വിദ്യാർഥിനി ബസ്സിൽ നിന്ന് തെറിച്ചുവീണ സംഭവം: ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു

മണിക്കൂറുകൾക്കുള്ളിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

തിരൂരങ്ങാടി: തിരൂരങ്ങാടി ഗവണ്മെന്റ് സ്കൂളിലെ വിദ്യാർത്ഥിനി കഴിഞ്ഞ ദിവസം ബസ്സിൽ നിന്നും തെറിച്ചുവീണ സംഭവത്തിൽ മണിക്കൂറുകൾക്കുള്ളിൽ കർശന നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ. ഡിലൈറ്റ് എന്ന സ്വകാര്യ ബസിലെ ഡ്രൈവർക്കെതിരെയാണ് കർശന നടപടി എടുത്തത്. ഇന്ന് രാവിലെ തിരൂരങ്ങാടി ജോയിൻ്റ് ആർടിഒ എം പി അബ്ദുൽ സുബൈറിൻ്റെ നിർദ്ദേശപ്രകാരം എം വി ഐ എം കെ പ്രമോദ് ശങ്കർ ബസ് കക്കാട് വെച്ച് പരിശോധിക്കുകയും അപകടകരമായ രീതിയിൽ ബസ് ഓടിച്ചതിന് ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുകയും, കൂടാതെ പ്രോസിക്യൂഷൻ അടക്കമുള്ള നിയമനടപടികൾ സ്വീകരിക്കുന്നതിന് ശുപാർശ ചെയ്തു.
വിദ്യാർഥിനി ബസിൽനിന്നു തെറിച്ചുവീണ സിസിടിവി ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരുന്നു.

ബുധനാഴ്‌ച വൈകുന്നേരമാണ് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനി ബസ്സിൽ നിന്ന് വീണത്. വിദ്യാർഥിനി ബസിൽ നിന്ന് തെറിച്ചുവീണതിനെ തുടർന്ന് തിരൂരങ്ങാടി താലൂക്കിലെ വിവിധ ഭാഗങ്ങളിൽ രാവിലെയും വൈകുന്നേരവും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ സ്കൂൾ പരിസരങ്ങളിൽ പരിശോധന കർശനമാക്കിയിട്ടുണ്ട്.

https://tirurangaditoday.in/wp-content/uploads/2022/03/VID-20220303-WA0147.mp4
ബസ്സിൽ നിന്ന് വീഴുന്നതിന്റെ വീഡിയോ
error: Content is protected !!