Friday, August 15

ഭാരതപ്പുഴയിൽ വിദ്യാർഥി മുങ്ങിമരിച്ചു

കുറ്റിപ്പുറം : ഭാരതപ്പുഴയിൽ 12 വയസുകാരൻ മുങ്ങി മരിച്ചു. ചെമ്പിക്കൽ പാഴൂർ സ്വദേശി പുത്തൻപീടിയേക്കൽ സൈനുദ്ധീൻ്റെ മകൻ മുഹമ്മദ് തനൂബ് (12) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരത്തോടെയാണ് സംഭവം. ഭാരതപ്പുഴയുടെ ചെമ്പിക്കൽ ഭാഗത്താണ് അപകടം. വീട്ടിൽനിന്ന് സൈക്കിളിൽ കൂട്ടുകാരനോടൊപ്പം ഭാരതപ്പുഴയിൽ കുളിക്കാൻ ഇറങ്ങിയതാണ്. പഴുർ എഎംയുപി സ്കൂൾ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ്

error: Content is protected !!