Tag: Nannambra

കൊടിഞ്ഞിയിൽ വയൽ നികത്തുന്നത് തടഞ്ഞ സിപിഎം പ്രവർത്തകരെ അക്രമിച്ചതായി പരാതി
Local news

കൊടിഞ്ഞിയിൽ വയൽ നികത്തുന്നത് തടഞ്ഞ സിപിഎം പ്രവർത്തകരെ അക്രമിച്ചതായി പരാതി

നന്നമ്പ്ര : അനധികൃതമായി വയൽ നികത്താൻ ശ്രമം തടഞ്ഞ സിപിഐ എം പ്രവർത്തകരെ മർദിച്ചു. സിപിഐ എം നന്നമ്പ്ര ലോക്കൽ കമ്മിറ്റിയംഗം പാട്ടേരി കുന്നത്ത് സുബെർ (39) പള്ളിയാളി സൽമാൻ (39) എന്നിവരെയാണ് ലീഗ് പ്രവർത്തകരുടെ നേതൃത്വത്തിലുളള ഭൂമാഫിയ സംഘം ആക്രമിച്ചത്.ബുധനാഴ്ച രാവിലെ കൊടിഞ്ഞി ചെറുപാറയിലാണ് സംഭവം റിയാസ് പൂവാട്ടിൽ ഉടമസ്ഥതയിലുള്ള ഭൂമി തരം മാറ്റാനുള്ള ശ്രമം തടഞ്ഞതാണ് ആക്രമണത്തിന് പിന്നിൽ. അനധികൃതമായി വയൽ നികത്താനുള്ള ശ്രമം നടക്കുന്നുണ്ടെന്ന് പരാതി നൽകിയതിൻ്റെ അടിസ്ഥാനത്തിൽ രാവിലെ കൃഷി ഓഫീസർ, വില്ലേജ് അധികൃതർ, പൊലീസ് എന്നിവർ സംഭവ സ്ഥലത്ത് എത്തിയിരുന്നു.ഭൂമി ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ടതാണെന്നും അപേക്ഷ സമർപ്പിച്ചതിന് ശേഷമുള്ള നടപടികൾ കഴിഞ്ഞാൽ മാത്രമേ നികത്തുന്നതടക്കമുള്ള പ്രവൃത്തി നടത്താൻ പാടൊള്ളൂ എന്നായിരുന്നു അധികൃതർ അറിയിച്ചത്. എന്നാൽ ഉദ്യോഗസ്ഥർ പോയതിനെ തുടർന്ന് കല്ലും മണ്ണും ഇറക്കാനുള്ള ശ്രമം നടന്നു. ഇ...
Local news

കൊടിഞ്ഞി എം.എ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ കെട്ടിടവും സ്വിമ്മിങ്പൂളും ഉദ്ഘാടനം ചെയ്തു

തിരൂരങ്ങാടി: കൊടിഞ്ഞി എം.എ ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് പുതുതായി നിര്‍മ്മിച്ച കെട്ടിടം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പ്രസ്തുത കെട്ടിടത്തില്‍ ആരംഭിച്ച സ്വിമ്മിങ്പൂളിന്റെ ഉദ്ഘാടനം കെ.പി.എ മജീദ് എം.എല്‍.എ നിര്‍വഹിച്ചു. സ്‌കൂള്‍ വര്‍ക്കിങ് പ്രസിഡണ്ട് പാട്ടശ്ശേരി കോമുകുട്ടി ഹാജി അധ്യക്ഷനായി. സിദ്ദീഖ് പനക്കല്‍ മെമന്റോ വിതരണം ചെയ്തു. മുന്‍ മന്ത്രി പി.കെ അബ്ദുറബ്ബ്, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എന്‍.വി മൂസക്കുട്ടി, സ്‌കൂള്‍ ജനറല്‍ സെക്രട്ടറി പത്തൂര്‍ സാഹിബ് ഹാജി, മഹല്ല് സെക്രട്ടറി പത്തൂര്‍ മൊയ്തീന്‍ ഹാജി, കൊടിഞ്ഞിപ്പള്ളി മുദരിസ് മുഹമ്മദലി ബാഖവി, ഖത്തീബ് അലി അക്ബര്‍ ഇംദാദി, പി.ടി.എ പ്രസിഡണ്ട് ശരീഫ് പാട്ടശ്ശേരി, വാര്‍ഡ് മെമ്പര്‍ സൈതലവി ഊര്‍പ്പായി, സി അബൂബക്കര്‍ ഹാജി, മുജീബ് പനക്കല്‍, പ്രഥമാധ്യാപകന്‍ നജീബ് മാസ്റ്റര്‍, ഫൈസല്‍ തേറാമ്പില്‍ എന്നിവര്‍ സംസാരിച്ചു. ...
Local news

കോര്‍ണര്‍ പി ടി എ യോഗവും പ്രവൃത്തിപരിചയ പരിശീലനവും സംഘടിപ്പിച്ചു

തിരൂരങ്ങാടി : നന്നമ്പ്ര ഗവ: എല്‍ പി സ്‌കൂളില്‍ തെയ്യാല താലിബാന്‍ റോഡ് ഏരിയയിലെ കോര്‍ണര്‍ പി ടി എ യോഗവും പ്രവൃത്തിപരിചയ പരിശീലനവും സംഘടിപ്പിച്ചു. പിടിഎ യോഗം നന്നമ്പ്ര ഗ്രാമ പഞ്ചായത്ത് അംഗം ധന്യാദാസ് ഉദ്ഘാടനം ചെയ്തു. നന്നമ്പ്ര പഞ്ചായത്ത് ജെ എസ് എസ് റിസോഴ്‌സ് പേഴ്‌സണ്‍ ഫസീല കെ വി , ഹഫ്‌സത്ത് എം കെ എന്നിവര്‍ രക്ഷിതാക്കള്‍ക്ക് പ്രവൃത്തി പരിചയ പരിശീലനം നല്‍കി. രക്ഷിതാക്കളുടെ പ്രദേശികമായ ഒത്തു ചേരലും കരകൗശല നിര്‍മ്മാണവും രക്ഷിതാക്കള്‍ക്ക് പുതിയ ഒരനുഭവമായി. ചടങ്ങില്‍ പിടി എ പ്രസിഡണ്ട് വിജയന്‍ മറയ്ക്കല്‍ അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് മറിയാമു കുണ്ടുവായില്‍ സ്വാഗതം പറഞ്ഞു. അബ്ദുല്‍ അന്‍സാരി എ പി നന്ദി പറഞ്ഞു. സ്റ്റാഫ് സെക്രട്ടറി എ ടി അസ്മാബി , അഞ്ജന കെ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ...
Local news

വൈദ്യുതി നിരക്ക് വര്‍ദ്ധനവ് : എസ് ഡി പി ഐ നന്നമ്പ്ര പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു

തിരൂരങ്ങാടി : സംസ്ഥാനത്ത് രൂക്ഷമായ വിലക്കയറ്റവും വൈദ്യുതി നിരക്ക് വര്‍ധനയും ജനങ്ങളോടുള്ള വെല്ലുവിളിയെന്ന മുദ്രാവാക്യമുയര്‍ത്തി എസ് ഡി പി ഐ സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന പ്രതിഷേധത്തിന്റെ ഭാഗമായി എസ് ഡി പി ഐ നന്നമ്പ്ര പഞ്ചായത്ത് കമ്മിറ്റി തെയ്യാലയില്‍ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. പ്രതിഷേധത്തിന് പഞ്ചായത്ത് പ്രസിഡന്റ് ഫൈസല്‍ പുളിക്കലത്ത് കൊടിഞ്ഞി, അബ്ദുറഹ്മാന്‍ മൗലവി കുണ്ടൂര്‍, ബഷീര്‍ കല്ലത്താണി, സെമീല്‍ ഗുരുക്കള്‍ തെയ്യാല, ഇസ്മായില്‍ വെള്ളിയാമ്പുറം, സുലൈമാന്‍ കുണ്ടൂര്‍, അലി ചെറുമുക്ക്, റസാഖ് തെയ്യാല ,ബഷീര്‍ ചെറുമുക്ക്, മൊയ്തീന്‍കുട്ടി കുണ്ടൂര്‍, ഇസ്മായില്‍ കല്ലത്താണി എന്നിവര്‍ നേതൃത്വം നല്‍കി ...
Local news

നന്നമ്പ്ര കുടിവെള്ള പദ്ധതി : പൈപ്പ് ലൈന്‍ കൊണ്ടുപോകുന്നതില്‍ കക്കാട്ടെ ജനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്ന് ആവശ്യം

തിരൂരങ്ങാടി ; നന്നമ്പ്ര കുടിവെള്ള പദ്ധതിക്ക് കക്കാട് ചെറുമുക്ക് റോഡിലൂടെ പൈപ്പ് ലൈന്‍ കൊണ്ടു പോകുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. തിരൂരങ്ങാടി ഡിവിഷന്‍ 21,21 മുസ്ലിം ലീഗ് കമ്മിറ്റിയും കക്കാട് ടൗണ്‍ മുസ്ലിം ലീഗ് കമ്മിറ്റിയും നഗരസഭ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനുമാണ് പദ്ധതിക്കായി കക്കാട് ചെറുമുക്ക് റോഡിലൂടെ പൈപ്പ് ലൈന്‍ കൊണ്ടു പോകുന്നതിനെതിരെ രംഗത്തെത്തിയത്. കക്കാട്ടെ ജനങ്ങളുടെ ആശങ്ക പരിഹരിച്ച് വേണം പദ്ധതി നടപ്പിലാക്കാനെന്നാണ് ഇവരുടെ ആവശ്യം ജനങ്ങളുടെ പരാതികളും ആശങ്കകളും പരിഹരിക്കാതെ കേന്ദ്ര സംസ്ഥാന പദ്ധതിയായ ജല്‍ ജീവന്‍ മിഷന്‍ നന്നമ്പ്ര കുടിവെള്ള പദ്ധതിക്കുള്ള പൈപ്പ് ലൈന്‍ കക്കാട് ചെറുമുക്ക് റോഡിലുടെ കൊണ്ടു പോകരുതെന്ന് കക്കാട് ടൗണ്‍ മുസ്ലിം ലീഗ് കമ്മിറ്റിയും ഡിവിഷന്‍ 21&22 കമ്മിറ്റിയും സംയുക്തമായി ആവശ്യപ്പെട്ടു. മറ്റു മാര്‍ഗങ്ങള്‍ ഉണ്ടെങ്കില്‍ അത് പരിശോധിക്കണം, ജനങ്ങളെ ഒരി...
Local news

നന്നമ്പ്ര സമഗ്ര കുടിവെള്ള പദ്ധതി വേഗത്തില്‍ പൂര്‍ത്തിയാക്കണം ; പഞ്ചായത്ത് ഭരണ സമിതി ജലവിഭവ വകുപ്പ് മന്ത്രിയുമായി ചര്‍ച്ച നടത്തി

തിരൂരങ്ങാടി: നന്നമ്പ്ര സമഗ്ര കുടിവെള്ള പദ്ധതി വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നാവശ്യപ്പെട്ട് നന്നമ്പ്ര പഞ്ചായത്ത് ഭരണ സമിതി അംഗങ്ങള്‍ ജലവിഭവ വകുപ്പ് മന്ത്രിയുമായി ചര്‍ച്ച നടത്തി. 96 കോടി രൂപ ചെലവില്‍ നന്നമ്പ്രയിലെ മുഴുവന്‍ ജനങ്ങള്‍ക്കും വെള്ളമെത്തിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന ജലജീവന്‍ മിഷന്റെ സമഗ്ര കുടിവെള്ള പദ്ധതി ആരംഭിച്ചിട്ട് ഒരു വര്‍ഷം കഴിഞ്ഞു. എന്നാല്‍ നിര്‍മ്മാണം പകുതി പോലും പൂര്‍ത്തിയാകാതെ ഇഴയുകയാണ്. ഈ സാഹചര്യത്തില്‍ മന്ത്രിയുടെ അടിയന്തിര ഇടപെടല്‍ ആവശ്യപ്പെട്ടാണ് ജനപ്രതിനിധികള്‍ മന്ത്രിയെ കണ്ടത്. കെ.പി.എ മജീദ് എംഎല്‍.എയുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ പഞ്ചായത്ത് പ്രസിഡന്റ് തസ്‌ലീന ഷാജി പാലക്കാട്ട് മന്ത്രിക്ക് നിവേദനവും കൈമാറി. പദ്ധതി സമയ ബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് മന്ത്രി ഉറപ്പ് നല്‍കി. നിവേദക സംഘത്തില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.വി മൂസക്കുട്ടി...
Local news

താനൂർ ഉപജില്ലാ സ്കൂൾ കലോത്സവം 5 മുതൽ തെയ്യാലിങ്ങൽ സ്കൂളിൽ

താനൂർ: ഉപജില്ലാ സ്കൂൾ കലോത്സവം നവംബർ 5 -ന് തയ്യാലിങ്ങൽ സ്കൂളിൽ ആരംഭിക്കും. മുപ്പത്തിഅഞ്ചാമത് താനൂർ ഉപജില്ലാ സ്കൂൾ കലോത്സവം നവംബർ 5 , 6 , 7 , 8 തിയ്യതികളിൽ തയ്യാലിങ്ങൽ എസ് എസ് എം എച്ച് എസ് സ്കൂളിൽ വെച്ച് നടക്കും. പന്ത്രണ്ട് വേദികളിലായി ഏഴായിരത്തോളം കലാ പ്രതിഭകൾ പങ്കെടുക്കുന്ന കലോത്സവത്തിൻ്റെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി സംഘാടക സമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. നവംബർ 5 ചൊവ്വാഴ്ച രാവിലെ ഒമ്പത് മണിക്ക് താനൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി.വി. ശ്രീജ പതാക ഉയർത്തും. വൈകീട്ട് 4 ന് കലോത്സവം മലപ്പുറം ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ കെ.പി രമേശ് കുമാർ ഉദ്ഘാടനം ചെയ്യും. എസ് എം സി ചെയർമാൻ മൊയ്തീൻകുട്ടി പച്ചായി ആദ്ധ്യക്ഷ്യം വഹിക്കും. ഗായികയും സ്റ്റാർ സിംഗർ ഫൈനലിസ്റ്റുമായ കുമാരി തീർത്ഥ സത്യൻ മുഖ്യാതിഥിയായി പങ്കെടുക്കും. തിരൂരങ്ങാടി ഡി ഇ ഒ അനിത എം.പി , താനൂർ എ ഇ ഒ സുമ ടി എസ് , ബി.പി സി കുഞ...
Other

പഞ്ചായത്തിലെ വാർഡുകളുടെ എണ്ണം നിശ്ചയിച്ച് ഉത്തരവായി

മലപ്പുറം : സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളുടെ വാർഡുകളുടെ എണ്ണം നിശ്ചയിച്ച് ഉത്തരവായി. ജനസംഖ്യയുടെ അടിസ്ഥാനത്തിൽ ആണ് വാർഡുകളുടെ എണ്ണം വർധിപ്പിച്ചിട്ടുള്ളത്. വരുന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഇത് അനുസരിച്ചായിരിക്കും സീറ്റുകൾ ഉണ്ടാകുക. 50 ശതമാനം സ്ത്രീകൾക്ക് ഉള്ളതിനാൽ ജനറൽ സീറ്റ് കുറവാകും. 50 ശതമാനം സ്ത്രീ സംവരണ ത്തിന് പുറമെ എല്ലാ സ്ഥാപനങ്ങളിലും എസ് സി സംവരണ സീറ്റും ഉണ്ട്. ചില സ്ഥാപനങ്ങളിൽ എസ് സി ജനറൽ സംവരണ ത്തിന് പുറമെ എസ് സി സ്ത്രീ സംവരണവും എസ് ടി സംവരണവും ഉണ്ട്. ഇതെല്ലാം ഒഴിവാക്കി ബാക്കിയുള്ളതാണ് ജനറൽ സീറ്റ് ഉള്ളത്. മലപ്പുറം ജില്ലാ പഞ്ചായത്തിൽ 33 വാർഡുകളായി വർധിച്ചിട്ടുണ്ട്. തിരൂരങ്ങാടി ബ്ലോക്കിൽ 16, വേങ്ങര 18, കൊണ്ടോട്ടി 18, താനൂർ 17, മലപ്പുറം 17, നിലമ്പുർ15, വണ്ടൂർ 18, അരീക്കോട് 19, പെരിന്തൽമണ്ണ 19, മങ്കട 15, കുറ്റിപ്പുറം 17, പൊന്നാനി 14, പെരുമ്പടപ്പ് 14, കാളികാവ് 16 എന്നിങ്ങനെയാണ് ...
Local news, Malappuram

അക്ഷയ കേന്ദ്രം തിരഞ്ഞെടുപ്പ്: അപേക്ഷകര്‍ക്കുള്ള ഇന്റര്‍വ്യൂ 24, 25 തിയതികളില്‍, നന്നമ്പ്ര, വേങ്ങര പഞ്ചായത്തുകളുടേത് 25 ന്

മലപ്പുറം : ജില്ലയിലെ പുതിയ 16 ഇടങ്ങളില്‍ അക്ഷയ കേന്ദ്രം ആരംഭിക്കുന്നതിനായി അപേക്ഷ നല്‍കി ഓണ്‍ലൈന്‍ പരീക്ഷ പാസായവര്‍ക്കുള്ള ഇന്റര്‍വ്യൂ ജൂലൈ 24, 25 തീയതികളില്‍ നടക്കും. മലപ്പുറം സിവി!ല്‍ സ്റ്റേഷനിലെ ജില്ലാ പഞ്ചായത്ത് കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന അക്ഷയ ജില്ലാ ഓഫീസില്‍ വെച്ചാണ് ഇന്റര്‍വ്യൂ. ഇന്റര്‍വ്യൂ കത്ത് അപേക്ഷകര്‍ നല്കിയ ഇമെയില്‍ ഐഡിയിലേക്ക് നല്കിയിട്ടുണ്ട്. ജൂലൈ 24 ന് മഞ്ചേരി മുനിസിപ്പാലിറ്റിയിലെ കാഞ്ഞിരാട്ട്കുന്ന്, ചീനിക്കമണ്ണ്, കോട്ടക്കല്‍ മുനിസിപ്പാലിറ്റിയിലെ ഇന്ത്യാനൂര്‍, ചെറുകാവ് ഗ്രാമപഞ്ചായത്തിലെ പെരിങ്ങാവ്, പുളിക്കല്‍ ഗ്രാമപഞ്ചായത്തിലെ അരൂര്‍, കുറ്റിപ്പുറം പഞ്ചായത്തിലെ പേരശ്ശന്നൂര്‍, മൊറയൂര്‍ പഞ്ചായത്തിലെ മോങ്ങം. പൂക്കോട്ടൂര്‍ പഞ്ചായത്തിലെ മുണ്ടിതൊടിക, എന്നീ പ്രദേശങ്ങളിലേക്കുള്ള ഇന്റര്‍വ്യൂ നടക്കും 2024 ജൂലൈ 25 ന് അങ്ങാടിപ്പുറം പഞ്ചായത്തിലെ വലമ്പൂര്‍ ...
Local news

രക്ഷിതാക്കൾക്കുള്ള ‘പുസ്തകപ്പുലരി’ പ്രാദേശിക ലൈബ്രറി ഉദ്ഘാടനം ചെയ്തു

തിരൂരങ്ങാടി : വായനവാരത്തോടനുബന്ധിച്ച് നന്നമ്പ്ര ജി എൽ പി സ്കൂളിൽ രക്ഷിതാക്കൾക്കുള്ള പ്രാദേശിക ലൈബ്രറി 'പുസ്തകപ്പുലരി'യുടെ ഉദ്ഘാടനം നന്നമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് തസ്ലീന ഷാജി പാലക്കാട്ട് നിർവ്വഹിച്ചു. പ്രദേശത്തെ എട്ട് ഭാഗങ്ങളായി തിരിച്ച് ഓരോ ഭാഗത്തിനും ലൈബ്രേറിയനായി രക്ഷിതാക്കളിൽ നിന്ന് ഒരാളെ തിരഞ്ഞെടുത്താണ് ലൈബ്രറി പ്രവർത്തനത്തിന് തുടക്കം കുറിച്ചത്. രക്ഷിതാക്കളിൽ വായന ശീലം വളർത്താനുള്ള പദ്ധതിയായാണ് ഇത് നടപ്പിലാക്കുന്നത്. മികച്ച വായനക്കാരെ പ്രോത്സാഹന സമ്മാനങ്ങൾ നൽകുന്നതായിരിക്കും. എട്ട് പ്രദേശങ്ങൾക്കുള്ള പുസ്തകപ്പെട്ടികൾ ചടങ്ങിൽ വച്ച് അതാത് ലൈബ്രേറിയന്മാർക്ക് കൈമാറി. ചടങ്ങിൽ പിടിഎ പ്രസിഡണ്ട് വിജയൻ എം അധ്യക്ഷത വഹിച്ചു. നന്നമ്പ്ര ഗ്രാമ പഞ്ചായത്ത ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാനും വാർഡ് മെമ്പറുമായ ബാപ്പുട്ടി സി, വാർഡ് മെമ്പർമാരായ പ്രസന്നകുമാരി ടി, ഷാഹുൽ ഹമീദ്, മുൻ എച്ച...
Politics

നന്നമ്പ്രയിൽ പുതിയ പ്രസിഡന്റ് തസ്‌ലീന പാലക്കാട്ട് ആയേക്കും

നന്നമ്പ്ര : പഞ്ചായത്തിന്റെ പുതിയ പ്രസിഡന്റ് ആയി തസ്ലീന ഷാജിയെ മുസ്ലിം ലീഗ് പഞ്ചായത്ത് വർക്കിങ് കമ്മിറ്റി യോഗത്തിൽ ധാരണയായതായി അറിയുന്നു. ഇന്നലെ വൈകുന്നേരം മർകസിൽ ചേർന്ന യോഗത്തിലാണ് ഏകദേശ ധാരണ ആയത്. നിലവിൽ പ്രസിഡന്റ് സ്ഥാനം കൊടിഞ്ഞി പ്രദേശതുള്ള ആൾക്കായതിനാൽ മറ്റൊരു പേര് ഉയർന്നില്ല. മുൻ പ്രസിഡന്റിന് പുറമെ തസ്ലീന മാത്രമാണ് കൊടിഞ്ഞിയിൽ നിന്നുള്ളത്. ആറാം വാർഡ് കമ്മിറ്റി സൗദ മരക്കരുട്ടിയുടെ പേരാണ് പറഞ്ഞത്. ഭൂരിഭാഗം പേരും കൊടിഞ്ഞിക്ക് പ്രസിഡന്റ് പദവി നൽകണമെന്നാണ് അറിയിച്ചത്. ഏതാനും അംഗങ്ങൾ പഞ്ചായത്ത് കമ്മിറ്റി എടുക്കുന്ന തീരുമാനത്തെ പിന്തുണക്കുമെന്നു അറിയിച്ചു. മുൻ പ്രസിഡന്റിനെ രാജി വെപ്പിച്ചതിൽ പ്രതിഷേധിച്ച് പിരിച്ചു വിട്ടതായി പ്രഖ്യാപിച്ചിരുന്ന തിരുത്തി 21 ആം വാർഡ് കമ്മിറ്റിയും യോഗത്തിൽ പങ്കെടുത്തിരുന്നു. പ്രസിഡന്റ് സ്ഥാനത്തേക്ക് ഇവർ തസ്ലീനയെ പറഞ്ഞതോടെ ലീഗ് കമ്മിറ്റിക്ക് കാര്യങ്ങൾ എളുപ്പമായി. ...
Local news

കാളംതിരുത്തി ബദല്‍ വിദ്യാലയം എല്‍.പി സ്‌കൂളാക്കി നിലനിര്‍ത്തണമെന്ന് ബാലാവകാശ കമ്മീഷന്‍ ; നടപടി മുസ്‌ലിം യൂത്ത്ലീഗ് കമ്മിറ്റിയുടെ പരാതിയില്‍

തിരൂരങ്ങാടി: കാളംതിരുത്തി ബദല്‍ വിദ്യാലയം എല്‍.പി സ്‌കൂളാക്കി നിലനിര്‍ത്തണമെന്ന് ബാലാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. മുസ്‌ലിം യൂത്ത്ലീഗ് തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി പ്രസിഡന്റ് യു.എ റസാഖ് നല്‍കിയ പരാതിയിലാണ് ബാലാവകാശ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ കെ.വി മനോജ് കുമാര്‍ ഉത്തരവിട്ടത്. പരാതിക്കാരന്റെയും വിദ്യഭ്യാസ വകുപ്പിന്റെയും നന്നമ്പ്ര ഗ്രാമ പഞ്ചായത്തിന്റെയും വാദങ്ങള്‍ കേട്ടശേഷമാണ് കമ്മീഷന്‍ ഉത്തരവ് പുറപ്പെടുവിച്ചത്. യൂത്ത്ലീഗ് കമ്മീഷന് മുന്നില്‍ അവതരിപ്പിച്ച മുഴുവന്‍ വാദങ്ങളും അംഗീകരിച്ചു. വളരെ പ്രധാന്യമുള്ള പരാതിയായി കണക്കാക്കി സര്‍ക്കാറിന് ഉടനെ നോട്ടീസ് കൈമാറുമെന്ന് കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ കെ.വി മനോജ് കുമാര്‍ അറിയിച്ചു. ബദല്‍ വിദ്യാലയം അടച്ചു പൂട്ടിയ സര്‍ക്കാര്‍ നിലപാടിനെതിരെ 2022 ജൂണ്‍ 6-നാണ് റസാഖ് കമ്മീഷന് പരാതി നല്‍കിയത്. ഇന്നലെ രാവിലെ മലപ്പുറം ഗസ്റ്റ് ഹൗസില്‍ ഉദ്യോഗസ്ഥരും പരാതിക്കാരനും കമ...
Local news

നന്നമ്പ്രയിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പ് 6ന്; പ്രസിഡന്റിനെ തീരുമാനമായില്ല

നന്നമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ജൂൺ 6നു നടക്കും, ആളെ കണ്ടെത്താനാകാതെ ലീഗ് നേതൃത്വം. പുതിയ പ്രസിഡന്റിനെ കണ്ടെത്താനുള്ള യോഗം 6നു രാവിലെ 11നു നടക്കുമെന്നാണു വരണാധികാരിയായ അഡീഷനൽ തഹസിൽദാർ അംഗങ്ങളെ അറിയിച്ചിരിക്കുന്നത്. എന്നാൽ, പുതിയ പ്രസിഡന്റിനെ കണ്ടെത്തുന്നതിനു വാർഡ് കമ്മിറ്റികളുടെ അഭിപ്രായം അറിയാനായി വിളിച്ചുചേർത്ത യോഗം ഒരു വിഭാഗം ബഹിഷ്കരിച്ചു. 21 വാർഡ് കമ്മിറ്റികളിൽ 14 കമ്മിറ്റികൾ മാത്രമാണ് അഭിപ്രായം അറിയിച്ചത്. നിലവിലെ പ്രസിഡന്റിനെ രാജിവയ്പ്പിച്ചതിൽ പ്രതിഷേധിച്ച് 21 –ാം വാർഡ് കമ്മിറ്റി പിരിച്ചു വിട്ടിരിക്കുകയാണ്. 6 –ാം വാർഡ് അംഗം എ.കെ.സൗദ മരക്കാരുട്ടി, 7 –ാം വാർഡ് അംഗം എ.റഹിയാനത്ത്, 19 –ാം വാർഡ് അംഗം പി.തസ‍്‍ലീന ഷാജി എന്നിവരാണു പരിഗണനയിലുള്ളത്. പ്രാദേശിക വാദം അംഗീകരിച്ചാൽ തസ്‍ലീന ഷാജിയെ തിരഞ്ഞെടുത്തേക്കും. പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് നേരത്തെ പരിഗണിച്ചവരിൽ ഒരാള...
Obituary

വിഷം അകത്തുചെന്നു ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

താനൂർ : വിഷം അകത്ത് ചെന്നു ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. നന്നംബ്ര പാണ്ടിമുറ്റം സി കെ പടിയിൽ താമസിക്കുന്ന മൂത്താട്ട് സക്കീറിന്റെ മകൻ ഷഫീർ (21) ആണ് മരിച്ചത്. ഈ മാസം 24ന് രാത്രി 8.30 നാണ് വിഷം അകത്തു ചെന്ന നിലയിൽ കണ്ടത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ ആയിരുന്നു. ഇന്ന് ഉച്ചയ്ക്ക് 3.30 ന് മരണപ്പെട്ടു. താനൂർ മഠത്തിൽ റോഡ് സ്വദേശി ആണ്. ...
Local news

കൊടിഞ്ഞി ജി എം യു പി സ്കൂൾ വാർഷികം സമാപിച്ചു

നന്നമ്പ്ര : രണ്ട് ദിവസങ്ങളിലായി നടന്ന കൊടിഞ്ഞി ജി എം യു പി സ്കൂൾ നൂറ്റി അഞ്ചാം വാർഷികവും പ്രധാനാധ്യാപിക ക്കുള്ള യാത്രയയപ്പും സമാപിച്ചു. യാത്രയയപ്പ് സമ്മേളനവും വാർഷിക സമ്മേളനവും കെ. പി. എ മജീദ് എം എൽ എ നിർവ്വഹിച്ചു. നന്നമ്പ്ര പഞ്ചായത്ത് പ്രസിഡൻ്റ് പി.കെ. റഹിയാനത്ത് അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ PTA പ്രസിഡൻറ് ആരിസ് പാലപ്പുറ സ്വാഗതം പറഞ്ഞു. തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഒടിയിൽ പീച്ചു, നന്നമ്പ്ര ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മൂസക്കുട്ടി, എന്നിവർ മുഖ്യാതിഥികളായി. വിരമിക്കുന്ന പ്രധാനാധ്യാപിക എ. അനിത ടീച്ചറെ എം എൽ എ പൊന്നാട അണിയിച്ചു. PTA & SMC, സ്റ്റാഫ് , മൈ കൊടിഞ്ഞി വാട്ട്സ് അപ് കൂട്ടായ്മ, ടൗൺ ടീം കൊടിഞ്ഞി, വാർഡ് മെമ്പർ ഇ.പി. മുഹമ്മദ് സാലിഹ് , TC അബ്ദു റഹിമാൻ എന്നിവരും വിദ്യാർത്ഥികളും ഉപഹാരം കൈമാറി. ശശി മാസ്റ്റർ നന്ദി പറഞ്ഞു. പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ...
Local news

മാലിന്യത്തോടൊപ്പം തള്ളിയ ബില്ല് ‘ചതിച്ചു’; ബേക്കറി ഉടമ കുടുങ്ങി.

തിരൂരങ്ങാടി : നന്നമ്പ്ര ചെറുമുക്ക് വയലില്‍ മാലിന്യം തള്ളിയ ബേക്കറി ഉടമക്ക് പിഴ. ചെറുമുക്ക്- കൊടിഞ്ഞി റോഡില്‍ കൃഷി ഭവന് സമീപത്തായി റോഡരികിലും വയലിലുമായി മാലിന്യം തള്ളിയ ബേക്കറി ഉടമക്കാണ് പിഴയിട്ടത്. തിരൂരങ്ങാടിയിലെ ഗോള്‍ഡന്‍ ബേക്കറി ഉടമയാണ് പെട്ടത്. പ്രദേശത്ത് തള്ളിയ മാലിന്യം നന്നമ്പ്ര പഞ്ചായത്ത് ഹെല്‍ത്ത് ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ പരിശോധിച്ചതില്‍ ബേക്കറിയുടെ ബില്ലും ബേക്കറിയിലേക്ക് സാധനങ്ങളെത്തിച്ച ബില്ലും കണ്ടെത്തുകയായിരുന്നു. ഇതോടെ ഉടമയെ കണ്ടെത്തി മാലിന്യം നീക്കം ചെയ്യിക്കുകയും 5000 രൂപ പിഴ ഈടാക്കുകയുമായിരുന്നു. മലപ്പുറം ശുചിത്വ മിഷന്‍ സ്‌ക്വാഡും പഞ്ചായത്ത് ആരോഗ്യവകുപ്പും ചേര്‍ന്നാണ് നടപടി സ്വീകരിച്ചത്. ബേക്കറി ഉടമ മാലിന്യം ഒഴിവാക്കാന്‍ ഏല്‍പ്പിച്ച ഏജന്‍സി ഇവിടെ തള്ളിയതാണ് എന്നാണ് ഉടമ പറയുന്നത്. ...
Local news

ജനകീയ മുന്നണി നന്നമ്പ്ര പഞ്ചായത്തിലേക്ക് മാർച്ച് നടത്തി

നന്നമ്പ്ര : ലീഗ് നേതൃത്വത്തിൽ ഉള്ള പഞ്ചായത്ത് ഭരണസമിതിക്കെതിരെ പുതുതായി രൂപീകരിച്ച ജനകീയ വികസന മുന്നണിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി. പഞ്ചായത്ത് ഭരണ സമിതിയുടെ സ്വജനപക്ഷപാതത്തിനും അഴിമതിക്കും ദുർഭരണത്തിനുമെതിരെ എന്ന മുദ്രാവാക്യവുമായാണ് മാർച്ച് നടത്തിയത്. കുണ്ടൂർ വടക്കേ അങ്ങാടിയിൽ നിന്ന് ആരംഭിച്ച മാർച്ച് പഞ്ചായത്ത് ഓഫീസിന് മുമ്പിൽ പോലീസ് തടഞ്ഞു. തുടർന്ന് നടത്തിയ ധർണ്ണ അഡ്വ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. സി പി എം ലോക്കൽ സെക്രട്ടറി കെ.ഗോപാലൻ ആധ്യക്ഷം വഹിച്ചു. ജനകീയ മുന്നണി കൺവീനർ കെ.പി.കെ.തങ്ങൾ മുഖ്യപ്രഭാഷണം നടത്തി. മോഹനൻ നന്നംബ്ര, പ്രസാദ് കാവുങ്ങൽ, പഞ്ചായത്ത് അംഗം പി.പി.ശാഹുൽ ഹമീദ്, എം.ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു. മുന്നണി ചെയർമാൻ പി.കെ.മുഹമ്മദ് കുട്ടി, കെ.ബാലൻ, ഇല്യാസ് കുണ്ടൂർ, മാളിയാട്ട് റസാഖ് ഹാജി, എ. പി.ബാവ കൊടിഞ്ഞി, ഹസ്സൻ മറ്റത്ത്, വി.കെ.ഹംസ, മുഹമ്മദ് കുട്ടി തുടങ...
Local news

നന്നമ്പ്ര പഞ്ചായത്തില്‍ കെ സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു

തിരൂരങ്ങാടി : സംസ്ഥാന ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃ കാര്യ വകുപ്പിന് കീഴില്‍ നന്നമ്പ്ര പഞ്ചായത്തില്‍ കെ സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു. പഞ്ചായത്ത് 21 -ാം വാര്‍ഡില്‍ വച്ച് നടന്ന ചടങ്ങ് നന്നമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് പികെ റൈഹാനത്ത് ഉദ്ഘാടനം ചെയ്തു. തിരൂരൂരങ്ങാടി ബ്ലോക് വൈസ് പ്രസിഡന്റ് ഒടിയില്‍ പീച്ചു അദ്യക്ഷത വഹിച്ചു , ആദ്യ വില്പന പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍ വി മൂസക്കുട്ടി നിര്‍വഹിച്ചു. പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ സി ബാപുട്ടി, ഷമീന വി കെ, പഞ്ചായത്ത് അംഗങ്ങളായ മുഹമ്മദ് കുട്ടി നടുത്തോടി, ശാഹുല്‍ ഹമീദ്, താലൂക് സപ്ലൈ ഓഫീസര്‍ പ്രമോദ് പി, ഫിറോസ്, അബ്ദു ബാപ്പു, ഷമീര്‍ പൊറ്റാണിക്കല്‍, അബ്ദു റഷീദ് എം പി, അസ്സൈനാര്‍, അലി ഹാജി ടി ടി, റേഷനിംഗ് ഇസ്പെക്ടര്‍ ബിന്ധ്യ, ടി ടി കുഞ്ഞി മുഹമ്മദ് തുടങ്ങിയവര്‍ സംസാരിച്ചു ...
Local news

റോഡ് തകർന്നത് സംബന്ധിച്ച് പരാതി പറയുന്നതിനിടെ ജനപ്രതിനിധിയും നാട്ടുകാരും തമ്മിൽ വാക്കേറ്റം

തിരൂരങ്ങാടി : റോഡ് തകർന്നത് സംബന്ധിച്ച് പരാതി പറഞ്ഞ നാട്ടുകാരും ജനപ്രതിനിധികളും തമ്മിൽ വാക്കേറ്റം. കൊടിഞ്ഞി തിരുത്തിയിലാണ് സംഭവം. വലിയ ലോറിയിൽ മണ്ണ് നീക്കം ചെയ്യുന്നതിനാൽ റോഡ് തകരുന്നതിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ടതിനെ തുടർന്നാണ് തർക്കമുണ്ടായത്. ഒരു വിഭാഗം നാട്ടുകാരും, പ്രദേശത്തുകാരൻ കൂടിയായ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒടിയിൽ പീച്ചുവും തമ്മിലാണ് വാക്കേറ്റം ഉണ്ടായത്. വർഷങ്ങൾക്ക് മുമ്പ് തോട്ടിലെ മണ്ണ് നീക്കം ചെയ്ത് തിരുത്തിയിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ സൂക്ഷിച്ചിരുന്നു. ഇവ കൊണ്ടു പോകുന്നതിന് കലക്റ്ററുടെ അനുമതി ലഭിച്ചതിനെ തുടർന്ന് ലോറിയിൽ ഇവ നീക്കം ചെയ്ത് തുടങ്ങിയിരുന്നു. വലിയ ലോറിയിൽ മണ്ണ് കൊണ്ടുപോകുന്നത് കാരണം റോഡ് തകരുന്നത് ഒരു വിഭാഗം നാട്ടുകാർ ജനപ്രതിനിധികളുടെ ശ്രദ്ധയിൽ പെടുത്തി. തിരുത്തി സ്കൂളിൽ സാക്ഷരത മിഷൻ നടത്തുന്ന മികവ് പരീക്ഷ ഉദ്ഘാടനം ചെയ്തു മടങ്ങുകയായിരുന്ന ബ്ലോക്ക...
Local news, Other

സാന്ത്വന മാസം രോഗികൾക്ക് സൗജന്യ ഭക്ഷണ വിതരണം നടത്തി എസ് വൈ എസ്

തിരൂരങ്ങാടി: തണലറ്റവർക്ക് തുണയാവുക എന്ന ശീർഷകത്തിൽ നവംബർ 16 ഡിസംബർ 15 കാലയളവിൽ സമസ്ത കേരള സുന്നി യുവജന സംഘം സംസ്ഥാന വ്യാപകമായി നടത്തുന്ന സാന്ത്വന മാസ കാമ്പയിന്റെ ഭാഗമായി തിരൂരങ്ങാടി സോൺ എസ് വൈ എസ് ഗവൺമെന്റ് താലൂക്ക് ആശുപത്രിയിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം വിതരണം ചെയ്തു. കേരള മുസ്‌ലിം ജമാഅത്ത് തിരൂരങ്ങാടി സോൺ ജനറൽ സെക്രട്ടറി പി അബ്ദു റബ്ബ് ഹാജി ഉദ്ഘാടനം നിർവഹിച്ചു. ബാവ മുസ്ലിയാർ നന്നമ്പ്ര, ഹമീദ് തിരൂരങ്ങാടി, സുലൈമാൻ മുസ്‌ലിയാർ വെള്ളിയാമ്പുറം, നൗഫൽ എം, ഖാലിദ് തിരൂരങ്ങാടി, ഇസ്ഹാഖ് ഹുമൈദി സയ്യിദ് ഹിബ്ഷി , സയ്യിദ് മുജീബു റഹ്മാൻ ജമലുല്ലൈലി കൊടിഞ്ഞി, മുജീബ് റഹ്‌മാൻ കൊളപ്പുറം , നൗഷാദ് കൊടിഞ്ഞി, ശംസുദ്ദീൻ കക്കാട്, അബ്ദു റഹ്മാൻ ചെമ്മാട് വിതരണത്തിന് നേതൃത്വം നൽകി. സാന്ത്വന മാസം കാമ്പയിന്റെ ഭാഗമായി സാന്ത്വന ക്ലബ് രൂപീകരണം, രോഗീപരിചരണം, രോഗീ സന്ദർശനം, വൃദ്ധജനങ്ങളോടൊത്തുള്ള യാത്ര ...
Politics

നന്നമ്പ്ര പ്രസിഡന്റിനെ മാറ്റൽ; ലീഗിലെ ഒരു വിഭാഗം ഒപ്പുശേഖരണം തുടങ്ങി

നന്നമ്പ്ര : പഞ്ചായത്ത് പ്രസിഡന്റിനെ തൽസ്ഥാനത്ത് നിന്നും മാറ്റുന്നത് സംബന്ധിച്ച് ചർച്ച സജീവമായതോടെ പ്രസിഡന്റിനെ നിലനിർത്തണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം ഒപ്പുശേഖരണം തുടങ്ങി. മുസ്ലിം ലീഗ് കമ്മിറ്റിയുടെ നിർദേശങ്ങൾ പാലിക്കുന്നില്ലെന്നും ഭരണ രംഗത്ത് ഇടപെടൽ നടത്തുന്നില്ല തുടങ്ങിയ ഒട്ടേറെ ആരോപണങ്ങൾ ഉന്നയിച്ചാണ് മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റിനെ മാറ്റുന്നത് ചർച്ചക്കെടുത്തത്. നേരത്തെ നിരവധി തവണ താക്കീത് നൽകിയിട്ടും ഇനി ആവർതിക്കില്ലെന്ന ഉറപ്പിൽ പ്രശ്നം പരിഹരിച്ചതായിരുന്നു. ഇനിയും ആവർത്തിച്ചാൽ മാറ്റുമെന്ന് അവസാന മുന്നറിയിപ്പ് നൽകിയതായിരുന്നു. എന്നാൽ തുടരെ തുടരെ വീണ്ടും ഉറപ്പ് ലംഘിച്ചതോടെയാണ് മാറ്റുന്നത് ചർച്ചക്കെടുത്തത്. പ്രസിഡന്റിന്റെ വാർഡ് കമ്മിറ്റിക്ക് കത്തു നൽകുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം മുസ്ലിം ലീഗ് പഞ്ചായത്ത് വർക്കിങ് കമ്മിറ്റി കൂടി നിലനിർത്തണോ രാജി വെപ്പിക്കണോ എന്നത് സംബന്...
Local news, Other

കോണ്‍ഗ്രസ് കണ്‍വെന്‍ഷനും കാരണവന്മാര്‍ക്ക് ആദരവും സംഘടിപ്പിച്ചു

തിരൂരങ്ങാടി: കോണ്‍ഗ്രസിനെ നെഞ്ചേറ്റിയ നന്നമ്പ്ര പഞ്ചായത്തിലെ കാരണവന്മാരെ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ആദരിച്ചു. കൊടിഞ്ഞി ഫാറൂഖ് നഗര്‍ അക്ബര്‍ ഓഡിറ്റോറിയത്തില്‍ നടന്ന പുതിയ മണ്ഡലം പ്രസിഡണ്ട് ലത്തീഫ് കൊടിഞ്ഞിയുടെ സ്ഥാനാരോഹണ കണ്‍വെന്‍ഷനിലാണ് പഴയ തലമുറയിലെ കാരണവന്മാരെ ആദരിച്ചത്. നന്നമ്പ്രയുടെ കവിയത്രി കെ. കമലാദേവി, പൊതുയി ടശുചീകരണം ജീവിതചര്യയാക്കിയ കെ.പി മോഹനന്‍, പ്രവാസികളായ ഒ.ടി ബഷീര്‍, അബ്ദുറബ്ബ് മണിപറമ്പത്ത്, അബ്ദുല്‍കരീം കാവുങ്ങല്‍, മുഹമ്മദ്കുട്ടി പന്തപ്പിലാക്കല്‍, സി.കെ റജീന ഫൈസല്‍, മുഹ്‌സിന ഷാക്കിര്‍, എന്നിവരെയും ചടങ്ങില്‍ ആദരിച്ചു. കണ്‍വെന്‍ഷന്‍ ജില്ലാ യു.ഡി.എഫ് ചെയര്‍മാന്‍ പി.ടി അജയ്‌മോഹന്‍ ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി സെക്രട്ടറി കെ.പി അബ്ദുല്‍ മജീദ് മുഖ്യപ്രഭാഷണം നടത്തി. മുന്‍ മണ്ഡലം പ്രസിഡണ്ട് എന്‍.വി മൂസക്കുട്ടി അധ്യക്ഷത വഹിച്ചു. എ.ഐ.സി.സി മെമ്പര്‍ അഡ്വ: ഫാത്തിമ റോഷ്‌ന, യൂത്ത്...
Other

നന്നമ്പ്ര സുബൈറിന്റെ മക്കളുടെ പഠനം മർക്കസ് ഏറ്റെടുത്തു

നന്നമ്പ്ര : കഴിഞ്ഞ ആഴ്ച മരണപ്പെട്ട സജീവ സുന്നി പ്രവർത്തകനായിരുന്ന വാഴങ്ങാട്ടിൽ സുബൈറിന്റെ മക്കളുടെ പഠനം കാരന്തൂർ മർക്കസ് ഏറ്റെടുത്തു.മർക്കസ്  വൈസ് പ്രസിഡന്റും  എസ് വൈ  എസ് സംസ്ഥാന ഉപാധ്യക്ഷനും കൂടിയായ സയ്യിദ് തുറാബ് സഖാഫി,ഹമ്മാദ്‌ സഖാഫി,എസ് വൈ എസ് തിരൂരങ്ങാടി സോണൽ  പ്രസിഡന്റ് പനയത്തിൽ സുലൈമാൻ മുസ്ലിയാർ,മുഹമ്മദ് കുട്ടിഹാജി നന്നമ്പ്ര,ഹനീഫ അഹ്സനി എന്നിവരോടൊപ്പം   സുബൈറിന്റെ വീട്ടില്‍ എത്തി. കുടുംബവുമായി സംസാരിക്കുകയും  സുബൈറിന്റെ മക്കളുടെ പഠനം മർക്കസ്  ഏറ്റെടുത്ത കാര്യം അറിയിക്കുകയായിരുന്നു ...
Local news, Other

നന്നമ്പ്ര ഗ്രാമ പഞ്ചായത്ത് കേരളോത്സവം കബഡി മത്സരത്തില്‍ സൗഹൃദ കുണ്ടൂര്‍ ജേതാക്കള്‍

തിരൂരങ്ങാടി : നന്നമ്പ്ര ഗ്രാമ പഞ്ചായത്ത് കേരളോത്സവം കബഡി മത്സരത്തില്‍ സൗഹൃദ കുണ്ടൂര്‍ ജേതാക്കളായി. ഒമ്പത് ടീമുകള്‍ മാറ്റുരച്ച വാശിയേറിയ മത്സരത്തില്‍ ഫൈനലില്‍ ശില്പ പയ്യോളിയെ പരാജയപ്പെടുത്തിയാണ് സൗഹൃദ കുണ്ടൂര്‍ ജേതാക്കളായത്. പഞ്ചായത്ത് സെക്രട്ടറി വിജയികള്‍ക്കുള്ള ട്രോഫി വിതരണം ചെയ്തു. ഫിറ്റ്വല്‍കല്ലത്താണി, ഹീറോസ് പാലാപാര്‍ക്ക്, ശില്പ പയ്യോളി, നൂ ബ്രറ്റ് കൊടിഞ്ഞി, ട്രാക് ഫോഴ്സ് കൊടിഞ്ഞി, നൂ സിറ്റി പാണ്ടിമുറ്റം, ടൌണ്‍ ടീം തെയ്യാല, ടൗണ്‍ ടീം കൊടിഞ്ഞി, സൗഹൃദ മൂലക്കല്‍ കുണ്ടൂര്‍ എന്നീ ഒമ്പത് ടീമുകളാണ് മത്സരത്തില്‍ മാറ്റുരച്ച്. ആവേശ്വജ്ജലമായ ഫൈനലില്‍ ശില്പ പയ്യോളിയെ പരാജയപ്പെടുത്തിയാണ് സൗഹൃദ കുണ്ടൂര്‍ ജേതാക്കളായത്. ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് പികെ റൈഹാനത്ത്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വികെ ശമീന തുടങ്ങി പഞ്ചായത്ത് പ്രതിനിധികളും നാട്ടുകാരും പങ്കെടുത്തു. ...
Local news, Other

നന്നമ്പ്ര പഞ്ചായത്ത് കേരളോത്സവം ; ഫുട്ബോളില്‍ ദിശ തിരുത്തി ജേതാക്കള്‍

തിരൂരങ്ങാടി : നന്നമ്പ്ര പഞ്ചായത്ത് കേരളോത്സവത്തില്‍ ഫുട്ബോള്‍ മത്സരത്തില്‍ കൊടിഞ്ഞി തിരുത്തി ദിശ ക്ലബ്ബ് ജേതാക്കളായി. കടുവള്ളൂര്‍ പഞ്ചായത്ത് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഹീറോസ് പാലാ പാര്‍ക്കിനെ പരാജയപ്പെടുത്തിയാണ് ദിശ ജേതാക്കളായത്. വിജയികള്‍ക്കുള്ള ട്രോഫി പഞ്ചായത്ത് പ്രസിഡന്റ് പി.കെ. റൈഹാനത്ത് വിതരണം ചെയ്തു. റണ്ണേഴ്‌സ് അപ്പിനുള്ള ട്രോഫി പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.വി.മൂസക്കുട്ടി വിതരണം ചെയ്തു. സ്ഥിരസമിതി അധ്യക്ഷരായ സി.ബാപ്പുട്ടി, വി.കെ.ശമീന, മെമ്പര്‍മാരായ ഇ. പി.മുഹമ്മദ് സ്വാലിഹ്, നടുത്തൊടി മുഹമ്മദ് കുട്ടി, പി.പി.ശാഹുല്‍ ഹമീദ്, ഊര്‍പ്പായി സൈതലവി, ടി.കുഞ്ഞിമുഹമ്മദ്, കെ.ധന, കെ.ധന്യാദാസ്, എന്നിവര്‍ സംബന്ധിച്ചു. ...
Other

തെയ്യാല സ്വദേശിയെ ബന്ധു കുത്തിപ്പരിക്കേല്പിച്ചു

വെന്നിയുർ : വാക്കുതർക്കത്തിൽ അമ്മാവനെ യുവാവ് കുത്തിപ്പരിക്കേല്പിച്ചതായി പരാതി. തെയ്യാല വെങ്ങാട്ടമ്പലം സ്വദേശി പൈനാട്ട് കൊടശ്ശേരി മുഹമ്മദ് കുട്ടിയുടെ മകൻ പി.കെ. മുഹമ്മദ് ബാവ (45) യെയാണ് കുത്തി പരിക്കേല്പിച്ചത്. ഇന്നലെ രാത്രി വെന്നിയുർ ടൌൺ സ്ക്വാർ ബിൽഡിങിൽ വെച്ചാണ് സംഭവം. തടഞ്ഞു നിർത്തിയ ശേഷം കുത്തുകയായിരുന്നു എന്ന് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. വയറിന് കുത്തിയത് തടുത്തപ്പോൾ കയ്യിനും വിരലിന് പരിക്കേറ്റു. പിന്നീട് കഴുത്തിനു കുത്തിയപ്പോൾ കഴുത്ത് വെട്ടിച്ചപ്പോൾ തടിയെല്ലിന് പരിക്കേറ്റു. കുടുംബ പ്രശ്നം ആണെന്നാണ് അറിയുന്നത്. പ്രതി ഇദ്ദേഹത്തിന്റെ സഹോദരിയുടെ മകൻ ജാഫറിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ...
Kerala, Local news, Malappuram, Other

ഓണ സ്മൃതി : നന്നമ്പ്ര കൃഷിഭവന്‍ നടത്തുന്ന കര്‍ഷകചന്തക്ക് തുടക്കമായി

തിരൂരങ്ങാടി : നന്നമ്പ്ര കൃഷിഭവന്‍ നടത്തുന്ന കര്‍ഷകചന്തക്ക് തുടക്കമായി. കര്‍ഷക വിപണന മേളയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് പി കെ. റൈഹാനത്ത് ടീച്ചര്‍ നിര്‍വഹിച്ചു. കൊടിഞ്ഞി ചെറുപാറയില്‍ 25 മുതല്‍ 28 വരെ നടത്തുന്ന കര്‍ഷകചന്തയില്‍ പച്ചക്കറികള്‍ നാടന്‍ പഴവര്‍ഗ്ഗങ്ങള്‍ കൊണ്ട് വിപണിക്ക് ഉണര്‍വേകി ചടങ്ങില്‍ വൈസ് പ്രസിഡണ്ട് എന്‍ വി മൂസക്കുട്ടി, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സി ബാപ്പുട്ടി. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മാരായ സുമിത്ര ചന്ദ്രന്‍ സെമിനാ വി കെ. മറ്റു ജനപ്രതിനിധികളായ നടുത്തൊടി മുസ്തഫ നടുത്തൊടി മുഹമ്മദ് കുട്ടി. ഊര്‍പ്പായി സൈതലവി. ബാലന്‍ സി എം. കുഞ്ഞിമുഹമ്മദ് തച്ചറക്കല്‍. ഷാഹുല്‍ഹമീദ്. മുഹമ്മദ് സ്വാലിഹ്. പ്രസന്നകുമാരി. ഡോക്ടര്‍ ഉമ്മുഹബീബ. കൃഷി ഓഫീസര്‍ സിനിജ ദാസ്. കൃഷി അസിസ്റ്റന്റ് ഓഫീസര്‍മാരായ. രേണുക. ദര്‍ശന .രത്‌നമ്മ. കര്‍ഷകരായ. നാസര്‍. മരക്കാര്‍ കുട്ടി. ദേവേന്ദ്രന്‍. ...
Obituary

മമ്പുറം മഖാമിൽ നന്നമ്പ്ര സ്വദേശി കുഴഞ്ഞുവീണു മരിച്ചു

നന്നമ്പ്ര : മമ്പുറം മഖാമിൽ സിയാറത്തിനെത്തിയ നന്നമ്പ്ര സ്വദേശി കുഴഞ്ഞു വീണു മരിച്ചു. എസ് എൻ യു പി സ്കൂളിന് സമീപം കോനൂപ്പാട്ട് അലവി (72)യാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. ഹൃദ്രോഗത്തിന് ചികിത്സ നടത്തുന്നയാളാണ്ഭാര്യ, ആയിഷുമ്മു.മക്കൾ: അബ്ദു റഹൂഫ്, സൈറാ ബാനു, മുബഷിറ.മരുമക്കൾ : സൈതലവി ചെറുമുക്ക്, മുഹമ്മദ് യാസിർ കുറുവട്ടശ്ശേരി, റസിയ.കബറടക്കം ഇന്ന് വൈകുന്നേരം 6ന് തട്ടത്തലം ജുമാമസ്ജിദിൽ. ...
Information, Kerala, Malappuram

നന്നമ്പ്ര, വേങ്ങര ഉള്‍പ്പെടെ വിവിധ പ്രദേശങ്ങളിലേക്ക് പുതിയ അക്ഷയ കേന്ദ്രങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു

മലപ്പുറം ജില്ലയിലെ വിവിധ ഗ്രാമപഞ്ചായത്ത്/ നഗരസഭകളില്‍ പുതിയ അക്ഷയ കേന്ദ്രം ആരംഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പാണ്ടികശാല (വേങ്ങര ഗ്രാമപഞ്ചായത്ത്), ചെറുമുക്ക് പള്ളിക്കത്താഴം, കൊടിഞ്ഞി കോറ്റത്ത് (നന്നമ്പ്ര ഗ്രാമപഞ്ചായത്ത്), വലമ്പൂര്‍ സെന്‍ട്രല്‍ (അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്ത്), കാഞ്ഞിരാട്ടുകുന്ന്, ചീനിക്കമണ്ണ് (മഞ്ചേരി നഗരസഭ), ഇന്ത്യനൂര്‍ (കോട്ടയ്ക്കല്‍ നഗരസഭ), മോങ്ങം (മൊറയൂര്‍ ഗ്രാമപഞ്ചായത്ത്), പേരശ്ശനൂര്‍ (കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത്), പെരിങ്ങാവ് (ചെറുകാവ് ഗ്രാമപഞ്ചായത്ത്), തലക്കടത്തൂര്‍, പൂഴിക്കുത്ത് (ചെറിയമുണ്ടം ഗ്രാമപഞ്ചായത്ത്), മൊല്ലപ്പടി (കണ്ണമംഗലം ഗ്രാമപഞ്ചായത്ത്), അരൂര്‍ (പുളിക്കല്‍ ഗ്രാമപഞ്ചായത്ത്), മുണ്ടിതൊടിക (പൂക്കോട്ടൂര്‍ ഗ്രാമപഞ്ചായത്ത്), എന്‍.എച്ച് കോളനി (കൊണ്ടോട്ടി മുനിസിപ്പാലിറ്റി) എന്നീ പ്രദേശങ്ങളിലേക്കാണ് കേന്ദ്രം ആരംഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചത്. http://akshayaexam.k...
Breaking news

നന്നമ്പ്രയിൽ കുറുക്കന്റെ ആക്രമണം; 10 വയസ്സുകാരൻ ഉൾപ്പെടെ 5 പേർക്ക് കടിയേറ്റു

നന്നമ്പ്ര : നന്നംബ്ര ദുബായ് പീടിക തിരുനിലം ഭാഗത്ത് കുറുക്കന്റെ പരാക്രമം, 5 പേർക്ക് കടിയേറ്റു. തിരുനിലത്ത് വീരഭദ്രന്റെ ഭാര്യ മീനാക്ഷി, ഗോപാലന്റെ ഭാര്യ ജാനകി, ബാലകൃഷ്ണന്റെ ഭാര്യ ചിന്നമ്മു, മധു, അഭിനന്ദ്‌ എന്നിവർക്കാണ് കടിയേറ്റത്. ഇന്ന് വൈകുന്നേരം 5.30 നാണ് സംഭവം.
error: Content is protected !!