്ലാവരും കളിക്കട്ടെ : ഒരു പഞ്ചായത്തില്‍ ഒരു കളിക്കളം പദ്ധതിക്ക് തുടക്കമായി

പ്രായഭേദമില്ലാതെ ഒരു പ്രദേശത്തെ മുഴുവന്‍ ജനങ്ങള്‍ക്കും പ്രയോജനപ്പെടുന്ന കായിക, ഫിറ്റ്‌നസ് കേന്ദ്രം ഒരുക്കുന്നതിന്റെ ഭാഗമായി ഒരു പഞ്ചായത്തില്‍ ഒരു കളിക്കളം പദ്ധതിക്ക് തുടക്കമായി. കായികമേഖലയുടെ ജനകീയവല്‍ക്കരണം ലക്ഷ്യമിട്ടുള്ളതാണ് ഈ സ്വപ്നപദ്ധതി. കേരളത്തിലെ മുഴുവന്‍ പഞ്ചായത്തുകളിലും നിലവാരമുള്ള കളിക്കളം ഒരുക്കുകയാണ് ലക്ഷ്യം. തിരുവനന്തപുരം ജില്ലയിലെ കള്ളിക്കാടാണ് തുടക്കം. സംസ്ഥാനത്ത് ഏകദേശം 450 ഓളം തദ്ദേശസ്ഥാപനങ്ങളില്‍ സമ്പൂര്‍ണ്ണമായ കളിക്കളം ഇല്ലെന്നാണ് കണക്ക്. 3 വര്‍ഷത്തിനകം ഈ പഞ്ചായത്തുകളിലെല്ലാം കളിക്കളം ഒരുക്കും. ആദ്യ ഘട്ടത്തില്‍ 113 പഞ്ചായത്തുകളുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. നിലവില്‍ നിശ്ചയിച്ച സൗകര്യങ്ങള്‍ പ്രകാരം ഒരു കളിക്കളത്തിന് ഒരു കോടി രൂപ വേണം. ഇതില്‍ 50 ലക്ഷം കായികവകുപ്പ് മുടക്കും. എംഎല്‍എ ഫണ്ട്, തദ്ദേശ സ്ഥാപന ഫണ്ട്, സിഎസ്ആര്‍, പൊതു- സ്വകാര്യ പങ്കാളിത്തം തുടങ്ങിയവയിലൂട...
Health,, Information

ജില്ലയില്‍ കോവിഡ് കേസ് വര്‍ധിക്കുന്നു ; മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

മലപ്പുറം : ജില്ലയില്‍ കോവിഡ് കേസുകളില്‍ നേരിയ വര്‍ധനവ് കണ്ടെത്തിയതിനാല്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. എല്ലാ ദിവസവും കോവിഡ് കേസുകള്‍ ആരോഗ്യ വകുപ്പ് അവലോകനം ചെയ്യുന്നുണ്ട്. ജില്ലയില്‍ കോവിഡ് ക്ലസ്റ്ററുകള്‍ രൂപപ്പെട്ടിട്ടില്ല. കോവിഡ് പുതിയ വകഭേദത്തിന് വ്യാപനശേഷി കൂടുതലായതിനാല്‍ സ്വയം പ്രതിരോധമാണ് ഏറ്റവും പ്രധാനമെന്നും ഡിഎംഒ അറിയിച്ചു. രോഗ പ്രതിരോധത്തിന് മാസ്‌ക് ധരിക്കണം. മറ്റ് രോഗമുള്ളവരും, പ്രായമായവരും, കുട്ടികളും, ഗര്‍ഭിണികളും പൊതുസ്ഥലങ്ങളില്‍ പോകുമ്പോള്‍ മാസ്‌ക് കൃത്യമായി ധരിക്കണം. ആശുപത്രികളില്‍ എത്തുന്നവരെല്ലാവരും നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്നും ഡി.എം.ഒ അറിയിച്ചു. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ കോവിഡ് പരിശോധന നടത്തണമെന്നും കൃത്യമായ ചികിത്സ തേടണമെന്നും ഡി.എം.ഒ അറിയിച്ചു. 2023 ജനുവരി മുതല്‍ ജില്ലയില്‍ 10 കോവിഡ് മരണങ്ങള്‍ സംഭ...
Feature, Health,, Information

ജില്ലയിലെ 8 പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ കുടുംബാരോഗ്യകേന്ദ്രങ്ങളാകുന്നു; ഉദ്ഘാടനം തിങ്കളാഴ്ച മുഖ്യമന്ത്രി നിര്‍വഹിക്കും

മലപ്പുറം : ജില്ലയിലെ 8 പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയര്‍ത്തുന്നു. 1.59 കോടി രൂപ ചെലവഴിച്ച് നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകിരിച്ച കേന്ദ്രങ്ങളുടെ ഉദ്ഘാടനം തിങ്കളാഴ്ച (ഏപ്രില്‍ 17) രാവിലെ 11.30 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും. നവകേരള കര്‍മ്മ പരിപാടിയുടെ ഭാഗമായി ആര്‍ദ്രം പദ്ധതിയിലുള്‍പ്പെടുത്തിയാണ് പ്രാഥമികാരോഗ്യകേന്ദ്രങ്ങളെ കുടുംബാരോഗ്യകേന്ദ്രങ്ങളാക്കി മാറ്റുന്നത്. മമ്പാട് പ്രാഥമികാരോഗ്യകേന്ദ്രം, നെടിയിരിപ്പ് പ്രാഥമികാരോഗ്യകേന്ദ്രം, തുവ്വൂര്‍ പ്രാഥമികാരോഗ്യകേന്ദ്രം, ഈഴുവതിരുത്തി പ്രാഥമികാരോഗ്യകേന്ദ്രം , പൂക്കോട്ടൂര്‍ പ്രാഥമികാരോഗ്യകേന്ദ്രം, ഒതുക്കുങ്ങല്‍ പ്രാഥമികാരോഗ്യകേന്ദ്രം, വെളിയങ്കോട് പ്രാഥമികാരോഗ്യകേന്ദ്രം , ഊരകം പ്രാഥമികാരോഗ്യകേന്ദ്രം എന്നീ ആരോഗ്യകേന്ദ്രങ്ങളെയാണ് കുടുംബാരോഗ്യകേന്ദ്രങ്ങളാക്കി മാറ്റുന്നത്. സര്‍ക്കാരിന്റെ നൂ...
Health,, Information

പച്ചക്കറികളും വിവിധതരം ഉത്പന്നങ്ങളും നോമ്പുതുറ വിഭവങ്ങളുമായി വിഷുച്ചന്തക്ക് തുടക്കമായി

കുടുംബശ്രീ ജില്ലാ മിഷന്റെയും മലപ്പുറം കുടുംബശ്രീ സി.ഡി.എസ് രണ്ടിന്റെയും ആഭിമുഖ്യത്തില്‍ നഗരസഭയുടെ സഹകരണത്തോടെ നടത്തുന്ന വിഷു ചന്തക്ക് ബസ് സ്റ്റാന്റ് പരിസരത്ത് തുടക്കമായി. മലപ്പുറം നഗരസഭാ അധ്യക്ഷന്‍ മുജീബ് കാടേരി ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ജുമൈല തണ്ടുതുലാന്‍ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ അംഗങ്ങളുണ്ടാക്കിയ പച്ചക്കറികളും വിവിധതരം ഉത്പന്നങ്ങളും നോമ്പുതുറ വിഭവങ്ങളും ചന്തയില്‍ വില്‍പ്പനക്കുണ്ട്. സ്ഥിരം സമിതി അധ്യക്ഷരായ പി.കെ സക്കീര്‍ ഹുസൈന്‍, നൂറേങ്ങല്‍ സിദ്ധീഖ്, മറിയുമ്മ ഷെരീഫ്, സി.പി ആയിഷാബി, പി കെ അബ്ദുല്‍ ഹക്കീം, സി ഡി എസ് വൈസ് ചെയര്‍പേഴ്‌സണ്‍ ഷംല റിയാസ്, വിനീത, ഷീന, കൗണ്‍സിലര്‍മാരായ സുരേഷ് മാസ്റ്റര്‍, സഹിര്‍, അബ്ദുല്‍സമദ് ഉലുവാന്‍, സല്‍മ, സമീറ, ശിഹാബ്, കദീജ എന്നിവര്‍ പങ്കെടുത്തു. വ്യാഴാഴ്ച ചന്ത അവസാനിക്കും. ...
Health,, Information

ഭക്ഷ്യ ഉത്പാദന വിതരണ കേന്ദ്രങ്ങളില്‍ മിന്നല്‍ പരിശോധന ; പോരായ്മകള്‍ കണ്ടെത്തിയ കടകള്‍ക്ക് നോട്ടീസ് നല്‍കി

പൊന്നാനി : പൊന്നാനി നഗരസഭാ ആരോഗ്യ വിഭാഗവും പൊന്നാനി ഫുഡ് സേഫ്റ്റി വിഭാഗവും സംയുക്തമായി പൊന്നാനി നഗരസഭാ പരിധിയിലെ ഹോട്ടലുകള്‍, ഇറച്ചിക്കടകള്‍, മത്സ്യ മാര്‍ക്കറ്റുകള്‍, ഉപ്പിലിട്ട ഭക്ഷണ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ എന്നിവ കേന്ദ്രീകരിച്ച് സംയുക്ത പരിശോധന നടത്തി. പരിശോധനയില്‍ പോരായ്മകള്‍ കണ്ടെത്തിയ സഫ ഹോട്ടല്‍, നിളയോരപാതയിലുള്ള ഉപ്പിലിട്ട ഭക്ഷണ സാധനങ്ങള്‍ വില്‍ക്കുന്ന കേന്ദ്രങ്ങള്‍ എന്നിവയ്ക്ക് ഭക്ഷ്യസുരക്ഷാ വിഭാഗം നോട്ടീസ് നല്‍കി. മുഴുവന്‍ സ്ഥാപനങ്ങള്‍ക്കും ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കി. വൃത്തിഹീനവും ശുദ്ധിയില്ലാത്തതുമായ വെള്ളമുപയോഗിച്ചുള്ള സോഡ, കുലുക്കി സര്‍ബത്ത് മുതലായവയുടെ വില്‍പ്പന നഗരസഭാ പരിധിയില്‍ നിരോധിച്ചു. പൊന്നാനി നഗരസഭാ ക്ലീന്‍ സിറ്റി മാനേജര്‍ പി.വി സുബ്രഹ്‌മണ്യന്‍, ഫുഡ് സേഫ്റ്റി ഓഫീസര്‍ വിനീത, നഗരസഭാ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ...
Health,, Information

എസ് വൈ എസ് വെളിമുക്ക് സർക്കിൾ ഹൈവേ ഇഫ്താർ ശ്രദ്ധേയമാകുന്നു.

തിരൂരങ്ങാടി:വെളിമുക്ക് :ദീർഘയാത്ര കാരായ നോമ്പുകാർക്ക് ആശ്വാ സമാകുകയാണ് എസ് വൈ എസ് വെളിമുക്ക് സർക്കിൾ കമ്മി റ്റിയുടെ ഹൈവേ ഇഫ്താർ . തലപ്പാറ ജംഗ്ഷനിൽ ഹൈ വേക്കരികിലാണ് ഇഫ്താർ ടെന്റ്. ദീർഘ ദൂര യാത്രക്കാർ, സ്വകാര്യ ബസുകൾ .കെ എസ് ആർ ടി സി ബസുകൾ ഈ സമയത്ത് ഇവിടെ നിർത്തി ജീവനക്കാ ർക്കും ആവശ്യക്കാരായ യാത്ര ക്കാർക്കും കിറ്റുകൾ വാങ്ങിയാ ണ് മടങ്ങുന്നത് . കൂടാതെ മറ്റു വാഹങ്ങളിലെ യാത്ര ക്കാരും നോമ്പ് തുറ സമയത്ത് ഇവിടെ വന്നിറങ്ങുന്നവരും ഇതര സംസ്ഥാനക്കാരും ഇതു വഴി കടന്നു പോകുന്നവരും ഹൈവേ ഇഫ്താർ ഉപയോഗപെടുത്തുന്നു. നൂറുകണക്കിന് യാത്രക്കാരാണ് ഇത് ഉപയോ ഗപ്പെടുത്തുന്നത് . വെളിമുക്ക് സർക്കിളിലെ ഓരോ യൂണിറ്റുകൾക്കും വിത്യസ്ത ദിവസം നിശ്ചയിച്ചു കൊണ്ടാണ് ഇഫ്താർ സംഘടിപ്പിക്കുന്നത്.ടൂറിസ്റ്റ് ബസുകൾ തൃശ്ശൂർ വേങ്ങര പരപ്പനങ്ങാടി ഗുരുവായൂർ യാത്രക്കാർ തൊഴിലാളികൾ ഓഫീസ് ജോലിക്കാർ ഹൈവേജോലിക്കാർ എന്നിവരാണ് കൂടുതലും ഇത് ഉപയോ...
error: Content is protected !!