തിരൂർ : ഇന്നു മുതൽ 3 ദിവസം സംസ്ഥാന ഭരണനിയന്ത്രണം തിരൂരിൽ നിന്ന്. സിപിഎം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ 3 ദിവസം തിരുരിൽ തങ്ങുന്നതാണ് കാരണം. മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കായി വൻ പൊലീസ് സന്നാഹവും തിരൂരിൽ ക്യാംപ് ചെയ്യുന്നുണ്ട്. മന്ത്രി വി.അബ്ദുറഹിമാന്റെ വീട്ടിലാണ് മുഖ്യമന്ത്രിക്ക് താമസം ഒരുക്കിയിരിക്കുന്നത്. ഭരണം ടിബിയിൽ തയാറാക്കിയ പ്രത്യേക സംവിധാനത്തിലാണ് പ്രവർത്തിക്കുക. മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്ന് 30 ജീവനക്കാരാണ് ഇവിടെ എത്തുന്നത്.
വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ.. https://chat.whatsapp.com/FHe4puzUz5l4aryANMURgz
ഇവർക്കുള്ള താമസവും ടിബിയിൽ ഒരുക്കിയിട്ടുണ്ട്. മന്ത്രിമാരായ വി. അബ്ദുറഹിമാൻ, കെ.രാധാകൃ ഷ്ണൻ എന്നിവരും സ്ഥലത്ത് ക്യാംപ് ചെയ്യും. ഇവരുടെ ഓഫിസുകളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും ടിബിയിൽ നടക്കും.
സമ്മേളനം ഇന്ന് ആരംഭിക്കും. മുതിർന്ന നേതാവ് ടി കെ ഹംസ പതാക ഉയർത്തും. തുടർന്ന് നടക്കുന്ന പ്രതിനിധി സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മുസ്ലിം ലീഗിന്റെ തട്ടകത്തിൽ നടക്കുന്ന സമ്മേളനത്തിൽ ലീഗിനെതിരെയുള്ള രൂക്ഷമായ കടന്നാക്രമണം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വഖഫ് വിഷയത്തിൽ കൊമ്പ് കോർത്തതിനാൽ തുടർന്ന് നടന്ന സമ്മേളനങ്ങളിലെല്ലാം ലീഗിനെതിരെ വിമർശനം നടത്തിയിരുന്നു. മലപ്പുറം ആകുമ്പോൾ രൂക്ഷത കൂടും എന്നാണ് ലീഗ് നേതൃത്വവും പ്രതീക്ഷിക്കുന്നത്.