
തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി ഫലം പ്രഖ്യാപിച്ചു. 99.26 ശതമാനമാണ് വിജയ ശതമാനം. 4,23303 വിദ്യാര്‍ഥികള്‍ ഉന്നത വിദ്യാഭ്യാസത്തിന് അര്‍ഹത നേടി. ഏറ്റവും കൂടുതല്‍ വിജയശതമാനം കണ്ണൂരാണ്. 99.76 ആണ് കണ്ണൂരിലെ വിജയം. കുറവ് വയനാട് ജില്ലയിലാണ്. ഫുള്‍ എ പ്ലസ് ഏറ്റവും കൂടുതല്‍ മലപ്പുറം ജില്ലയിലാണ്. മലപ്പുറത്ത് 3024 വിദ്യാര്‍ഥികള്‍ക്ക് ഫുള്‍ എ പ്ലസ് ലഭിച്ചു. സംസ്ഥാനത്ത് ആകെ 44,363 പേര്‍ക്ക് ഫുള്‍ എ പ്ലസുണ്ട്.
4.26 ലക്ഷം വിദ്യാര്‍ത്ഥികളാണ് എസ് എസ് എല്‍ സി പരീക്ഷ എഴുതിയത്. റഗുലര്‍ വിഭാഗത്തില്‍ 4,26,999 വിദ്യാര്‍ത്ഥികളും െ്രെപവറ്റ് വിഭാഗത്തില്‍ 408 വിദ്യാര്‍ത്ഥികളുമാണ് പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തത്. മലപ്പുറം ജില്ലയിലെ എടരിക്കോട് പി കെ എം എം എച്ച് എസാണ് ഈ വര്‍ഷം ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയ സ്‌കൂള്‍. 2014 വിദ്യാര്‍ത്ഥികളാണ് ഈ സ്‌കൂളില്‍നിന്ന് പരീക്ഷയെഴുതിയത്.
പരീക്ഷകൾ പൂർത്തിയായി ഒന്നര മാസത്തിനു ശേഷമാണ് ഫലം പ്രഖ്യാപിക്കുന്നത്. 4,27,407 വിദ്യാർഥികൾ റെഗുലർ പ്രൈവറ്റ് വിഭാഗങ്ങളിലായി പരീക്ഷ എഴുതി. 4 മണിയോടെ വിദ്യാഭ്യാസ വകുപ്പിന്‍റെ വെബ്സൈറ്റുകളിൽ ഫലം ലഭ്യമാകും. ഇത് കൂടാതെ കൈറ്റ് പുറത്തിറക്കിയ സഫലം 2022′ എന്ന മൊബൈല്‍ ആപ്പ് വഴിയും ഫലമറിയാം. മലയാളം മീഡിയത്തില്‍ 1,91, 787 വിദ്യാര്‍ത്ഥികളും ഇംഗ്ലീഷ് മീഡിയിത്തില്‍ 2,31,604 വിദ്യാര്‍ത്ഥികളും തമിഴ് മീഡിയത്തില്‍ 2151 വിദ്യാര്‍ത്ഥികളും കന്നഡ മീഡിയത്തില്‍ 1,457 വിദ്യാര്‍ത്ഥികളും പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതില്‍ 2,18,902 ആണ്‍കുട്ടികളും 2,08,097 പെണ്‍കുട്ടികളുമാണുള്ളതെന്നാണു വിദ്യാഭ്യാസ വകുപ്പിന്റെ കണക്കുകള്‍ പറയുന്നത്.
താഴെപ്പറയുന്ന വെബ് സൈറ്റുകളില്‍ പരീക്ഷാഫലം ലഭ്യമാകും
https:// sslcexam.kerala.gov.in
https:// results.kite.kerala.gov.in
www. prd.kerala.gov.in
എസ് എസ് എല്‍ സി (എച്ച് ഐ) ഫലം http:// sslchiexam.kerala. gov.in ലും ടി എച്ച് എസ് എല്‍ സി (എച്ച് ഐ) ഫലം http:/thslchiexam. kerala.gov.in ലും ടി എച്ച് എസ് എല്‍ സി ഫലം http:// thslcexam.kerala. gov.in ലും എ എച്ച് എസ് എല്‍ സി ഫലം http:// ahslcexam. kerala.gov.in ലും ലഭ്യമാകും. ഇതുകൂടാതെ പിആർഡി ലൈവ് മൊബൈൽ ആപ്പിലൂടെയും എസ്എസ്എൽസി ഫലം സഫലം 2022 മൊബൈൽ ആപ്പിലൂടെയും അറിയാം.