തെന്നല ജലനിധിയിലെ അഴിമതി അവസാനിപ്പിക്കുക: സിപിഎം പഞ്ചായത്ത് ഓഫീസ് മാർച്ച് നടത്തി

തെന്നല ജലനിധി പദ്ധതി നടത്തിപ്പിലെ അഴിമതി അവസാനിപ്പിക്കുക. സർക്കാർ സർക്കുലറിനു വിരുദ്ധമായി ജലമിഷൻ പദ്ധതിയിലൂടെ വാട്ടർ കണക്ഷന് അധിക തുക ഈടാക്കുന്ന എസ്.എൽ. ഇസി നടപടി പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സി.പി.എം തെന്നല ലോക്കൽ കമ്മറ്റി നേതൃത്വത്തിൽ തെന്നല ജലനിധി ഓഫീസിലേക്ക് ബഹുജന മാർച്ച് നടത്തി.

വാട്‌സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ.. https://chat.whatsapp.com/DJZgCD6FJxHCipEsk1vvvM

തെന്നല ലോക്കൽ കമ്മറ്റി സെക്രട്ടറി സയ്യിദലി മജീദ് കെ.വി ഉൽഘാടനം ചെയ്തു. മച്ചിങ്ങൽ അബ്ദുറഹിമാൻ അദ്ധ്യക്ഷത വഹിച്ചു. ശ്രീധരൻ ഇല്ലാട്ട്, ടി.മുഹമ്മത് കുട്ടി, സി.കെ.കെ.കുഞ്ഞിമുഹമ്മദ്, എ.വി നിസാർ പ്രസംഗിച്ചു. സുബ്രഹ്മണ്യൻ പറമ്പേരി, കെ.വി. സലാം, വി.കെ. കരീം എന്നിവർ നേതൃത്വം നൽകി. തുടർന്ന് ജനങ്ങളിൽ നിന്നും ഒപ്പുശേഖരണം നടത്തിയ നിവേദനം പഞ്ചായത്ത് സെക്രട്ടറിക്ക് കൈമാറി.

error: Content is protected !!