Monday, August 18

ഇന്ത്യൻ സോഫ്റ്റ്‌ബോൾ ടീമിലെ നന്നമ്പ്ര സ്വദേശിനിക്ക് നാടിന്റെ സ്വീകരണം

നന്നംബ്ര : നേപ്പാളിൽ നടന്ന ഏഷ്യൻ സോഫ്റ്റ് ബോൾ ചാംപ്യൻഷിപ്പിൽ ജേതാക്കളായ ഇന്ത്യൻ ടീമിൽ അംഗമായിരുന്ന നന്നംബ്ര മേലെപുറം സ്വദേശിനി ശ്രീലക്ഷ്മിക്ക് പതിനഞ്ചാം വാർഡിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. സ്നേഹാദരം പരിപാടി പഞ്ചായത്ത് പ്രസിഡന്റ് പി.കെ.റൈഹാനത്ത് ഉദ്‌ഘാടനം ചെയ്തു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ വി. കെ.ശമീന അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ്‌പ്രസിഡന്റ് എൻ വി മൂസക്കുട്ടി, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി. ബാപ്പുട്ടി, മെമ്പർമാറായ എം പി ശരീഫ, കെ.ധന, സി എം ബാലൻ, ഇ പി മുഹമ്മദ് സ്വാലിഹ്, ഡോ. ഉമ്മു ഹബീബ, ടി. പ്രസന്നകുമാരി, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ഗോപാലൻ കുറുവേടത്ത്, മുസ്തഫ പനയത്തിൽ, അനിൽകുമാർ, മോഹനൻ, ഗോപാലൻ ഉഴുതേടത്ട് തുടങ്ങിയവർ പ്രസംഗിച്ചു. വാർഡ് മെമ്പർ പി പി ശാഹുൽ ഹമീദ് സ്വാഗതം പറഞ്ഞു.

error: Content is protected !!