
മൂന്നിയൂർ: 29-ാമത് എഡിഷൻ എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ലാ സാഹിത്യോത്സവ് ഇന്ന് വൈകീട്ട് 4.30 ന് സ്വാഗത സംഘം ചെയർമാൻ കേന്ദ്ര മുശാവറ അംഗം മഞ്ഞപ്പറ്റ ഹംസ മുസ്ലിയാർ പതാക ഉയർത്തുന്നതോടെ ആരംഭിക്കും. മുന്നിയൂർ ആലിൻ ചുവടും പരിസരങ്ങളിലുമുള്ള 12 വേദികളിലായാണ് മത്സരം.
വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/KdLMpwHbga454naxMq6D0V
പ്രധാന വേദിയായ ‘പെരിയാറിൽ’7.30 ന് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവ്,അലിഗഢ് മുസ് ലിം യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ ഡോ. എം ശാഫി കിദ്വായ് ഡല്‍ഹി സാഹിത്യോത്സവ് ഉദ്ഘാടനം നിർവ്വഹിക്കും. എസ് എസ് എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സി.എൻ ജഅഫർ സ്വാദിഖ് സാഹിത്യ പ്രഭാഷണം നടത്തും. ജില്ലാ പ്രസിഡന്റ് കെ സ്വാദിഖ് അലി ബുഖാരി അദ്ധ്യക്ഷത വഹിക്കും. എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി എം മുഹമ്മദ് സ്വാദിഖ് വെളിമുക്ക്, എം അബൂബക്കര്‍ പടിക്കല്‍,ഐ.പി.ബി ഡയറക് ടര്‍ എം അബ് ദുല്‍ മജീദ് അരിയല്ലൂര്‍, എ.എ റഹീം കരുവാത്ത്കുന്ന് ജില്ലാ ജനറൽ സെക്രട്ടറി എ മുഹമ്മദ് സഈദ് സകരിയ സംസാരിക്കും.
സയ്യിദ് സ്വലാഹുദ്ദീന്‍ ബുഖാരി, മുഹമ്മദ് ഹാജി മൂന്നിയൂര്‍, എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറിമാരായ മുഹമ്മദ് നിയാസ്,ഡോ. അബൂബക്കർ സംബന്ധിക്കും.
അനുബന്ധമായി 9 30 ന് സമസ്ത സെക്രട്ടറി പേരോട് അബ്ദുറഹ്മാൻ സഖാഫി ആത്മീയ പ്രഭാഷണം നടത്തും. ശനി , ഞായാർ സാഹിത്യ സാസ്ക്കാരംപരിപാടികൾ നടക്കും.
മെയ് 1മുതൽ ഓഗസ്റ്റ് 15 വരെയുള്ള കാലയളവിൽ ഫാമിലി സാഹിത്യോത്സവുകളോടെ തുടങ്ങി, ബ്ലോക്ക് , യൂണിറ്റ്, സെക്ടർ , കാമ്പസ്, ഡിവിഷൻ സാഹിത്യോത്സവുകളിലെ മത്സരങ്ങൾക്ക് ശേഷമാണ് ജില്ലാ സാഹിത്യോത്സവിലേക്ക് പ്രതിഭകളെത്തുന്നത്. 11ഡിവിഷനുകളിൽ നിന്നുള്ള 1500 ലധികം പ്രതിഭകൾ 8 വിഭാഗങ്ങളിലായി 140 ഇനങ്ങളിൽ മാറ്റുരക്കും.
വെള്ളിയാഴ്ച അഞ്ചാം വേദിയായ മഴമുകിലിൽ വൈകീട്ട് 4.30 ന് ഗ്രാജ്വേറ്റ് മീറ്റ് നടക്കും. 7.30ന് ‘മമ്പുറം തങ്ങളുടെ ലോകം’എന്ന തലവാചകത്തിൽ സെമിനാർ നടക്കും. മാളിയേക്കൽ സുലൈമാൻ സഖാഫി സെമിനാർ ഉദ്ഘാടനം ചെയ്യും.
ശനിയാഴ്ച രാവിലെ 9.30 മുതൽ മത്സരങ്ങൾ ആരംഭിക്കും. 3.30 ന് പ്രധാന വേദിയായ പെരിയാറിൽ’ഇടശ്ശേരി കവിതയിലെ ‘മനുഷ്യൻ’ എന്ന ശീർഷകത്തിൽ ഇടശ്ശേരി ഗോവിന്ദൻ നായരുടെ കൃതികളുടെ പുനർവായന നടക്കും.പി. സുരേന്ദ്രന്‍,പ്രെഫ. അബ്ദുന്നാസര്‍,വിജു നായരങ്ങാടി,വിമീഷ് മണിയൂര്‍,കെ.ബി ബഷീര്‍ മുസ്‌ലിയാര്‍ സംസാരിക്കും.
ഞായറാഴ്ച രണ്ടാം വേദിയായ വന്മലയിൽ രാവിലെ 10 ന് സാഹിത്യം, സംസ്‌കാരം; ബഹുത്വ മുദ്രകള്‍ എന്ന വിഷയത്തിൽ സാംസ്ക്കാരിക ചർച്ച നടക്കും.പ്രൊഫ. അബ് ദുറസാഖ്,മുസ്തഫ.പി എറയ്ക്കല്‍,മുഹമ്മദലി കിനാലൂര്‍,സി.കെ.എം ഫാറൂഖ് സംസാരിക്കും.മുന്നാം വേദിയായ പച്ചവയലിൽ11മണിക്ക് ‘ഭാഷയിലെ ഭാവമാറ്റങ്ങള്‍’എന്ന വിഷയത്തിൽ സംവാദം നടക്കും. റഹീം പൊന്നാട്,ലുഖ്മാന്‍ സഖാഫി,പ്രതീപ് രാമനാട്ടുകര,ഇല്യാസ് സഖാഫി സംസാരിക്കും.
ഞായർ വൈകുന്നേരം 4 സമാപന സംഗമം നടക്കും. കേരള കായിക മന്ത്രി വി അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്യും.