ഉത്സവഘോഷയാത്രക്കിടെ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ കൂട്ടത്തല്ല്

വയനാട്: ഉത്സവഘോഷയാത്രക്കിടെ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ കൂട്ടത്തല്ല്. കല്‍പ്പറ്റ മാരിയമ്മന്‍ ക്ഷേത്ര ഉത്സവത്തിനിടെയാണ് സംഭവം. ഉത്സവം കാണാനെത്തിയ വിദ്യാര്‍ത്ഥികള്‍ ഒരു സംഘം മര്‍ദിച്ചെന്ന് ആരോപിച്ചാണ് ചേരി തിരിഞ്ഞ് ഏറ്റുമുട്ടിയത്. രണ്ട് പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. എന്നാല്‍ ആരും പൊലീസില്‍ പരാതി നല്‍കിയിട്ടില്ല.

error: Content is protected !!