തെരുവ് നായയുടെ ആക്രമണം; മദ്രസ വിദ്യാർത്ഥി ഉൾപ്പെടെ 5 പേർക്ക് കടിയേറ്റു

മലപ്പുറം കിഴിശ്ശേരി – മഞ്ചേരി റോഡിൽ തൃപ്പനച്ചി, സൗത്ത് തൃപ്പനച്ചി എന്നിവിടങ്ങളിൽ തെരുവ് നായയുടെ പരാക്രമം. സംഭവത്തിൽ 5 പേർക്ക് കടിയേറ്റു. ഇതിൽ ഒരു മദ്രസ വിദ്യാർത്ഥിയും ഉൾപ്പെടും. സൗത്ത് തൃപ്പനച്ചി ഭാഗത്ത് നിന്ന് തൃപ്പനച്ചി അങ്ങാടി ഭാഗത്തേക്ക് ആണ്  തെരുവ് നായ എത്തിയത്.  വായനശാല ഭാഗത്ത് നിന്നാണ് ഒരാൾക്ക് കടിയേറ്റത്.  ഇതിൽ റോഡിലൂടെ നടന്ന് പോവുകയായിരുന്ന  വീട്ടമ്മയെ തെരുവ് നായ ദൃശ്യങ്ങൾ സി സി ടി വി യിൽ പതിഞ്ഞു. നായയെ പിടികൂടാനുള്ള ശ്രമം ആരംഭിച്ചു.

https://tirurangaditoday.in/wp-content/uploads/2021/12/VID-20211218-WA0130.mp4
സ്ത്രീയെ ആക്രമിക്കുന്ന സി സി ടി വി ദൃശ്യം
error: Content is protected !!