
കോട്ടക്കൽ: കോട്ടക്കലിൽ വിദ്യാർഥി മിന്നലേറ്റ് മരിച്ചു. ചങ്കുവെട്ടിക്കുളം ജുമാ മസ്ജിദിനടുത്ത് താമസിക്കുന്ന മൂച്ചിത്തൊടി അൻവറിന്റ മകൻ ഹാദി ഹസൻ (13) ആണ് മരിച്ചത്. ഇന്ന് വൈകീട്ടോടെയാണ് മിന്നലേറ്റത്. പറപ്പൂർ ഐ യു എച്ച് എസ് സ്കൂൾ എട്ടാം ക്ലസ് വിദ്യാർഥി യാണ്. ഇന്ന് വൈകിട്ട് മഴക്കൊപ്പം ശക്തമായ ഇടിമിന്നൽ ഉണ്ടായിരുന്നു. ഉണക്കാനിട്ട തുണി എടുക്കാൻ ടെറസിന് മുകളിൽ കയറിയതായിരുന്നു.
മൃതദേഹം കോട്ടക്കൽ അൽമാസ് ആശുപത്രിയിൽ. ഹാദി ഹസന്‍റെ മാതാവ്: ലൈല.