Monday, September 21

Tag: Thennala panchayath

ഭരണത്തിലേറി 6 മാസത്തിനുള്ളിൽ 75 വികസന സേവന പ്രവർത്തനങ്ങളുമായി തെന്നല പഞ്ചായത്ത് ഭരണസമിതി
Other

ഭരണത്തിലേറി 6 മാസത്തിനുള്ളിൽ 75 വികസന സേവന പ്രവർത്തനങ്ങളുമായി തെന്നല പഞ്ചായത്ത് ഭരണസമിതി

ആറുമാസം… 75-ലധികം വികസന-സേവന പ്രവർത്തനങ്ങളുടെ മുന്നേറ്റം 2025 ഡിസംബർ 20-ന് ചുമതലയേറ്റ തെന്നല ഗ്രാമപഞ്ചായത്ത് ഭരണസമിതി, വെറും ആറുമാസത്തിനുള്ളിൽ തന്നെ വികസനത്തിലും ജനസേവന രംഗത്തും ശ്രദ്ധേയമായ മുന്നേറ്റമാണ് കൈവരിച്ചത്. ഏകദേശം രണ്ട് മാസം നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ടം നിലവിലുണ്ടായിരുന്നിട്ടും വികസന പ്രവർത്തനങ്ങൾ തടസ്സമില്ലാതെ മുന്നോട്ട് കൊണ്ടുപോകാൻ സാധിച്ചു. ഈ കാലയളവിൽ 50-ഓളം പൊതുമരാമത്ത് പ്രവൃത്തികൾ പൂർത്തീകരിച്ചു. വർഷങ്ങളായുള്ള ജനങ്ങളുടെ ആവശ്യമായിരുന്ന അറക്കൽ–ഒഴൂർ റോഡിന്റെ BM പ്രവൃത്തി യാഥാർത്ഥ്യമാക്കി. കുളങ്ങര ലിങ്ക് റോഡിന്റെ നിർമ്മാണം പൂർത്തിയാക്കി ജനങ്ങൾക്ക് സമർപ്പിക്കുകയും ചെയ്തു. റോഡ് വികസനത്തിന് തടസ്സമായിരുന്ന HT വൈദ്യുതി പോസ്റ്റുകൾ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് വെറും മൂന്ന് ദിവസത്തിനകം മാറ്റിസ്ഥാപിച്ച് പ്രവൃത്തികൾ വേഗത്തിലാക്കാനും സാധിച്ചു. ദേശീയപാതയോരത്...
പ്രതിഭകൾക്ക് പ്രചോദനമായി ആർ.ആർ.ആർ.എഫ്. ക്യാമ്പ് സന്ദർശനം
Other

പ്രതിഭകൾക്ക് പ്രചോദനമായി ആർ.ആർ.ആർ.എഫ്. ക്യാമ്പ് സന്ദർശനം

തെന്നല ഗ്രാമപഞ്ചായത്തിലെ എസ്.എസ്.എൽ.സി, പ്ലസ് ടു, വിവിധ മത്സര പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്ന ചടങ്ങിൽ മുഖ്യാതിഥിയായിരുന്ന ശക്തി സിംഗ് ആര്യ ഐ പി എസ്‌ നോട്‌ വിദ്യാർത്ഥികൾക്ക് കോഴിച്ചെന ആർ.ആർ.ആർ.എഫ്. ക്യാമ്പ് സന്ദർശിക്കാനുള്ള അവസരം ഒരുക്കണമെന്ന് നിർദേശിച്ചതിന്റെ അടിസ്ഥാനത്തിൽതെന്നല ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി ആർ.ആർ.ആർ.എഫ്. ക്യാമ്പ് സന്ദർശനം സംഘടിപ്പിച്ചു. ക്യാമ്പിലെ അച്ചടക്കപൂർണമായ പ്രവർത്തനങ്ങൾ, നേതൃത്വ പരിശീലനങ്ങൾ, ദുരന്തനിവാരണ സംവിധാനങ്ങൾ, ശാരീരിക-മാനസിക ശേഷി വർധിപ്പിക്കുന്ന പരിശീലനങ്ങൾ എന്നിവ വിദ്യാർത്ഥികൾക്ക് നേരിൽ കാണാനും മനസ്സിലാക്കാനും അവസരം ലഭിച്ചു.സന്ദർശനത്തിൽ പ്രസിഡന്റ്‌ ശരീഫ് വടക്കയിൽ, സീനിയർ ഡെപ്യൂട്ടി കമന്ഡന്റ് സോമരാജൻ,ഡെപ്യൂട്ടി കമന്ഡന്റ് സുധീർ ദാസ് സി കെ കോയ, അക്ബർ പൂണ്ടോളി, ഇസ്മാഹീൽ തൊണ്ടലി, സുഹ്‌റ കെ കെ, താഫ്സീറ എ ടി,...
Local news

തെന്നല ജലനിധിയിലെ അഴിമതി അവസാനിപ്പിക്കുക: സിപിഎം പഞ്ചായത്ത് ഓഫീസ് മാർച്ച് നടത്തി

തെന്നല ജലനിധി പദ്ധതി നടത്തിപ്പിലെ അഴിമതി അവസാനിപ്പിക്കുക. സർക്കാർ സർക്കുലറിനു വിരുദ്ധമായി ജലമിഷൻ പദ്ധതിയിലൂടെ വാട്ടർ കണക്ഷന് അധിക തുക ഈടാക്കുന്ന എസ്.എൽ. ഇസി നടപടി പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സി.പി.എം തെന്നല ലോക്കൽ കമ്മറ്റി നേതൃത്വത്തിൽ തെന്നല ജലനിധി ഓഫീസിലേക്ക് ബഹുജന മാർച്ച് നടത്തി. വാട്‌സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ.. https://chat.whatsapp.com/DJZgCD6FJxHCipEsk1vvvM തെന്നല ലോക്കൽ കമ്മറ്റി സെക്രട്ടറി സയ്യിദലി മജീദ് കെ.വി ഉൽഘാടനം ചെയ്തു. മച്ചിങ്ങൽ അബ്ദുറഹിമാൻ അദ്ധ്യക്ഷത വഹിച്ചു. ശ്രീധരൻ ഇല്ലാട്ട്, ടി.മുഹമ്മത് കുട്ടി, സി.കെ.കെ.കുഞ്ഞിമുഹമ്മദ്, എ.വി നിസാർ പ്രസംഗിച്ചു. സുബ്രഹ്മണ്യൻ പറമ്പേരി, കെ.വി. സലാം, വി.കെ. കരീം എന്നിവർ നേതൃത്വം നൽകി. തുടർന്ന് ജനങ്ങളിൽ നിന്നും ഒപ്പുശേഖരണം നടത്തിയ നിവേദനം പഞ്ചായത്ത് സെക്രട്ടറിക്ക് കൈമാറി....
പൂക്കിപ്പറമ്പ്- അറക്കൽ റോഡ് പണി ഇതുവരെയും തുടങ്ങിയില്ല, ലീഗ്-സിപിഎം ആരോപണങ്ങൾ തുടരുന്നു
Local news

പൂക്കിപ്പറമ്പ്- അറക്കൽ റോഡ് പണി ഇതുവരെയും തുടങ്ങിയില്ല, ലീഗ്-സിപിഎം ആരോപണങ്ങൾ തുടരുന്നു

തെന്നല: പഞ്ചായത്തിലെ പ്രധാന റോഡായ പൂക്കിപ്പറമ്ബ്- അറക്കൽ- ഒഴുർ റോഡ് പണി തുടങ്ങാത്തത്തിൽ വ്യാപക പ്രതിഷേധം. റോഡ് റബ്ബറൈസ്ഡ് (ബി എം ആൻഡ് ബി സി) ചെയ്യുന്നതിനായി ഒരു വർഷം മുമ്പാണ് പൊളിച്ചത്. എന്നാൽ ഇതുവരെയും പണി തുടങ്ങിയിട്ടില്ല. പി കെ അബ്ദുറബ്ബ് തിരൂരങ്ങാടി എം എൽ എ ആയ സമയത്താണ് 2 ഘട്ടങ്ങളിലായി 1.99 കോടി രൂപ അനുവദിചിരുന്നത്. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുമ്പ് ആഘോഷപൂർവ്വം പ്രവൃത്തി ഉദ്‌ഘാടനം നടത്തി. പെരുമാറ്റ ചട്ടം നിലവിൽ വന്നതിനാൽ പ്രവൃത്തി തുടങ്ങാൻ കഴിഞ്ഞില്ല. ശേഷം പ്രവൃത്തി നടത്തുന്നതിനായി റോഡിന്റെ ഇരുവശത്തുമുള്ള കോണ്ക്രീറ്റുകൾ പൊളിച്ചു നീക്കി. ടാറിങ്ങിനുള്ള എല്ലാ ഒരുക്കങ്ങളും നടത്തിയെങ്കിലും മഴ പെയ്തതിനാൽ മുടങ്ങി പോയി. പിന്നീട് ഇതുവരെ പ്രവൃത്തി നടത്തിയിട്ടില്ല. പൊളിഞ്ഞ റോഡിലൂടെയാണ് ഇപ്പോൾ നാട്ടുകാരുടെ യാത്ര. ഇരു ഭാഗവും പൊളിഞ്ഞ റോഡ് മഴ പെയ്തതോടെ കൂടുതൽ പൊളിഞ്ഞു റോഡ് പൂർണമായും തകർന്ന സ്ഥ...